Gulf

യു.എ.ഇയില്‍ കോവിഡ് നിയന്ത്രണം ശക്തം; വ്യാപക പരിശോധനയും മുൻകരുതലും തുണച്ചുവെന്ന് വിലയിരുത്തല്‍

ഗൾഫിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് രോഗികൾ യു.എ.ഇയിലാണ്. തൊട്ടടുത്ത ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വീണ്ടും ലോക്ഡൗണിേലക്ക് നീങ്ങുന്ന ഘട്ടത്തിലും യു.എ.ഇയിൽ ജീവിതം സാധാരണ നിലയിലാണ്

കോവിഡ് വ്യാപനം തടയുന്നതിൽ വലിയ നേട്ടമാണ് യു.എ.ഇക്ക് കൈവരിക്കാൻ സാധിച്ചത്. ഗൾഫിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികൾ യു.എ.ഇയിലാണ്. തൊട്ടടുത്ത ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വീണ്ടും ലോക്ഡൗണിേലക്ക് നീങ്ങുന്ന ഘട്ടത്തിലും യു.എ.ഇയിൽ ജീവിതം സാധാരണ നിലയിലാണ്.

കൃത്യമായ പദ്ധതികളും നടപടികളുമാണ് കോവിഡ് പ്രതിരോധ മാർഗത്തിൽ യു.എ.ഇക്ക് സഹായകമായത്. വ്യാപക പരിശോധനയും ശക്തമായ മുൻകരുതൽ നടപടികളുമാണ് കോവിഡ് പ്രതിസന്ധിയിൽ യു.എ.ഇക്ക് തുണയായതെന്ന് വിലയിരുത്തൽ. അതേ സമയം മാസ്ക് ധരിക്കൽ ഉൾപ്പെടെയുളള മുൻകരുതൽ നടപടികൾ കർശനമായി പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും ആരോഗ്യ മേഖലയിലുള്ളവർ നിർദേശിക്കുന്നു.

പരമാവധി ജാഗ്രത പുലർത്താൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും യു.എ.ഇ ഓർമ്മിപ്പിക്കുന്നു. കോവിഡിനെതിരായ മരുന്നു ഗവേഷണം ഉൾപ്പെടെ എല്ലാ മേഖലകളിലും സജീവ ഇടപെടൽ കൂടിയാണ് യു.എ.ഇ നടത്തി വരുന്നത്