Entertainment

ജീത്തു ജോസഫ് ചിത്രത്തില്‍ ജ്യോതികയും കാര്‍ത്തിയും

സഹോദര ഭാര്യയും നടിയുമായ ജ്യോതികയുമായി ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ കാര്‍ത്തി. പാരലല്‍ മൈന്‍റ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കാര്‍ത്തിയും ജ്യോതികയും ഒന്നിച്ചഭിനയിക്കുന്നത്. ജ്യോതികക്ക് പുറമെ സത്യരാജ്, മലയാളി താരം ആന്‍സണ്‍ പോള്‍, ഗോവിങ് വാസ്തവ, ആര്‍.ഡി രാജഷേഖര്‍ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്.

തിരിച്ചുവരവില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ജോ ഇതുവരെ കാര്‍ത്തിയോടൊപ്പം അഭിനയിച്ചിട്ടില്ല. കാട്രിന്‍ മൊഴിയാണ് ജ്യോതിക ഒടുവില്‍ അഭിനയിച്ച ചിത്രം. ദേവ് ആണ് കാര്‍ത്തിയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. ജീത്തു ജോസഫ് തമിഴില്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശമാണ് ആദ്യ ചിത്രം.