Pravasi Switzerland

സൂറിച് നിവാസി ഗോർഡി മണപ്പറമ്പിലിന്റെ പിതാവ് ശ്രീ.പൗലോസ് മണപ്പറമ്പിൽ നിര്യാതനായി.

ലൈറ്റ് ഇൻ ലൈഫ് ട്രഷറർ ഗോർഡി മണപ്പറമ്പിലിന്റെ പിതാവ് ശ്രീ. M.M. പൗലോസ് (പൈലികുട്ടി) മണപ്പറമ്പിൽ (86) നിര്യാതനായി. ഇന്ന് വെളുപ്പിന് 6 മണിക്ക് എറണാകുളം ലിസി ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം.ഭാര്യ: വത്സ പൗലോസ്. മക്കൾ: ഫ്രെഡി, ഗോർഡി, ദീന. സംസ്കാരം: മാച്ചാംതുരുത്ത് – കുഞ്ഞിതൈ സെന്റ്.ഫ്രാൻസിസ് ദേവാലയ സിമിത്തേരിയിൽ 15.5.2020 വെള്ളി, വൈകിട്ട് നാലിന് നടന്നു. 2018 ലെ പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കുട്ടികളുടെ വ്യക്തിത്വവികസന പദ്ധതികളിലും ലൈറ്റ് ഇൻ ലൈഫിനൊപ്പം സജീവമായി പ്രവർത്തിച്ചിരുന്നു. ലൈറ്റ് […]

International Pravasi

കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ ഇതുവരെ മരിച്ചത് 134 മലയാളികള്‍

കോട്ടയം ജില്ലയില്‍ നിന്നുള്ളവരാണ് വിദേശത്ത് മരിച്ചവരില്‍ കൂടുതല്‍. 19 പേരാണ് ജില്ലയില്‍ നിന്ന് മാത്രം മരിച്ചിരിക്കുന്നത്. കോവിഡ് 19 ബാധിച്ച് വിദേശങ്ങളില്‍ മരിച്ച മലയാളികളുടെ എണ്ണം 134 ആയി. യുഎഇയിലും അമേരിക്കയിലുമാണ് കൂടുതല്‍ പ്രവാസികള്‍ മരിച്ചത്. യുഎഇയില്‍ മാത്രം ഇതുവരെ 59 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. മാര്‍ച്ച് 31 മുതല്‍ ഇന്നുവരെയുള്ള കണക്കാണ് പുറത്തുവന്നിരിക്കുന്നത്. യുഎഇയില്‍ മാത്രം 59 മലയാളികളാണ് മരിച്ചത്. അമേരിക്കയില്‍ 33 മലയാളികള്‍ മരണത്തിന് കീഴടങ്ങി. ബ്രിട്ടനില്‍ 11 പേരും സൌദിയില്‍ […]

International Pravasi

കുവൈത്തിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു

കുവൈത്ത് ബ്ലഡ് ബാങ്കിൽ ജോലി ചെയ്തിരുന്ന ആനി മാത്യു ആണ് മരിച്ചത്. കുവൈത്തിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു. കുവൈത്ത് ബ്ലഡ് ബാങ്കിൽ ജോലി ചെയ്തിരുന്ന സിസ്റ്റർ ആനി മാത്യു(56) ആണ് മരിച്ചത്. ജാബിർ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവല്ല സ്വദേശിനിയാണ് പത്തനംതിട്ട , തിരുവല്ല പാറക്കാമണ്ണിൽ കുടുംബാംഗമാണ്. ഭർത്താവ് മാത്തൻ വർഗീസ്. മക്കൾ: നിമ്മി , നിതിൻ, നിപിൻ. മകനോടൊപ്പം അബാസിയയിലായിരുന്നു താമസം. ഭർത്താവും രണ്ടു മക്കളും നാട്ടിലാണ്. മകൾ ബാംഗ്ലൂരിൽ ഡെന്റിസ്റ്റാണ്

Kerala Pravasi

രണ്ടാംഘട്ടത്തിൽ യു എ ഇയിൽ നിന്ന് ഒമ്പത് വിമാനങ്ങൾ; കേരളത്തിലേക്ക് ആറ് വിമാനം

ആറ് വിമാനങ്ങളും കേരളത്തിലേക്കാണ് ഈമാസം 17 ന് ആരംഭിക്കുന്ന വന്ദേഭാരത് മിഷൻ രണ്ടാംഘട്ടത്തിൽ യു എ ഇയിൽ നിന്ന് ഒമ്പത് വിമാനങ്ങൾ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്തും. ഇതിൽ ആറ് വിമാനങ്ങളും കേരളത്തിലേക്കാണ്. മെയ് 17: അബൂദബി-കൊച്ചി (IX0452 വൈകുന്നേരം 3.15 ന് പുറപ്പെട്ട് രാത്രി 8.40 ന് കൊച്ചിയിലെത്തും) മെയ് 17: ദുബൈ – കൊച്ചി (IX0434 ഉച്ചക്ക് 12.45 ന് പുറപ്പെട്ട് രാത്രി 6.10 ന് കൊച്ചിയിലെത്തും). മെയ് 18: അബൂദബി-തിരുവനന്തപുരം ((IX0538 ഉച്ചക്ക് […]

Kerala Pravasi

ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങൾ

ഖത്തറിൽ നിന്ന് കഴിഞ്ഞ ദിവസം റദ്ദാക്കിയ ദോഹ – തിരുവനന്തപുരം വിമാനവും ഇക്കൂട്ടത്തിലുണ്ട്. ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങൾ പ്രവാസികളുമായി എത്തും. ഖത്തറിൽ നിന്ന് കഴിഞ്ഞ ദിവസം റദ്ദാക്കിയ ദോഹ – തിരുവനന്തപുരം വിമാനവും ഇക്കൂട്ടത്തിലുണ്ട്. ദുബൈയിൽ നിന്ന് കണ്ണൂരിലേക്കും ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കും ഇന്ന് വിമാനമുണ്ടാകും. ഗൾഫിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനമാണ് ഇന്ന് ദുബൈയിൽ നിന്ന് പുറപ്പെടുക. യുഎഇ സമയം ഉച്ചക്ക് രണ്ടിന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് […]

Kerala Pravasi

മാലദ്വീപില്‍ നിന്ന് രണ്ടാമത്തെ കപ്പല്‍ ഇന്ന് കൊച്ചിയിലെത്തും

202 യാത്രക്കാരാണ് കപ്പലിലുള്ളത്. മാലദ്വീപില്‍ നിന്ന് പ്രവാസികളുമായി ഇന്ത്യന്‍ നാവികസേനയുടെ രണ്ടാമത്തെ കപ്പല്‍ ഐഎന്‍എസ് മഗര്‍ ഇന്ന് കൊച്ചിയിലെത്തും. 202 യാത്രക്കാരാണ് കപ്പലിലുള്ളത്. കൂടാതെ പ്രവാസികളുമായി രണ്ട് വിമാനങ്ങളും ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തും. ഞായറാഴ്ച രാവിലെ 10 മണിക്ക് മാലദ്വീപ് തീരത്തെത്തിയ കപ്പല്‍ എമ്പാര്‍ക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം വൈകുന്നേരത്തോടെയാണ് കൊച്ചിയിലേക്ക് മടങ്ങിയത്. കപ്പലില്‍ ആകെ 202 യാത്രക്കാരാണുള്ളത്. ഇതിൽ 14 ഗർഭിണികളും ഉൾപ്പെടുന്നു. യാത്രക്കാര്‍ക്കായി ഭക്ഷണവും ശുചിമുറിയും ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഐഎന്‍എസ് മഗറില്‍ ഒരുക്കിയിട്ടുണ്ട്. […]

Kerala Pravasi

കാരുണ്യസ്പർശവുമായി ഡോ. രവി പിള്ള; പ്രവാസികള്‍ക്കായി 150 എയര്‍ ടിക്കറ്റുകള്‍ നല്‍കും

സഹായ പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ടിക്കറ്റുകൾ പ്രഖ്യാപിച്ച് വ്യവസായികളും സ്ഥാപനങ്ങളും സംഘടനകളും മാത്രമല്ല വ്യക്തികളും രംഗത്തുവരുന്നുണ്ട്. മീഡിയവൺ ടിവിയും ഗൾഫ് മാധ്യമവും ചേർന്നൊരുക്കുന്ന മിഷന്‍ വിങ്സ് ഓഫ് കംപാഷൻ പദ്ധതിയിലേക്ക് പ്രവാസികൾക്കായി വ്യവസായ പ്രമുഖൻ ഡോ. രവി പിള്ള 150 എയർ ടിക്കറ്റുകൾ നൽകും. സഹായ പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ടിക്കറ്റുകൾ പ്രഖ്യാപിച്ച് വ്യവസായികളും സ്ഥാപനങ്ങളും സംഘടനകളും മാത്രമല്ല വ്യക്തികളും രംഗത്തുവരുന്നുണ്ട്. പിന്തുണയുമായി വേൾഡ് മലയാളി കൗൺസില്‍ ഇതേസമയം, മിഷൻ വിങ്സ് ഓഫ്‌ കംപാഷൻ പദ്ധതിക്ക് പിന്തുണ […]

Cultural Pravasi

ടോം കുളങ്ങരയുടെ രചനയിൽ , സ്വിസ്സ് ബാബുവിന്റെ സംഗീത ,ആലാപനത്തിൽ ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങൾക്കുവേണ്ടി ഗാനസമർപ്പണം

അമ്മയ്ക്കാരുമ്മ – Tom Kulangara “യൗവനം സൗഖ്യത്തിന്റെ പടവുകൾ താണ്ടീടുമ്പോൾ,വാർദ്ധക്യം തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നു.” പെറ്റുവീണ പൈതലിൻ ആദ്യകരച്ചിൽ കേട്ട് സന്തോഷിക്കുന്ന അമ്മയുടെ പ്രാർത്ഥന ഇനി എന്റെ കുട്ടി കരയാൻ ഇടവരരുതേയെന്നാണ്. മാതൃസ്നേഹത്തിൻ അമിഞ്ഞ മധുരം ആവോളം നുകർന്ന് വളരുന്ന കുട്ടിക്ക് ചെറുപ്പത്തിൽ അമ്മ മാത്രം മതി. എന്നാൽ മക്കൾ മുതിർന്നാലോ അമ്മയെ ഭാഗം വയ്ക്കുന്നു. ചിലർ ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങളെ തെരുവിലേയ്ക്ക് നിഷ്കരുണം തള്ളുന്നു. ആശകൾ നിറയും കാലം യൗവനംനിരാശകൾ നിറയും കാലം വാർദ്ധക്യം ആധുനിക സംസ്കാരം […]

Kerala Pravasi

നാട്ടിലെത്തിയ കുടുംബത്തിന് ക്വാറന്‍റൈന്‍ സൗകര്യം ലഭിച്ചില്ലെന്ന് പരാതി

2 കുട്ടികളുൾപ്പെടെയുള്ള 4 അംഗ കുടുംബത്തിനാണ് ക്വാറന്‍റൈന്‍ സൌകര്യം ലഭിക്കാതിരുന്നത് ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തിയ കുടുംബത്തിന് ക്വാറന്‍റൈന്‍ സൗകര്യം ലഭിച്ചില്ലെന്ന് പരാതി. അധികൃതർ പറഞ്ഞ ക്വാറന്‍റൈൻ കേന്ദ്രത്തിലെത്തിയപ്പോൾ അറിയിപ്പ് ലഭിച്ചില്ലെന്നായിരുന്നു മറുപടിയെന്നു കുടുംബം ആരോപിക്കുന്നു. സാങ്കേതിക തടസ്സമായിരുന്നെന്നും പെട്ടെന്നു തന്നെ സൗകര്യം ഒരുക്കിയെന്നുമാണ് ക്വാറന്‍റൈൻ സെന്‍റർ വളണ്ടിയറുടെ വിശദീകരണം. ബംഗളൂരുവിൽ നിന്നും കഴിഞ്ഞ ദിവസം പുലർച്ചെയാണ് 2 കുട്ടികളുൾപ്പെടെയുള്ള 4 അംഗ കുടുംബം യാത്ര തിരിച്ചത്. യാത്രക്ക് മുമ്പ്‌ തന്നെ സ്വദേശമായ പത്തനംതിട്ട ചെന്നീർക്കര പഞ്ചായത് അധികൃതരെ […]

India Pravasi

മാലദ്വീപിൽ നിന്ന് പ്രവാസികളുമായി കപ്പൽ കൊച്ചിയിലേക്ക് പുറപ്പെട്ടു

ഇന്നലെ രാത്രി യാത്ര തിരിച്ച ഐഎൻഎസ് ജലാശ്വയിൽ 698 യാത്രക്കാരാണുള്ളത്. മാലദ്വീപിൽ നിന്ന് പ്രവാസികളുമായി ഇന്ത്യൻ നാവികസേനയുടെ ആദ്യ കപ്പൽ കൊച്ചിയിലേക്ക് പുറപ്പെട്ടു. ഇന്നലെ രാത്രി യാത്ര തിരിച്ച ഐഎൻഎസ് ജലാശ്വയിൽ 698 യാത്രക്കാരാണുള്ളത്. കപ്പൽ ഞായറാഴ്ച കൊച്ചിയിലെത്തും. കടൽമാർഗം പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യൻ നാവികസേനയുടെ ഓപ്പറേഷൻ സമുദ്രസേതുവിന്‍റെ ഭാഗമായ ആദ്യ കപ്പൽ ഇന്നലെ രാത്രിയാണ് മാലദ്വീപിൽ നിന്ന് യാത്ര തിരിച്ചത്. പ്രവാസികളുമായി ഐഎൻഎസ് ജലാശ്വ നാളെ വൈകുന്നേരത്തോടെ കൊച്ചിയിലെത്തും. കപ്പലിൽ ആകെ 698 യാത്രക്കാരാണുള്ളത്. 103 […]