സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ചു. പവന് 600 രൂപയുടെയും വര്‍ധനവുണ്ടായി. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 4875 രൂപയായി. പവന് 39000 രൂപയാണ് ഇന്നത്തെ വിപണിവില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ഔണ്‍സിന് 1765 ഡോളറാണ് നിലവില്‍. അതേസമയം സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് നിലവില്‍ വിപണിയില്‍ 68 രൂപയും ഹാള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് 90 രൂപയുമാണ് വില.
അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളുടെ റേറ്റിംഗ് കുറച്ച് പ്രമുഖ നിക്ഷേപ ഉപദേഷ്ടാക്കളായ മൂഡീസ്. അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളെ നെഗറ്റീവ് പട്ടികയിലേക്ക് മൂഡിസ് തരംതാഴ്ത്തി. കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന് ദേശീയ അന്തര്‍ദേശീയ തലത്തില്‍ തിരിച്ചടി തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഓഹരി വിപണിയിലെ വന്‍തകര്‍ച്ചയെത്തുടര്‍ന്നാണ് മൂഡീസ് അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളുടെ റേറ്റിങ് കുറച്ചത്. റേറ്റിങ്ങില്‍ സ്ഥിരതയുള്ള കമ്പനികളുടെ പട്ടികയില്‍നിന്ന് നെഗറ്റീവ് പട്ടികയിലേക്കാണ് തരംതാഴ്ത്തിയത്. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്സ്മിഷന്, […]
കാലിഫോർണിയ: ഓഹരി വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ് ഫേസ്ബുക്ക് മെറ്റ. വ്യാഴാഴ്ച 240 ബില്യൺ യുഎസ് ഡോളറാണ് (18 ലക്ഷം കോടി) കമ്പനിയുടെ വിപണി മൂല്യത്തിൽനിന്ന് നഷ്ടമായത്. നിക്ഷേപകർ കൂട്ടമായി പിൻവലിഞ്ഞതോടെ മെറ്റയുടെ ഓഹരിയിൽ 26.4% നഷ്ടം രേഖപ്പെടുത്തി. 18 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഫേസ്ബുക്കിന്റെ പ്രതിദിന സജീവ ഉപഭോക്താക്കളിലും (ഫേസ്ബുക്ക് ഡെയ്ലി ആക്ടീവ് യൂസേഴ്സ്-ഡിഎയു) കുറവു രേഖപ്പെടുത്തി. ഇതാണ് ഓഹരി വിപണിയില്‍ പ്രധാനമായും പ്രതിഫലിച്ചത്. വിപണിയിലെ തിരിച്ചടിയോടെ കമ്പനി സ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ വ്യക്തിഗത […]