World

പുടിനെ വധിക്കാന്‍ ശ്രമിച്ചിട്ടില്ല; ഡ്രോണ്‍ ആക്രമണം നടത്തിയെന്ന റഷ്യന്‍ വാദം തള്ളി സെലന്‍സ്‌കി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ വധിക്കാന്‍ യുക്രൈന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങളെ തള്ളി യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി. ക്രെംലിനില്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന യുക്രൈന്റെ വാദത്തെ സെലന്‍സ്‌കി നിഷേധിച്ചു. പുടിനെയോ മോസ്‌കോയെയോ ആക്രമിച്ചിട്ടില്ലെന്നും തങ്ങളുടെ ഗ്രാമങ്ങളെയും നഗരങ്ങളെയും സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും സെലന്‍സ്‌കി പറഞ്ഞു.(Zelensky denies Ukraine attacked Putin)

പുടിനെ യുക്രൈന്‍ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ക്കൊപ്പം യുക്രൈന് നേരെ ശക്തമായി തിരിച്ചടിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് ഡ്രോണുകളെ തിരിച്ചറിയാന്‍ സഹായിച്ചതെന്നും ഡ്രോണുകള്‍ തകര്‍ത്തിട്ടുണ്ടെന്നും റഷ്യ വ്യക്തമാക്കി.

യുക്രൈന്‍ ഡ്രോണുകള്‍ എത്തിയ സമയത്ത് പുടിന്‍ ക്രെംലിനില്‍ ഉണ്ടായിരുന്നില്ലെന്ന് പുടിന്റെ വക്താവ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റിന്റെ വസിതിയിക്ക് നേരെ ആക്രമണം നടത്താന്‍ ഉദ്ദേശിച്ചാണ് ഡ്രോണുകള്‍ എത്തിയതെന്നും ക്രെംലിന്‍ ആരോപണമുന്നയിച്ചിട്ടുണ്ട്.