മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണി ഡൽഹി വിടുന്നു. ഇനി അദ്ദേഹം കേരളത്തിൽ പ്രവർത്തിക്കും. നാളെ കേരളത്തിലേക്ക് മടങ്ങുമെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു കുടുംബത്തിന് പ്രാമുഖ്യമില്ലാതെ കോൺഗ്രസ് ഇല്ല. നെഹ്റു കുടുംബം ഇല്ലാതെ രാജ്യത്ത് പ്രതിപക്ഷം ഇല്ല. നെഹ്റു കുടുംബം അനിവാര്യമാണ്. കോൺഗ്രസിൻ്റെ തിരിച്ചുവരവിൽ പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Related News
അസം ഗ്രാമം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നത് എന്തുകൊണ്ട്?
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് വര്‍ഷം 72 കഴിഞ്ഞിട്ടും, കോണ്‍ഗ്രസ്സ് മാറി ബി.ജെ.പി അധികാരത്തില്‍ എത്തിയിട്ടും അസമിലെ ഗ്രാമങ്ങളിലേക്ക് നയിക്കുന്ന ഒരു റോഡ് തങ്ങള്‍ക്ക് ഇല്ലെന്നുള്ള ജനങ്ങളുടെ പരാതി പരിഹരിക്കാന്‍ ഇതുവരെയും ഒരു പാര്‍ട്ടിയും തയ്യാറായിട്ടില്ല. വോട്ടവകാശംകൊണ്ട് ഞങ്ങള്‍ക്ക് എന്തു ലഭിച്ചു? എന്ന ചോദ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ് പാല്‍ഷ് ഗൊഗോയ്. അപ്പര്‍ അസമിലെ ജോര്‍ഹട്ടിലെ വ്യാവസായിക പരിശീലന സ്ഥാപനത്തില്‍ നിന്ന് ഡിപ്ളോമ ചെയ്തു കൊണ്ടിരിക്കുകയാണ് പാല്‍ഷ്. ഗ്രാമങ്ങളിലേക്ക് റോഡ് ലഭിച്ചില്ലെന്ന കാരണത്താല്‍ ഇത്തവണ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആസാമിലെ […]
‘2019ല്‍ ബി.ജെ.പി ജയിച്ചാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല’
ഇത്തവണ മോദി പാര്‍ലമെന്റില്‍ തിരിച്ച് വന്നാൽ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് എം.പിയും ബി.ജെ.പി വക്താവുമായ സാക്ഷി മാഹാരാജ്. ഇത്തവണ മോദിയെ വൻ മാർജിനിൽ വിജയിപ്പിച്ചാക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് പറഞ്ഞ എം.പി, 2024 മുതൽ നമുക്ക് തെരഞ്ഞെടുപ്പ് നേരിടേണ്ട ആവശ്യം വരില്ലെന്നും പറഞ്ഞു. ഉന്നോവോ മണ്ഡലത്തിലെ തെരഞ്ഞെുടുപ്പ് യോഗത്തിനിടെയാണ് സാക്ഷി മഹാരാജ് ഗുരുതരമായ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. താനൊരു സന്യാസിയാണെന്നും ഭാവി കാര്യങ്ങൾ കാണാൻ തനിക്ക് സാധിക്കുമെന്നും പറഞ്ഞ സാക്ഷി ഈ ഇലക്ഷൻ, രാജ്യത്തെ അവസാനത്തേതാകുമെന്നും പറഞ്ഞു. എന്നാൽ […]
സ്കൂള്‍ കുട്ടികള്‍ക്ക് പോഷകാഹാരമായി നല്‍കുന്നത് ചപ്പാത്തിയും ഉപ്പും
ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണമായി നല്‍കിയത് ‘ചപ്പാത്തിയും ഉപ്പും’. കുട്ടികൾക്ക് പോഷകാഹാരം നൽകുന്നതിനുള്ള പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിലാണ് ചപ്പാത്തിയും ഉപ്പും വിളമ്പിയത്. പശ്ചിമ ബംഗാളിലെ ഒരു സ്കൂളില്‍ കുട്ടികൾക്ക് ചോറും ഉപ്പും വിളമ്പിയതിന് ശേഷമാണ് ഈ സംഭവം. രാജ്യത്തൊട്ടാകെയുള്ള സ്കൂൾ കുട്ടികളുടെ പോഷക നിലവാരം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള കേന്ദ്ര സർക്കാരിന്റെ സ്കൂൾ ഭക്ഷണ പദ്ധതിയാണ് പോഷകാഹാരം ഉള്‍പ്പെടുത്തിയുള്ള ഉച്ചഭക്ഷണ പദ്ധതി. ഏകദേശം 12,000 കോടി രൂപ […]