Entertainment Movies

‘ഐ ടെസ്റ്റും’ ‘അറ്റാസി’യും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍

സുധ പത്മജ ഫ്രാൻസിസ് ഒരുക്കിയ ‘ഐ ടെസ്റ്റ്’, നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം അപ്പു പ്രഭാകരന് നേടിക്കൊടുത്ത ചിത്രം കൂടിയാണ്

‘ഐ ടെസ്റ്റും’ ‘അറ്റാസി’യും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. സുധ പത്മജ ഫ്രാൻസിസ് ഒരുക്കിയ ‘ഐ ടെസ്റ്റ്’, നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം അപ്പു പ്രഭാകരന് നേടിക്കൊടുത്ത ചിത്രം കൂടിയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12മണിക്കാണ് പ്രദർശനം. നിരവധി വിദേശ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ‘ഐ ടെസ്റ്റി’ന് വിൻഡ്സോർ ഹ്രസ്വചലച്ചിത്രമേളയിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. കണ്ണ് പരിശോധനക്ക് വേണ്ടി ഒരു ക്ലിനികിൽ ചെല്ലുന്ന നിവേദിത എന്ന പെൺകുട്ടിക്ക് അമ്മയെ കുറിച്ച് ഉണ്ടാകുന്ന ഓർമകളാണ് ചിത്രം