Pravasi Switzerland

വേർപിരിഞ്ഞ ഡേവിസിന് ആദാഞ്ജലികളർപ്പിക്കാനുള്ള സൗകര്യം 18 ,19 തിയതികളിലും ,വിടവാങ്ങൽ ശുശ്രുഷാ 21 നും ഡിയറ്റികോണിൽ.

ഇന്നലെ നമ്മളിൽ നിന്നും വേർപിരിഞ്ഞ നമ്മുടെ പ്രിയ സുഹൃത്ത് ഡേവിസിന്റെ ഓർമ്മക്കായി നാളെ ശനിയാഴ്ച (18.07 ) പത്തുമണിക്ക് പരിശുദ്ധകുർബാനയും തുടർന്ന് പതിനൊന്നു മണിമുതൽ പന്ത്രണ്ട് മണി വരെ പൊതു ദർശനത്തിന് സൗകര്യവുമുണ്ടാകും .

ഞായറാഴ്ച (19 .07 ) മൂന്നു മണി മുതൽ നാലു മണി വരെ വീണ്ടും പൊതു ദർശനത്തിന് സൗകര്യമുണ്ടാകും .

ചൊവ്വാഴ്ച്ച (21 .07) ഒരു മണിക്ക് പരിശുദ്ധ കുർബാനയും തുടർന്ന് മൂന്നു മണിക്ക് വിടപറയൽ ശുശ്രുഷകളും ആരംഭിക്കും .

സുരക്ഷാ ക്രമീകരണങ്ങൾ കാരണം പൊതു ദർശനം ഗ്രൂപ്പുകൾ ആയിട്ടായിരിക്കും അനുവദിക്കുക ,മാസ്‌ക് ധരിക്കേണ്ടത് നിർബന്ധമായിരിക്കും.

Place – St .Agatha ,Kirchplatz , 8953 Dietikon.
Visiting and Funeral Service at – Friedhof Dietikon, Guggenbühlstrasse, 8953 Dietikon

കുർബാന നടക്കുന്ന ദിവസവും സംസ്കാര ശുശ്രുഷകൾ നടക്കുന്ന ദിവസവും ചടങ്ങുകളിൽ നൂറുപേരിൽ കൂടുതൽ അനുവദിക്കുന്നതല്ല എന്നുള്ളത് ശ്രെദ്ധിക്കുമല്ലോ. അതുപോലെ ദേവാലയത്തിന്റെ പരിസരങ്ങളിൽ പാർക്ക് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ പരിഗണിച്ചു നേരത്തെ എത്തിച്ചേരുവാൻ ശ്രെമിക്കുമല്ലോ ..

സംസ്കാരകർമ്മങ്ങൾ നടക്കുന്ന ചൊവ്വാഴ്ച്ച ഇപ്പോളത്തെ സാഹചര്യത്തിൽ പരമാവധി തിരക്കുകൾ കുറക്കേണ്ടതാകുന്നു ,‌ ആയതിനാൽ സുഹൃത്തുക്കൾ ദയവായി മറ്റുള്ള ദിവസങ്ങളിൽ ഒരുക്കിയിരിക്കുന്ന കുര്ബാനകളിൽ പങ്കെടുത്ത് ഡേവിസിന് ആദരാജ്ഞലികൾ അർപ്പിക്കുവാൻ പ്രത്യേകം ശ്രെദ്ധിക്കണമെന്നു അപേക്ഷിക്കുന്നു

ജീവിത യാത്രയിൽ തന്റെ സമ്പാദ്യത്തിൻറെ ഒരംശം എന്നും നാട്ടിൽ അശരണരായവരെ സഹായിച്ചുകൊണ്ടിരുന്ന ഡേവിസിന്റെ ആഗ്രഹപ്രകാരം പരേതന് ബ്ലൂമൻ സമർപ്പിക്കുന്നതിന് പകരമായി അതിന്റെ തുക ദേവാലയത്തിൽ തയ്യാറാക്കിയിരിക്കുന്ന ബോക്സിൽ സമർപ്പിക്കാവുന്നതാണ് ..ഈ തുക നാട്ടിൽ ഡേവിസിന്റെ പേരിൽ കുടുംബാംഗങ്ങൾ ചാരിറ്റി പ്രവർത്തങ്ങൾക്കായി ഉപയോഗിക്കുന്നതാണ് .