Entertainment

ശബാന ആസ്മിക്ക് വാഹനാപകടത്തില്‍ പരിക്ക്

പ്രശസ്ത ബോളിവുഡ് നടി ശബാന ആസ്മിക്ക് വാഹനാപകടത്തില്‍ പരിക്ക്. മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ വച്ച് ശനിയാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. ഖലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം ശബാന സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കില്‍ ഇടിക്കുകയായിരുന്നു. പൂനെയില്‍ നിന്നും മുംബൈയിലേക്ക് വരികയായിരുന്നു ശബാന.

ശബാനയെ പന്‍വേലിലെ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശബാനയുടെ പരിക്ക് ഗുരുതരമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഭര്‍ത്താവ് ജാവേദ് അക്തറും ശബാനക്കൊപ്പം കാറില്‍ സഞ്ചരിച്ചിരുന്നു. എന്നാല്‍ ജാവേദിന് കാര്യമായ പരിക്കുകളില്ലെന്നാണ് എ.എന്‍.ഐ ട്വീറ്റ് ചെയ്യുന്നത്. കാറിന്‍റെ മുന്‍വശം തകര്‍ന്ന നിലയിലാണ്.