കരൂർ മുഞ്ഞനാട്ട് ശ്രീ എം ജെ മാത്യു (70) നിര്യാതനായി .ബാസൽ നിവാസി ആൻസി പാലാട്ടിയുടെ സഹോദരനാണ് പരേതൻ സംസ്കാര ശുശ്രൂഷകൾ ഇന്ന് 26 ശനി 3 PM ന് കരൂർ തിരുഹൃദയ ദേവാലയത്തിൽ നടത്തപ്പെടുന്നു .ഭാര്യ റൂബി മാത്യു മണ്ണാക്കനാട് ഈഴക്കുന്നേൽ കുടുംബാഗം -ഏക മകൾ സിനായി മാത്യു . പരേതന്റെ വേർപാടിൽ ആദരാജ്ഞലികളും പ്രാർത്ഥനകളും ..
Pravasi
സ്വിസ്സ് മലയാളികളുടെ മനസ്സിൽ കേരളപ്പിറവിയുടെ മധുരസ്മരണകൾ നിറച്ച് വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് നവംബർ അഞ്ചിന് റാഫ്‌സിൽ ഒരുക്കിയ “യുവം 2022” നു ആവേശകരമായ സമാപനം .
1956 നവംബര്‍ 1ന് സ്വതന്ത്ര സംസ്ഥാനമായി കേരളം പിറന്നതിന്‍റെ ഓര്‍മ്മയ്ക്കായി നവംബര്‍ 1 കേരളപ്പിറവി ദിനമായി ആഘോഷിക്കുമ്പോള്‍ ആഗോള പ്രവാസി സംഘടനയായ വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് വർഷങ്ങളായി നവംബറിലെ ആദ്യ ശനിയാഴ്ച സ്വിറ്റസർലണ്ടിൽ രണ്ടാം തലമുറയേയും ചേർത്തുനിർത്തി വൈവിധ്യങ്ങളോടെ കേരളാപ്പിറവി ആഘോഷിച്ചു വരുന്നു ..ഈ വർഷത്തെ ആഘോഷം പ്രകൃതിരമണീയമായ റാഫ്‌സിലെ വിശാലമായ ഹാളിൽ നവംബർ അഞ്ചിന് നടത്തപ്പെട്ടു . മനുഷ്യരാശിയുടെ എല്ലാ സാംസ്കാരിക മേഖലകളിലേക്കും മലയാളികളും കടന്നുവന്നു എന്നതാണ് നമ്മുടെ ഏറ്റവും വലിയ നേട്ടം. […]
സ്വിറ്റസർലണ്ടിൽ നടന വർണ്ണങ്ങൾ തീർത്ത നൃത്താധ്യാപിക നീനു കളത്തിലിന്റെ ശിക്ഷണത്തിലുള്ള ചിലങ്ക ഡാൻസ് സ്‌കൂളിലേക്ക് നവംബർ ഒന്നിന് പുതിയ ബാച്ചിന്റെ രെജിസ്ട്രേഷൻ ആരംഭിച്ചു .
അറബിക്കടലും സഹ്യസാനുക്കളും കാവൽ നിൽക്കുന്ന കേരളപ്പെരുമയുടെ താളം ലയം ഭാവം എന്നിവ പ്രവാസി മലയാളിയുടെ രണ്ടാം തലമുറയിലേക്ക് പകരാനായി 2014 ലെ കേരളപ്പിറവി ദിനത്തിൽ സൂറിച്ചിൽ ആരംഭിച്ച ചിലങ്ക നൃത്തവിദ്യാലയത്തിലൂടെ അനുവാചകഹൃദയങ്ങളിൽ അനുഭൂതിയുടെ നവ്യ പ്രപഞ്ച മൊരുക്കി നിരവധി കലാപ്രതിഭകൾ പൊൻചിലങ്കകളുടെ ജിൽജിലാരവത്തോടെ ചടുലപദചലനങ്ങളുമായി പിന്നിട്ടവർഷകളിൽ നിരവധി വേദിയിൽ അരങ്ങേറ്റം കുറിക്കുകയും പുരസ്കാരങ്ങൾ നേടുകയുമുണ്ടായി . കലാസാംസ്‌കാര പാരമ്പര്യത്തിന്റെ വേരറ്റിട്ടില്ലെന്ന് തെളിയിക്കുന്ന മുദ്രാംഗുലീയങ്ങളുമായി നടനകലയെ ഉപാസിക്കുന്ന കൊച്ചുകലാകാരികളുടെ കാൽച്ചിലമ്പൊലികൾ ഇനിയും വേദികളിൽ ഉയരുവാൻ ചിലങ്ക നൃത്ത വിദ്യാലയം […]
പ്രവാസി വോട്ടവകാശം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ
പ്രവാസി വോട്ടവകാശം ഉൾപ്പെടെയുള്ള പരിഷക്കരണം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്തു മാറുന്ന സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു. തെരഞ്ഞെടുപ്പിലെ പണാധിപത്യത്തെയാണ് നിയന്ത്രിക്കേണ്ടതെന്ന് സിപിഐഎം പിബി അംഗം എ വിജയരാഘവൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗികത സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ വിശദമായ റിപ്പോർട്ട് നൽകണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയിട്ടുണ്ട്. മാറുന്ന കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് ആവശ്യമായ തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളിൽ കേന്ദ്രം ചർച്ച ചെയ്തു […]
ശാലോം സ്പിരിച്വൽ ഡയറക്ടർ റവ. ഫാ. റോയി പാലാട്ടി നയിക്കുന്ന രണ്ടു ദിവസത്തെ ധ്യാനം ഒക്ടോബർ 15 ശനിയാഴ്ച രാവിലെ 9 മണിമുതൽ സൂറിച്ചിൽ .സീറോ മലബാർ സഭയുടെ സ്വിറ്റ്സർലൻഡ് നാഷണൽ കോർഡിനേറ്റർ റവ. ഫാ. സെബാസ്റ്റ്യൻ തയ്യിൽ ഉദ്ഘാടനം ചെയ്യും.
ലോകമെമ്പാടും, വിവിധ രാജ്യങ്ങളിലും ഭാഷകളിലും ടെലിവിഷൻ അടക്കം വിത്യസ്ത മാധ്യമങ്ങളിലൂടെ സുവിശേഷവത്ക്കരണം നടത്തിക്കൊണ്ടിരിക്കുന്ന ശാലോം മീഡിയ, ജർമൻ ഭാഷയിൽ ചെയ്തുവരുന്ന മീഡിയ ശുശ്രുഷകളുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്ന “Together” ധ്യാനത്തിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സ്വിറ്റ്സർലൻഡിലെ ഒബ്‌വാൾഡനിൽ ( ഫ്ലൂലി) ഒക്ടോബർ 15 (ശനി) രാവിലെ 9 മണി മുതൽ 16 (ഞായർ) 5 മണി വരെ, ശാലോം സ്പിരിച്വൽ ഡയറക്ടർ റവ. ഫാ. റോയി പാലാട്ടി നയിക്കുന്ന രണ്ടു ദിവസത്തെ ധ്യാനം, സീറോ മലബാർ സഭയുടെ സ്വിറ്റ്സർലൻഡ് നാഷണൽ […]
ബി ഫ്രണ്ട്‌സ് ഉത്സവ് 22 – കാണികളെ മുൾമുനയിൽ നിർത്തിയ ആവേശമേറിയ പോരാട്ടങ്ങളുടെ കായികമാമാങ്കത്തിനു പരിസമാപ്‌തി…വടം വലിയിൽ തനി നാടൻ ബോയ്‌സിനു ഒന്നാം സ്ഥാനവും ,കൂത്താട്ടം ടീമിന് രണ്ടാം സ്ഥാനവും .
ഓണാഘോഷത്തിന്റെയും ,ഇരുപതാം വാര്ഷികത്തിന്റെയും ഭാഗമായി ബി ഫ്രണ്ട്‌സ് സെപ്തംബര് 24 നു കായികപ്രേമികൾക്കായി ഒരുക്കിയ വടംവലി മത്സരത്തിനും ,ചീട്ടുകളി മത്സരത്തിനും സൂറിച്ചിൽ ഗ്രുണിങ്ങനിലെ മനോഹരമായ ഹാളിൽ ആവേശോജ്വലമായ സമാപനം. സംഘടനാ സെക്രെട്ടറി ശ്രീ ബോബ് തടത്തിലിന്റെ ആമുഖ പ്രസംഗത്തിനുശേഷം പ്രസിഡന്റ് ടോമി തൊണ്ടാംകുഴി മത്സരത്തിൽ പങ്കെടുക്കുവാനെത്തിയവർക്കും ,അവരെ പ്രോത്സാഹിപ്പിക്കുവാൻ എത്തിയ കാണികൾക്കും കൂടാതെ അതിഥികൾക്കും ഉത്സവ് 22 വിന്റെ ഉൽഘാടനത്തിനായി റോമിൽ നിന്നുമെത്തിയ ഫാദർ മാത്യുവിനും സ്വാഗതമേകി ..തൻെറ ഉൽഘാടനപ്രസംഗത്തിൽ സംഘടനയുടെ ഇരുപതു വർഷത്തെ പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും […]
സൂറിച് നിവാസി ജിജി പുത്തൻവീട്ടിലിന്റെ സഹോദരി മറിയമ്മ ജോസഫ് കൊട്ടൂർ നിര്യാതയായി .
ശ്രീമതി മറിയമ്മ ജോസഫ് കൊട്ടൂർ നിര്യാതയായി .സംസ്കാരകർമ്മങ്ങൾ എറണാകുളം കീച്ചേരി ഹോളി ഫാമിലി ദേവാലയത്തിൽ പതിനേഴാംതീയതി നടത്തപ്പെടും .സെപ്റ്റംബർ പതിനാലാംതീയതി ആയിരുന്നു പരേത നിര്യാതയായത് …ഇൻഡോ സ്വിസ്സ് സ്‌പോർട് ക്ലബ് പ്രസിഡന്റ് ശ്രീ ടൈറ്റസ് പുത്തൻവീട്ടിലിന്റെ ഭാര്യ സഹോദരിയാണ് പരേത .. സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ പരേതയുടെ വേർപാടിൽ അനുശോചനം അറിയിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്‌തു
തിരുവോണപ്പുലരി – ഓണ സ്മരണകളും, ഓണത്തിന്റെ ആവേശവും നിറഞ്ഞു ദൃശ്യ-ശ്രവ്യാനുഭവും നൽകി തിരുവോണപ്പുലരി എന്ന മ്യൂസിക് ആൽബം ഇന്ത്യൻ ഫിലിം ആക്ടർ ജയസൂര്യ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്യുതു …
ഗോൾഡൻ ഡ്രീംസ് ഇവന്റസ് കമ്പനിയും, എഫ്.എം സ്റ്റുഡിയോ പ്രൊഡക്ഷൻസും ചേർന്ന് അവതരിപ്പിക്കുന്ന ””തിരുവോണപ്പുലരി” എന്ന ഓണം മ്യൂസിക് ആൽബം മലയാളത്തിന്റെ പ്രിയ താരം ജയസൂര്യ പ്രകാശനം ചെയ്തു. പ്രശസ്ത ഗായകരായ അഫ്സൽ, രഞ്ജിനി ജോസ് , വൈഷ്ണവ് ഗിരീഷ് തുടങ്ങിയവർ ആലപിച്ച ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത വയലിനിസ്റ്റും, സംഗീത സംവിധായകനുമായ ഫായിസ് മുഹമ്മദാണ്. രചന നിർവ്വഹിച്ചിരിക്കുന്നത് ശ്രീ രാജ് എ എസ് ആണ്. കൂടാതെ മലയാളത്തിലെ പ്രശസ്ത നടിയും നർത്തകിയുമായ രചന നാരായണൻ കുട്ടിയും […]
ബി ഫ്രണ്ട്‌സ് ഒരുക്കുന്ന വടംവലി മത്സരവും ,ചീട്ടുകളി മത്സരവും സെപ്തംബര് 24 നു സൂറിച്ചിൽ
വീറും വാശിയും അണമുറിയാതെ വാനോളമുയരുന്ന അങ്കത്തട്ടിൽ, ചങ്കായ കാണികളുടെ ആർപ്പുവിളികളുടെയും ആരവങ്ങളുടെയും നടുവിൽ കോട്ടകാക്കുന്ന പ്രതിരോധവും ഒപ്പം മിന്നലാക്രമണവുമായി പോർമുഖത്തു പടക്കുതിരകളെപ്പോലെ മുഖാമുഖംനിന്നു ഒരിഞ്ചുമാറാതെ കൈക്കരുത്തിന്റെയും മസിൽബലത്തിന്റെയും ഒപ്പം മനക്കരുത്തിന്റെയും ബലത്തിൽ കളിത്തട്ടിൽ ഇടിനാദമായി ഒപ്പം നാടും നഗരവും പ്രകമ്പനം കൊള്ളിച്ചു ഏറ്റുമുട്ടുന്ന തീപാറും പോരാട്ടം. അതെ, മലയാളക്കരയിലെ ആവേശമേറിയ കായികമാമാങ്കമായ വടംവലി മത്സരത്തിലൂടെ രാജകീയപോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന സ്വിസ്സിന്റെ മണ്ണിലെ കരുത്തന്മാരാരെന്നറിയാൻ ഗ്രൂണിങ്ങനിലെ വിശാലമായ സിന്തറ്റിക് ട്രാക്കിൽ കളമൊരുങ്ങുന്നു. സ്വിറ്റസർലണ്ടിലെ പ്രമുഖ അസ്സോസിയേഷനുകളിൽ ഒന്നായ ബി ഫ്രണ്ട്‌സ് […]
ജീവകാരുണ്യവീഥിയിൽ വെളിച്ചം വിതറി സ്വിറ്റ്‌സർലൻറ്ലെ ലൈറ്റ് ഇൻ ലൈഫ്. Annual-Report -2021
അശരണർക്കും ആലംബഹീനർക്കും കരുത്തും കരുതലുമായി, കാരുണ്യവീഥിയിൽ പ്രകാശമായി, പത്താം വർഷത്തിലേക്ക് പ്രവേശിക്കുകയാണ് സ്വിറ്റ്സർലന്റിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്.2013 ൽ എളിയ രീതിയിൽ പ്രവർത്തനം ആരംഭിച്ച സംഘടന, ഒൻപതു വർഷങ്ങൾ പിന്നിടുമ്പോൾ തികച്ചും അഭിമാനകരമായ നാഴികക്കല്ലുകൾ പിന്നിട്ടിരിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതികൾ പ്രാദേശിക പരിധികളോ ജാതി മത വിത്യാസങ്ങളോ നോക്കാതെ ഏറ്റെടുക്കുകയും, സമയ ബന്ധിതമായി നടപ്പാക്കുകയാണ് LIGHT in LIFE ചെയ്യുന്നത്. അടിസ്ഥാന – ഉപരി വിദ്യാഭ്യാസ മേഖലകളിൽ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി, കേരളത്തിലെ വിവിധ […]