Entertainment

മഞ്ജു വാര്യരുടെ ‘20 ഇയര്‍’ ചലഞ്ചുമായി സന്തോഷ് ശിവന്‍

പത്ത് വര്‍ഷം മുന്‍പുള്ള ഫോട്ടോകള്‍ കുത്തിപ്പൊക്കി വീണ്ടും ഓര്‍മപ്പെടുത്തുന്ന 10 ഇയര്‍ ചലഞ്ചിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. സാധാരണക്കാരും സെലിബ്രിറ്റികളുമെല്ലാം തങ്ങളുടെ പത്തും ഒന്‍പതും വര്‍ഷം മുന്‍പുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഭാവന, ഉണ്ണി മുകുന്ദന്‍, ശ്രുതി ഹാസന്‍ തുടങ്ങിയ താരങ്ങള്‍ തങ്ങളുടെ പഴയ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരുന്നു.

ഇപ്പോള്‍ മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരുടെ 20 വര്‍ഷം മുന്‍പുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായി സന്തോഷ് ശിവന്‍. 1998ലെയും 2019ലെയും ചിത്രങ്ങളാണ് പങ്കുവച്ചത്. കസവ് ചുറ്റി മുല്ലപ്പൂടി നില്‍ക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങളില്‍ വലിയ വ്യത്യാസമൊന്നുമില്ല. സൌന്ദര്യം കൂടിയിട്ടേ ഉള്ളുവെന്നാണ് ആരാധകരുടെ കമന്റ്. സന്തോഷ് സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലിലെതാണ് 2019ലെ ചിത്രം.

ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു വാര്യരും കാളിദാസ് ജയറാമുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.