Entertainment Movies

ആരാധകരില്‍ ആവേശം നിറച്ച് ഗെയിം ഓഫ് ത്രോണ്‍സ് ട്രെയിലറെത്തി

ഗെയിം ഓഫ് ത്രോണ്‍സ് എട്ടാം സീസണിന്റെ ട്രെയിലര്‍ പുറത്തിറക്കി. ട്രെയിലര്‍ യൂ ട്യൂബില്‍ തരംഗമാവുകയാണ്.

ഗെയിം ഓഫ് ത്രോണ്‍സ് ആരാധകരുടെ ആകാംക്ഷ പതിന്മടങ്ങാക്കിയാണ് ഒരു മിനിറ്റ് 53 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറെത്തിയത്. ആര്യാ സ്റ്റാര്‍ക്കിലാണ് ട്രെയിലര്‍ തുടങ്ങുന്നത്. ആറ് എപ്പിസോഡുകള്‍ ആണ് എട്ടാമത്തെ സീസണിലുള്ളത്.

ഏഴാം സീസണ്‍ അവസാനിച്ചപ്പോള്‍ സങ്കടത്തിലായ ആരാധകരെല്ലാം ട്രെയിലര്‍ കണ്ട് ആവേശത്തിലാണ്. അടുത്ത മാസം 14നാണ് പരമ്പര എച്ച്.ബി.ഒ സംപ്രേഷണം ചെയ്യുക.