Entertainment

മെഗാസ്റ്റാറിനൊപ്പം ലേഡിസൂപ്പര്‍സ്റ്റാറും; സ്വപ്ന സാഫല്യമെന്ന് മഞ്ജു വാര്യര്‍

മമ്മൂട്ടിക്കൊപ്പം ആദ്യമായി ബിഗ്സ്ക്രീന്‍ പങ്കിടുന്നതിന്‍റെ ആവേശത്തിലും സന്തോഷത്തിലുമാണ് മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. നവാഗതനായ ജോഫിന്‍ ടി ചാക്കോ ഒരുക്കുന്ന ‘ദ പ്രീസ്റ്റി’ലാണ് മെഗാസ്റ്റാറും സൂപ്പര്‍സ്റ്റാറും ഒരുമിച്ചെത്തുന്നത്. സ്വപനം സഫലമായി എന്ന അടിക്കുറിപ്പോടെ മഞ്ജു വാര്യരാണ് ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഈ വര്‍ഷമാദ്യം തന്നെ ചിത്രീകരണമാരംഭിച്ച ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് സസ്പെന്‍സുകള്‍ക്ക് വകയുണ്ടെന്ന് സൂചന നല്‍കുന്നതായിരുന്നു.
ചിത്രത്തിന്‍റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ജോഫിന്‍ ടി ചാക്കോയാണ്. തിരക്കഥ എഴുതിയിരിക്കുന്നത് ദീപു പ്രദീപും, ശ്യാം മേനോനുമാണ്. ആന്‍റോ ജോസഫും ബി.ഉണ്ണിക്കൃഷ്ണനും വി.എന്‍ ബാബുവും ചേര്‍ന്നാണ് നിര്‍മ്മാണം. നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, രമേഷ് പിഷാരടി, ജഗദീഷ്, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, ബേബി മോണിക്ക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.