നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത് സീറ്റ് ഉറപ്പിച്ചവര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ. ജനറല്‍ ടിക്കറ്റ് ഉണ്ടാവില്ല.
ലോക്ക്ഡൌണ്‍ മൂലം നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ സംസ്ഥാനത്ത് പുനരാരംഭിച്ചു. ആറ് ട്രെയിനുകളാണ് ഇന്ന് കേരളത്തില്‍ സര്‍വീസ് നടത്തുക. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത് സീറ്റ് ഉറപ്പിച്ചവര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ. ജനറല്‍ ടിക്കറ്റ് ഉണ്ടാവില്ല.
ട്രെയിൻ പുറപ്പെടുന്നതിന് ഒന്നര മണിക്കൂർ മുന്‍പ് സ്റ്റേഷനുകളിൽ എത്തണം. തുടര്‍ന്ന് ഹെൽത്ത് സ്ക്രീനിനിങ്, ടിക്കറ്റ് ചെക്കിങ് എന്നിവ പൂര്‍ത്തിയാക്കണം. കൂടാതെ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയും വേണം. സ്ക്രീനിങ് പൂര്‍ത്തിയാക്കാത്തവരെയും രോഗലക്ഷണങ്ങൾ ഉള്ളവരെയും യാത്ര ചെയ്യാൻ അനുവദിക്കില്ല. യാത്രക്കാര്‍ യാത്രയിലുടനീളം മാസ്ക് ധരിക്കണം. ആവശ്യത്തിന് സാനിറ്റൈസർ കൈയിൽ കരുതാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആറ് ട്രെയിനുകളാണ് ഓടുക. തിരുവനന്തപുരം – കോഴിക്കോട് പ്രത്യേക ജനശതാബ്ദി, തിരുനന്തപുരം – എറണാകുളം പ്രതിദിന എക്സ്പ്രസ്, തിരുവനന്തപുരം – ലോക്മാന്യതിലക് പ്രതിദിന സ്പെഷ്യൽ എക്സ്പ്രസ്, എറണാകുളം – നിസാമുദ്ദിൻ പ്രതിദിന സ്പെഷ്യൽ, തിരുവനന്തപുരം – കണ്ണൂർ പ്രത്യേക ജനശതാബ്ധി, എറണാകുളം – നിസാമുദ്ദിൻ പ്രതിവാര പ്രത്യേക തുരന്തോ എക്സ്പ്രസ് എന്നിവയാണ്സര്വീസ് നടത്തുക.