Auto

മലയാളികള്‍ക്ക് പ്രിയം ഇഗ്നിസിനോട്; കച്ചവടം പൊടിപൊടിച്ച് മാരുതി സുസുക്കി

മാരുതി സുസുക്കി എന്ന ബ്രാന്‍ഡിന് മലയാളികള്‍ നല്‍കുന്ന സപ്പോര്‍ട്ട് ചില്ലറയല്ല. സംഭവം എന്താണെന്ന് വച്ചാല്‍ കേരളത്തിലാണ് ഇഗ്‌നിസ് എന്ന മോഡലിന് കൂടുതല്‍ ആവശ്യക്കാരുളളതെന്നാണ് കമ്പനിയുടെ പുതിയ റിപ്പോര്‍ട്ട്. മാരുതിയുടെ വില്‍പനക്കണക്കില്‍ ആദ്യ പത്ത് സ്ഥാനത്തിനകത്തു വരാത്ത മോഡലാണ് ഇഗ്നിസ്. എന്നാല്‍ കേരളത്തില്‍ മാരുതിയുടെ വില്‍പനയുടെ ചാര്‍ട്ടില്‍ അഞ്ചാം സ്ഥാനത്താണ് ഈ ഹാച്ബാക്ക്.

മാരുതി സുസുക്കി സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ശശാങ്ക് ശ്രീവാസ്തവയാണ് കേരളത്തിന്റെ ഇഗ്നിസ് പ്രിയത്തെക്കുറിച്ച് വ്യകത്മാക്കിയിരിക്കുന്നത്. ഇഗ്നിസിന്റെ മുന്‍ഗാമിയായിരുന്ന റിറ്റ്‌സിനും കേരളത്തില്‍ മികച്ച വില്‍പന ഉണ്ടായിരുന്നു. കേരളത്തിന് കേരളത്തിന്റേതായ പരിഗണനകളുണ്ടെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്. ഉയരമുള്ള രൂപവും ഉയര്‍ന്ന ഇരിപ്പിടവും ഇഗ്‌നിസിന്റെ പ്രത്യേകതയാണ്. 4.95 ലക്ഷം രൂപയുടെ പ്രാരംഭ വിലയും മോഡലിന്റെ ഹൈലൈറ്റാണ്.

വിപണി വിഹിതത്തിന്റെ കാര്യത്തിലും കേരളം മാരുതിക്കു വലിയ സര്‍പ്രൈസ് ആണു നല്‍കുന്നത്. ദേശീയതലത്തില്‍ 40-42% മാര്‍ക്കറ്റാണ് കമ്പനിയുടേത്. കേരളത്തില്‍ 50% വിപണയും മാരുതിയേടേതാണ്. എന്നു വച്ചാല്‍ കേരളത്തില്‍ രണ്ട് വണ്ടി വില്‍ക്കുമ്പോള്‍ അത് ഒന്നില്‍ മാരുതി ആണെന്ന് ചുരുക്കം. സ്വിഫ്റ്റ് ആണ് സംസ്ഥാനത്ത് ഏറ്റവുമധികം വില്‍പനയുള്ള കാര്‍. പിന്നാലെ വാഗണ്‍ ആര്‍. മൂന്നാമത് ബലെനോ എന്നിങ്ങനെയാണ് മലയാളികളുടെ വാഹനപ്രേമം.

ഒമ്പത് കളര്‍ വേരിയന്റുകളാണ് ഇഗ്നിസിനുള്ളത്. 1.2 ലിറ്റര്‍ കെ-സീരീസ്, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ഹാച്ച്ബാക്കിന് കരുത്തേകുന്നത്. ഡീസല്‍ പതിപ്പ് കമ്പനി നേരത്തെ നിര്‍ത്തലാക്കിയിരുന്നു. ഇത് പരാമാവധി 83 യവു കരുത്തില്‍ 113 ചാ ീേൃൂൗല ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എഞ്ചിനാണ്. വാങ്ങുന്നവര്‍ക്ക് ഇഗ്‌നിസ് 5 സ്പീഡ് സ്റ്റിക്ക് ഷിഫ്റ്റ് മാനുവല്‍ യൂണിറ്റിലേക്കോ എഎംടി ഓട്ടോമാറ്റിക്കോ തെരഞ്ഞെടുക്കാം. സീറ്റ് ബെല്‍റ്റ് അലാറം, ഹൈ സ്പീഡ് അലേര്‍ട്ട്, പ്രീ-ടെന്‍ഷനറുകള്‍, സീറ്റ് ബെല്‍റ്റുകള്‍ക്കുള്ള ലോഡ് ലിമിറ്ററുകള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍ എന്നിവയും ഇഗ്‌നിസില്‍ ലഭിക്കുന്നുണ്ട്.