Entertainment

സ്ഫടികം 2 ന്റെ ടീസറിന് ലാലേട്ടന്‍ ഫാന്‍സിന്റെ പൊങ്കാല

മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഭദ്രന്റെ സ്ഫടികം. ഇപ്പോഴും ചാനലുകളില്‍ വരുമ്പോള്‍ സ്ഫടികം കാണാത്തവര്‍ ചുരുക്കമാണ്. അതിനിടയിലാണ് സ്ഫടികത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാര്‍ത്ത വന്നത്.

യുവേഴ്സ് ലവിംഗ്‍ലി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ബിജു.ജെ കട്ടക്കലാണ് രണ്ടാം ഭാഗമൊരുക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കും സ്ഫടികം 2 ന്റെ പ്രഖ്യാപനം വഴിവെച്ചിരുന്നു. ഇപ്പോഴിതാ ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥ പറയുന്ന സ്ഫടികം 2 ന്റെ ടീസര്‍ പുറത്തുവന്നപ്പോള്‍ മോഹന്‍ലാല്‍ ആരാധകരുടെ പൊങ്കാലയാണ് നടക്കുന്നത്. നേരത്തെ സ്ഫടികത്തിന്റെ രണ്ടാം ഭാഗമൊരുക്കുന്നതിനെ മോഹന്‍ലാല്‍ ഫാന്‍സ് എതിര്‍ത്തിരുന്നു. തൊട്ടു പിന്നാലെ തന്നെ സ്ഫടികമൊരുക്കിയ ഭദ്രനും സിനിമക്കെതിരെ രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. പടം എടുക്കുകയോ ഇറക്കുകയോ ചെയ്തോളൂ… പക്ഷേ ആ പേര് മാറ്റിക്കോ എന്നാണ് ലാലേട്ടന്‍ ഫാന്‍സിന്റെ മുന്നറിയിപ്പ്.