വ്യാപാര ബന്ധങ്ങള്‍ക്കപ്പുറത്തു തന്ത്രപരമായ മേഖലകളില്‍ ഇന്ത്യയുമായി ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സ്വിറ്റ്സർലൻഡ് തയ്യാറായത് നമ്മളിലുള്ള വിശ്വാസത്തിന്റെ തെളിവെന്ന് സ്വിറ്റസർലണ്ടിലെ ഇന്ത്യന്‍ അംബാസിഡര്‍ ബഹുമാനപെട്ട ശ്രീ സിബി ജോർജ് അഭിപ്രായപ്പെട്ടു . സേവനത്തില്‍ നിന്നും വിരമിച്ചു പുതിയ ജോലിസ്ഥലത്തേക്ക് ഇന്ന് ഉച്ചക്ക് യാത്രതിരിച്ച അംബാസിഡർക്കു ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിസ്സ് ചാപ്റ്ററിനെ പ്രതിനിധീകരിച്ചു പ്രസിഡന്റ് ശ്രീ ജോയ് കൊച്ചാട്ടു സൂറിച് എയർപോർട്ടിൽ നല്കിയ യാത്രയയപ്പിൽ അഭിപ്രായപ്പെടുകയായിരുന്നു അദ്ദേഹം.
ഇന്ത്യാ രാജ്യത്തെ വിശ്വസ്ത പങ്കാളിയായി കാണാന്‍ സ്വിറ്റസർലണ്ടിനെ പ്രേരിപ്പിച്ച ഘടകങ്ങളില്‍ ഇന്ത്യന്‍ പ്രവാസികളുടെ കഠിനാധ്വാനവും, വിശ്വസ്തയുമുണ്ടെന്നും അംബാസിഡർ അഭപ്രായപ്പെട്ടു . ഇന്ത്യയിലെ വ്യാപാര മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സ്വിറ്റ്സർലൻഡ് ഇന്ത്യയില്‍ നല്ല നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഉന്നത തല സംഘങ്ങളുടെ തുടര്‍ച്ചയായ സന്ദര്‍ശങ്ങള്‍ ഇതിനു പ്രേരണനൽകി.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും ,പ്രെസിഡന്റിന്റേയും സ്വിസ്സ് സന്ദര്‍ശനത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളുടെയും ഇടയിലുണ്ടായ ഉഭയകക്ഷി നീക്കങ്ങള്‍ക്കു ഇത് ആക്കം വര്‍ധിപ്പിക്കുകയുണ്ടായി. ഇന്ത്യയുമായുള്ള സാംസ്ക്കാരിക ബന്ധങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കലാരൂപങ്ങളുടെ നിരവധി പ്രോഗ്രാമുകളും ,യോഗയുടെയും ,ആയുർവേദത്തിന്റെയും അനന്തസാധ്യതകൾ സ്വിസ്സ് സമൂഹത്തിനു പരിചയെപ്പെടുത്തുന്നതിനും ഇന്ത്യൻ എംബസി നിരവധി പ്രോഗ്രാമുകളാണ് ഈ കാലയളവിൽ സങ്കടിപ്പിച്ചത് ..
സൂറിച്ചിലെ പ്രവാസ ഇന്ത്യക്കാരുടെയും ,വിദേശീയരുടെയും ഇന്ത്യൻ എംബസിയുടെ ആസ്ഥാനമായ ബേണിലേക്കുള്ള യാത്രാക്ലേശം ഒഴിവാക്കി സൂറിച്ചിൽ ആരംഭിച്ച കോൺസുലാർ സർവീസ് ഓഫീസ് ഒരു പരിധിവരെ ഇന്ത്യൻ പ്രവാസലോകത്തിനു അനുഗ്രഹമായി ..
മൂന്നു വർഷത്തെ പ്രശംസനീയമായ സേവനത്തിനു ശേഷമാണ് പാലാക്കാരനായ ഈ നയതത്രജ്ഞൻ സ്വിറ്റസർലണ്ടിൽ നിന്നും കുവൈറ്റിലേക്ക് യാത്രയാവുന്നത് ..പുതിയമേഖലയിൽ ഉയരങ്ങൾ കയ്യടക്കുവാൻ ഈ നയതത്രജ്ഞന്‍ കഴിയുമാറാകട്ടെ എന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിനുവേണ്ടി പ്രസിഡന്റ് ശ്രീ ജോയ് കൊച്ചാട്ടു ആശംസകൾ അർപ്പിച്ചു .