പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പരിശോധന റിപ്പോര്‍ട്ട് ഇ. ശ്രീധരന് ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. നിയമസഭയില്‍ വച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലത്തിന്റെ കാര്യത്തിലുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുക.
Related News
ഫോണുകള്‍ മുംബൈയിലെന്ന് ദിലീപ്; സഹകരിച്ചില്ലെങ്കില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണമുണ്ടാകില്ലെന്ന് ഹൈക്കോടതി
ഗൂഢാലോചന കേസില്‍ ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിനെതിരെ ദിലീപ്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഏജന്‍സിക്ക് ഫോണ്‍ കൈമാറാന്‍ കഴിയില്ല. നാല് ഫോണുകള്‍ കൈവശമുണ്ടെന്നും മറ്റ് രണ്ട് ഫോണുകള്‍ മുംബൈയിലെ ലാബിലാണെന്നും ദിലീപിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. എല്ലാ ഫോണുകളും കൈമാറാനാകില്ലെന്നും അതിന്റെ കാരണം കോടതിയെ അറിയിക്കാമെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഏത് ഏജന്‍സി തെളിവ് പരിശോധിക്കണമെന്നത് പ്രതിയല്ല തീരുമാനിക്കേണ്ടതെന്ന് പ്രോസിക്യൂഷന് തിരിച്ചടിച്ചു. എന്നാല്‍ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി വ്യക്തമാക്കി.(dileep conspiracy case) […]
കൊച്ചിയില്‍ സര്‍ക്കാരിന്റെ ആഢംബര നൗകയില്‍ ലഹരി പാര്‍ട്ടി നടന്നതായി സംശ
കൊച്ചിയില്‍ സര്‍ക്കാരിന്റെ ആഢംബര നൗകയില്‍ ലഹരി പാര്‍ട്ടി നടന്നതായി സംശയം. നെഫ്രടിടി എന്ന ആഢംബര നൗകയില്‍ ലഹരിപാര്‍ട്ടി നടന്നതായി ചൂണ്ടിക്കാട്ടി കെഎസ്ഐഎന്‍സി എംഡി പ്രശാന്ത് പൊലീസ് കമ്മീഷണര്‍ക്ക് പരാതി കൊടുത്തു. 13 ാം തിയതി ഞായറാഴ്ചയാണ് ഒരു സംഘം ആളുകള്‍ ആഢംബര നൗകയില്‍ ലഹരി പാര്‍ട്ടി നടത്തിയതായി സംശയിക്കുന്നത്. ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനാലാണ് പൊലീസില്‍ പരാതി നല്‍കിയത്. ലഹരി പാര്‍ട്ടി നടത്തിയ സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചി കേന്ദ്രീകരിച്ച് ലഹരിപാര്‍ട്ടികള്‍ സജീവമാകുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.
മന്ത്രി കെ ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് തോറ്റു
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് പരാജയം. തദ്ദേശ സ്ഥാപനത്തില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. കെ ടി ജലീലിന്റെത് മലപ്പുറം വളാഞ്ചേരി നഗരസഭയിലെ വാര്‍ഡാണ്. അതേസമയം കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നാല് കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് മുന്നേറുകയാണ്. രണ്ടിടത്ത് യുഡിഎഫും. 86 മുനിസിപ്പാലിറ്റികളില്‍ 40 ഇടത്ത് എല്‍ഡിഎഫിനാണ് മുന്‍തൂക്കം. 34 ഇടത്ത് യുഡിഎഫും മുന്നിട്ട് നില്ക്കുന്നു. അഞ്ച് ഇടങ്ങളില്‍ എന്‍ഡിഎക്കാണ് ലീഡ്.