യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് ഇനി യുകെ വിസ ലഭിക്കാനുള്ള നടപടി ക്രമങ്ങള്‍ 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. യുഎഇയിലുള്ളവര്‍ക്ക് വിസാ നടപടികളിലെടുക്കുന്ന കാലതാമസം കാരണം നിരവധി പേരാണ് 2022ല്‍ യുകെയിലേക്കുള്ള യാത്രകള്‍ റദ്ദാക്കിയത്. വേനല്‍ അവധിക്കുള്‍പ്പെടെ ധാരാളം യുഎഇ നിവാസികള്‍ ധാരാളമായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് യുകെ.uae residents can now get uk visa in 15 days
കഴിഞ്ഞ വര്‍ഷം ലണ്ടനിലെ ഹീത്രൂ വിമാനത്താവളം, പുറപ്പെടുന്ന യാത്രക്കാരുടെ എണ്ണം പ്രതിദിനം 100,000 ആയി ഉയര്‍ത്താനുള്ള തീരുമാനമെടുത്തതും വിമാനയാത്രയെ ബാധിച്ചിരുന്നു. ഏഴ് ആഴ്ചകള്‍ വരെയെടുത്തിരുന്ന വിസ നടപടി ക്രമങ്ങളാണ് 15 ദിവസമായി കുറഞ്ഞത്.
യുകെ വിസകള്‍ക്കുള്ള പ്രോസസ്സിംഗ് സമയം 15 പ്രവര്‍ത്തി ദിവസങ്ങളായി പുനഃസ്ഥാപിക്കുകയാണ്. സൂപ്പര്‍ പ്രയോറിറ്റി വിസകള്‍ക്കുള്ള സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിയന്ത്രണങ്ങള്‍ നീക്കുകയും വിമാനങ്ങളുടെ എണ്ണം കൂട്ടുകയും നിരക്ക് കുറയുകയും ചെയ്തത് യുകെയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുമെന്നാണ് വിലയിരുത്തല്‍.
പുതിയ മാറ്റമനുസരിച്ച് ബിസിനസ് രംഗത്തുള്ളവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ വിസ ലഭിച്ചേക്കാം. ദുബായ് ആസ്ഥാനമായുള്ള കാരിയര്‍, ഈ വര്‍ഷം മെയില്‍ ലണ്ടനിലേക്കുള്ള രണ്ടാമത്തെ പ്രതിദിന സര്‍വീസ് പുനരാരംഭിക്കും. ഹീത്രൂവിലേക്ക് ദിവസേന ആറ് തവണയും ഗാറ്റ്വിക്കിലേക്ക് ദിവസവും മൂന്ന് തവണയുമായി 11 സര്‍വീസുകളാണ് പ്രതിദിനം ലണ്ടനിലേക്കുള്ളത്.