Gulf

ബഹ്‌റൈന്‍ മാതാ അമൃതാനന്ദമയി സേവാ സമിതി ബലി തര്‍പ്പണം സംഘടിപ്പിച്ചു

മാതാ അമൃതനന്ദമയി സേവാ സമിതി ബഹ്‌റൈന്റെ ആഭിമുഖ്യത്തില്‍ ബലി തര്‍പ്പണം സംഘടിപ്പിച്ചു. 200 ആളുകള്‍ ബലിതര്‍പ്പണത്തില്‍ പങ്കെടുത്തതായി ബഹ്‌റൈന്‍ കോര്‍ഡിനേറ്റര്‍ സുധീര്‍ തിരുനിലത്ത് അറിയിച്ചു. ബലിതര്‍പ്പണത്തിന് മൂത്തേടത്തു കേശവന്‍ നമ്പൂതിരി,മനോജ്, ഹരിമോഹന്‍, ശ്രീജിത്ത്, ഷാജി, പ്രവീണ്‍, വിനായക് വിസ്മയ, അഖില്‍, രാജു അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Gulf Kerala

കൊവിഡ് യാത്ര വിലക്ക്; തിരിച്ചുപോകാനാകാത്ത പ്രവാസികളില്‍ ഗള്‍ഫിലെ സര്‍ക്കാര്‍ ജീവനക്കാരും

മടക്കയാത്ര സാധ്യമാകാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികളില്‍ ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാരും. ഇന്ത്യക്കാര്‍ക്ക് ഇന്ന് മുതല്‍ ദുബായില്‍ പ്രവേശനം അനുവദിച്ചെങ്കിലും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണമെന്ന നിബന്ധന വീണ്ടും തിരിച്ചടിയായി. അവധി കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോഴും ഇവരുടെ തിരികെപ്പോക്ക് അനിശ്ചിതത്വത്തിലാണ്. അതിരമ്പുഴ സ്വദേശി റെജി സെബാസ്റ്റ്യന്‍ ദുബായില്‍ റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ജീവനക്കാരനാണ്. രണ്ട് വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയ റെജിക്ക് മേയ് 1ന് ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്നു. വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതും ലോക്ക് ഡൗണും പ്രതിസന്ധിയായതോടെ ഇതുവരെ […]

Gulf

എണ്ണവില കുതിക്കുന്നു, രൂപയുടെ മൂല്യം ഇടിയാനുള്ള സാധ്യത വർധിച്ചതായി സാമ്പത്തിക വിദഗ്ധർ

ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. ബാരലിന് 75 ഡോളർ വരെ വില ഉയർന്നതോടെ സൗദി അറേബ്യ ഉൾപ്പെടെ പ്രധാന ഉൽപാദക രാജ്യങ്ങൾക്ക് അപ്രതീക്ഷിത വരുമാന വർധനയാകും ലഭിക്കുക. അതേ സമയം ഇന്ത്യ ഉൾപ്പെടെ ഇറക്കുമതി രാജ്യങ്ങൾക്ക് ഇടിത്തീയായി മാറുകയാണ് അസംസ്കൃത എണ്ണവിലവർധന. പിന്നിട്ട രണ്ടു മാസമായി ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ വർധന പ്രകടമാണ്. 2019 ഏപ്രിൽ മാസത്തിനിപ്പുറം എണ്ണവിലയിൽ ഏറ്റവും ഉയർന്ന വർധന കൂടിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഊർജിത വാക്സിനേഷൻ നടപടികളിലൂടെ കോവിഡ് വ്യാപനം […]

Gulf World

സൗദിയിൽ കോവിഡ് കേസുകൾ കുറയുന്നു; രണ്ടാം ദിവസവും രോഗമുക്തിയിൽ വർധന

സൗദിയിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് കേസുകൾ ആയിരത്തിന് താഴെ രേഖപ്പെടുത്തി. 958 പുതിയ കേസുകളും 10,47 രോഗമുക്തിയും ഇന്നലെ റിപ്പോർട്ട് ചെയ്തു. അതേസമയം, രോഗഗുരുതരാവസ്ഥ ഉയർന്ന നിരക്കിൽ തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസവും പുതിയ കേസുകളെക്കാൾ രോഗമുക്തി മുന്നിട്ടുനിൽക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ മരണസംഖ്യയും ഗുരുതരാവസ്ഥയും മാറ്റമില്ലാതെ തുടരുകയാണ്. 13 പേർ കൂടി കഴിഞ്ഞ ദിവസം മരിച്ചതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 6,913 പേർ ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4,13,174 പേർക്ക് ഇതുവരെ കോവിഡ് […]

Gulf

ഗൾഫ് സഹകരണത്തിൽ ഊന്നി ഇന്ത്യ; സാമ്പത്തിക മാന്ദ്യം മറികടക്കുക ലക്ഷ്യം

ഗൾഫുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ഉഭയകക്ഷി ചർച്ചകളിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സൗദി ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളിൽ സന്ദർശനം നടത്താനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ തീരുമാനം. സാമ്പത്തിക മാന്ദ്യം വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്നുറപ്പായിരിക്കെ, എണ്ണ സമ്പന്ന ഗൾഫ് രാജ്യങ്ങളുമായുള്ള അടുപ്പം ഇന്ത്യക്ക് നിർണായകമാണ്. ഇന്ത്യയിലെ എല്ലാ തുറകളിലും ഗൾഫിൽ നിന്ന് പരമാവധി നിക്ഷേപം ഉറപ്പാക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചേംബർ, ഫിക്കി ഉൾപ്പെടെയുള്ള വേദികൾക്കു ചുവടെ വെർച്വൽ യോഗങ്ങൾ ചേരും. കോവിഡ് പ്രതിസന്ധി മറികടക്കാൻ വിദേശ രാജ്യങ്ങളിൽ […]

UAE

അബൂദബി നിരത്തില്‍ ഇനി അഭ്യാസം കാണിച്ചാല്‍ വണ്ടി പൊലീസ് പിടിച്ചെടുക്കും !

പത്ത് വയസിന് താഴെയുള്ള കുട്ടികളെ കാറിന്റെ മുൻസീറ്റിൽ ഇരുത്തിയാലും വാഹനം പിടിച്ചെടുക്കും അബൂദബി എമിറേറ്റിൽ ഗുരുതര ഗതാഗത നിയമലംഘനം നടത്തുന്ന വാഹനങ്ങൾ ഇനി പൊലീസ് പിടിച്ചെടുക്കും. ഇത്തരം കുറ്റങ്ങൾക്കുള്ള പിഴ അമ്പതിനായിരം ദിർഹം വരെയാക്കി ഉയർത്തിയെന്നും അബൂദബി പൊലീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പിഴ തുക അടച്ചുതീർക്കാതെ വാഹനം വിട്ടുകിട്ടില്ല. പൊലീസ് വണ്ടികളിൽ വാഹനമിടിപ്പിക്കുക. റോഡിൽ നിയമവിരുദ്ധമായി കാറോട്ട മൽസരം നടത്തുക, നമ്പർ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുക- ഇവക്ക് 50,000 ദിർഹം പിഴയും കിട്ടും. റെഡ് സിഗ്നൽ മറികടക്കുക, […]

Gulf UAE

സംഘടനകളുടെ ടിക്കറ്റ് വിൽപന; അധികനിരക്ക് ഈടാക്കുന്നുവെന്ന ആരോപണവുമായി യു.എ.ഇയിലെ ട്രാവൽ ഏജൻസികള്‍

കോവിഡ് കാലത്ത് പ്രവാസി സംഘടനകൾ ചെയ്ത ഉപകാരങ്ങൾ വലുതാണെന്നും എന്നാൽ, ലാഭം ലക്ഷ്യമിട്ടുള്ള ടിക്കറ്റ് വിൽപന ശരിയായ നടപടിയല്ലെന്നും അവർ വ്യക്തമാക്കി സംഘടനകൾ വിമാന ടിക്കറ്റ് വിൽപന നടത്തുന്നതായി യു.എ.ഇയിലെ ട്രാവൽ ഏജൻസികളുടെ ആരോപണം. എയർലൈനുകളിൽ നിന്ന് 725 ദിർഹമിന് ലഭിക്കുന്ന ടിക്കറ്റ് 100 ദിർഹം വരെ അധികം ഈടാക്കിയാണ് സംഘടനകള്‍ മറിച്ചു നൽകുന്നതെന്നാിരുന്നു ട്രാവല്‍ ഏജന്‍സികളുടെ ആരോപണം. ആഗസ്റ്റ് 2, 3, 4 തീയതികളിൽ യു.എ.ഇ എയർലൈൻസുകൾ കേരളത്തിലേക്ക് സർവീസ് പ്രഖ്യാപിച്ചെങ്കിലും ഭൂരിപക്ഷം ടിക്കറ്റുകളും സംഘടനകൾ […]

Gulf

യു.എ.ഇയില്‍ കോവിഡ് നിയന്ത്രണം ശക്തം; വ്യാപക പരിശോധനയും മുൻകരുതലും തുണച്ചുവെന്ന് വിലയിരുത്തല്‍

ഗൾഫിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് രോഗികൾ യു.എ.ഇയിലാണ്. തൊട്ടടുത്ത ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വീണ്ടും ലോക്ഡൗണിേലക്ക് നീങ്ങുന്ന ഘട്ടത്തിലും യു.എ.ഇയിൽ ജീവിതം സാധാരണ നിലയിലാണ് കോവിഡ് വ്യാപനം തടയുന്നതിൽ വലിയ നേട്ടമാണ് യു.എ.ഇക്ക് കൈവരിക്കാൻ സാധിച്ചത്. ഗൾഫിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികൾ യു.എ.ഇയിലാണ്. തൊട്ടടുത്ത ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വീണ്ടും ലോക്ഡൗണിേലക്ക് നീങ്ങുന്ന ഘട്ടത്തിലും യു.എ.ഇയിൽ ജീവിതം സാധാരണ നിലയിലാണ്. കൃത്യമായ പദ്ധതികളും നടപടികളുമാണ് കോവിഡ് പ്രതിരോധ മാർഗത്തിൽ യു.എ.ഇക്ക് സഹായകമായത്. വ്യാപക പരിശോധനയും […]

International

നാല്‍പതിനായിരത്തോളം വിദേശികളുടെ ഇഖാമ അസാധുവായതായി കുവൈത്ത്

രാജ്യത്തിന് പുറത്തുള്ളവർക്ക് ഇഖാമ പുതുക്കാൻ നൽകിയ ഇളവ് പ്രയോജനപ്പെടുത്താത്തവർക്കാണ് താമസാനുമതി നഷ്ടമായത് കോവിഡ് നിയന്ത്രണങ്ങൾ മൂലം കുവൈത്തിലേക്ക് തിരിച്ചു വരാൻ സാധിക്കാത്ത നാല്‍പതിനായിരത്തോളം വിദേശികളുടെ ഇഖാമ അസാധുവായതായി താമസകാര്യ വകുപ്പ്. രാജ്യത്തിന് പുറത്തുള്ളവർക്ക് ഇഖാമ പുതുക്കാൻ നൽകിയ ഇളവ് പ്രയോജനപ്പെടുത്താത്തവർക്കാണ് താമസാനുമതി നഷ്ടമായത്. താമസകാര്യ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഹമദ് റഷീദ് അൽ തവാല പ്രാദേശിക പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധി മൂലം വിമാന സർവീസ് നിലച്ച പശ്ചാത്തലത്തിൽ നിലവിൽ രാജ്യത്ത് ഇല്ലാത്ത […]

Gulf

പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാന്‍ കോവിഡ് പരിശോധന; കേരളത്തിൽ 22 ലാബുകളിൽ സൗകര്യം

കേരളത്തിൽ നിന്ന് പ്രവാസികൾക്ക് യു എ ഇയിലേക്ക് മടങ്ങാൻ ഇന്ത്യൻ സർക്കാർ അംഗീകരിച്ച ലാബുകളിൽ പി സി ആർ കോവിഡ് പരിശോധന നടത്താം കേരളത്തിൽ നിന്ന് പ്രവാസികൾക്ക് യു എ ഇയിലേക്ക് മടങ്ങാൻ ഇന്ത്യൻ സർക്കാർ അംഗീകരിച്ച ലാബുകളിൽ പി സി ആർ കോവിഡ് പരിശോധന നടത്താം. ഇന്ത്യയിലെ യു എ ഇ അംബാസിഡറാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ 22 ലാബുകൾക്കാണ് പി സി ആർ ടെസ്റ്റിന് ഐ സി എം ആറിന്റെ അംഗീകാരമുള്ളത്. കേരളത്തിലെ 15 […]