World

സഹപ്രവർത്തകയ്ക്കെതിരെ ലൈംഗികാതിക്രമം; യുകെയിൽ ഇന്ത്യൻ വംശജനായ പൊലീസ് ഉദ്യോഗസ്ഥന് കുരുക്ക്

യുകെ സ്കോട്ട്ലൻഡ് യാർഡിലെ ഇന്ത്യൻ വംശജനായ പൊലീസ് ഉദ്യോഗസ്ഥൻ ലൈംഗികാതിക്രമക്കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞു. മെയ് അഞ്ചിന് ഇയാൾക്കെതിരായ ശിക്ഷ വിധിക്കും. ഡ്യൂട്ടിയിലായിരിക്കെ സഹപ്രവർത്തകയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്. ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിലെ നോർത്ത് ഏരിയ ബേസിക് കമാൻഡ് യൂണിറ്റിലെ പൊലീസ് കോൺസ്റ്റബിളായിരുന്നു അർചിത് ശർമ. 2020 ഡിസംബറിലുണ്ടായ ലൈംഗികാതിക്രമക്കേസിനു പിന്നാലെ 2021 ജൂലായിൽ ഇയാളെ ഡ്യൂട്ടിയിൽ നിന്ന് പിരിച്ചുവിട്ടു. തിങ്കളാഴ്ച ലണ്ടനിലെ വുഡ് ഗ്രീൻ ക്രൗൺ കോടതിയിൽ നടന്ന വിസ്താരത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

ചാള്‍സ് മൂന്നാമന്റെ കിരീടധാരണ ചടങ്ങിനായി സിംഹാസനം ഒരുക്കുന്നു; 700 വര്‍ഷം പഴക്കമുള്ള രാജസിംഹാസനത്തെക്കുറിച്ച് അറിയാം…

ബ്രിട്ടനില്‍ ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങിന് മുന്നോടിയായി ബ്രിട്ടന്റെ ചരിത്രപ്രാധാന്യമുള്ള സിംഹാസനം മോടിപിടിപ്പിക്കുന്നു. ഹെന്റ്രി എട്ടാമന്‍, ചാള്‍സ് ഒന്നാമന്‍, വിക്ടോറിയ രാജ്ഞി തുടങ്ങിയവര്‍ ഉള്‍പ്പെടെ ഉപയോഗിച്ചിരുന്ന സിംഹാസനമാണ് മോടി പിടിപ്പിക്കുന്നത്. 700 വര്‍ഷക്കാലം ബ്രിട്ടീഷ് രാജകുടുംബം ഉപയോഗിച്ച് വന്നതാണ് ഈ രാജസിംഹാസനം. (A 700-year-old chair is getting a facelift for King Charles III’s coronation) ഓക്ക് തടി കൊണ്ട് നിര്‍മിച്ച ഈ സിംഹാസനം ചരിത്രപ്രസിദ്ധമായ ഒരു ചടങ്ങില്‍ ഉപയോഗിക്കുന്ന ഏറ്റവും പഴക്കമേറിയ തടിസാമഗ്രിയായാണ് […]

യുകെ വിസ നടപടിക്രമങ്ങള്‍; യുഎഇയിലെ താമസക്കാര്‍ക്ക് 15 ദിവസം കാത്തിരുന്നാല്‍ മതി

യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് ഇനി യുകെ വിസ ലഭിക്കാനുള്ള നടപടി ക്രമങ്ങള്‍ 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. യുഎഇയിലുള്ളവര്‍ക്ക് വിസാ നടപടികളിലെടുക്കുന്ന കാലതാമസം കാരണം നിരവധി പേരാണ് 2022ല്‍ യുകെയിലേക്കുള്ള യാത്രകള്‍ റദ്ദാക്കിയത്. വേനല്‍ അവധിക്കുള്‍പ്പെടെ ധാരാളം യുഎഇ നിവാസികള്‍ ധാരാളമായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് യുകെ.uae residents can now get uk visa in 15 days കഴിഞ്ഞ വര്‍ഷം ലണ്ടനിലെ ഹീത്രൂ വിമാനത്താവളം, പുറപ്പെടുന്ന യാത്രക്കാരുടെ എണ്ണം പ്രതിദിനം 100,000 ആയി ഉയര്‍ത്താനുള്ള തീരുമാനമെടുത്തതും വിമാനയാത്രയെ ബാധിച്ചിരുന്നു. […]

World

ചാള്‍സ് രാജാവിനും പത്‌നിക്കും നേരെ മുട്ടയേറ്

യോർക്ക് നഗരത്തിൽ എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാവരണം ചെയ്യാനെത്തിയ ചാൾസ് രാജാവിനും പത്നി കാമിലയ്ക്കും നേരെ മുട്ടയേറ്. നഗര ഭരണാധികാരികൾ രാജാവിന് ഔദ്യോഗിക വരവേൽപു നൽകുമ്പോഴായിരുന്നു ജനക്കൂട്ടത്തിൽനിന്ന് ഒരാൾ 3 മുട്ടകൾ എറിഞ്ഞത്.ഒന്നും ദേഹത്തു കൊണ്ടില്ല. അടിമകളുടെ ചോരയ്ക്കു മുകളിലാണ് ബ്രിട്ടൻ കെട്ടിപ്പടുത്തതെന്ന് ഉറക്കെ പറഞ്ഞുകൊണ്ടായിരുന്നു മുട്ടയേറ്. മുട്ടയെറിഞ്ഞു പ്രതിഷേധിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 23 വയസുള്ള യുവാവാണ് അറസ്റ്റിലായത്.

India National

ഋഷി സുനകിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് നരേന്ദ്രമോദി; ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാരം ചര്‍ച്ചയായി

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ നരേന്ദ്രമോദി അഭിനന്ദിച്ചു. ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധത്തിന് മുന്‍കൈ എടുക്കുമെന്ന് ഋഷി സുനക് മോദിക്ക് ഉറപ്പുനല്‍കി.  മോദി-സുനക് ചര്‍ച്ചയില്‍ ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാരം പ്രധാന വിഷയമായി. സന്തുലിതമായ വ്യാപാര ബന്ധങ്ങളിലൂടെ ഇരുരാജ്യങ്ങള്‍ക്കും പുരോഗതി കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഋഷി സുനക് നരേന്ദ്രമോദിയോട് പറഞ്ഞു. ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് മോദി സുനകുമായി ഫോണില്‍ […]

World

ബ്രിട്ടനെ നയിക്കാന്‍ ഋഷി സുനക്; പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ഔദ്യോഗികമായി സ്ഥാനമേറ്റു. പ്രോട്ടോക്കോള്‍ അനുസരിച്ച് ചാള്‍സ് രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി പദവിയില്‍ ചുമതലയേറ്റത്. ബ്രിട്ടന്റെ 57ാമത് പ്രധാനമന്ത്രിയാണ് സുനക്. സാമ്പത്തിക മേഖലയിലെ പിഴവുകള്‍ പരിഹരിക്കുമെന്ന് ആദ്യ അഭിസംബോധനയില്‍ ഋഷി സുനക് പറഞ്ഞു. മികച്ച വിദ്യാഭ്യാസം, സാമ്പത്തിക ഭദ്രത, രാജ്യസുരക്ഷ, തൊഴിലവസരം എന്നിവ ഉറപ്പാക്കും. രാവും പകലും തന്റെ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അഭിസംബോധനയില്‍ ഋഷി സുനക് വ്യക്തമാക്കി. 193 എംപിമാരുടെ പിന്തുണ […]

World

അധികാരത്തിലേക്കുള്ള ലിസ് ട്രസിന്റെ വളര്‍ച്ച എഴുതിക്കഴിഞ്ഞപ്പോഴേക്കും രാജി; പുസ്തകം തിരുത്താന്‍ പണിപ്പെട്ട് എഴുത്തുകാര്‍

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റെടുത്തതും സ്വന്തം വീഴ്ചകള്‍ മനസിലാക്കി അവര്‍ സ്ഥാനമൊഴിഞ്ഞതും വളരെ പെട്ടെന്നായിരുന്നു. ലോകം ഉറ്റുനോക്കുന്ന നേതാവിലേക്കുള്ള ലിസ് ട്രസിന്റെ വളര്‍ച്ച ജീവചരിത്രകാരന്മാര്‍ എഡിറ്റ് ചെയ്ത് പൂര്‍ത്തിയാക്കുന്നതിനും മുന്‍പായിരുന്നു ആ രാജി. ഗവേഷണവും എഴുത്തും പൂര്‍ത്തിയായ ബ്രിട്ടന്റെ പ്രധാനമന്ത്രിയുടെ ജീവചരിത്രം ഇനി എങ്ങനെ പ്രസിദ്ധീകരിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ജീവചരിത്രകാരന്മാര്‍.  ഹാരി കോളും ജെയിംസ് ഹീലുമാണ് ലിസ് ട്രസിന്റെ ആദ്യ ജീവചരിത്രമെഴുതിയത്. ഡിസംബര്‍ 8നാണ് പുസ്തകം പുറത്തിറക്കാനിരുന്നത്. ബ്രിട്ടന്റെ പ്രധാനമന്ത്രിയുടെ ജീവചരിത്രമെന്നത് രൂപമാറ്റം വരുത്തി ഏറ്റവും കുറഞ്ഞ […]

World

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. അധികാരമേറ്റ് നാൽപത്തിനാലാം ദിവസമാണ് രാജി പ്രഖ്യാപിച്ചത്. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സമീപ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ് ബ്രിട്ടൻ. നേരത്തെ രാജിവെച്ച ഹോം സെക്രട്ടറി ബ്രേവർമാൻ ലിസ് ട്രസിനു നേരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. അഞ്ചുദിവസം മുമ്പാണ് യുകെയുടെ ധനമന്ത്രി ക്വാസി കാർട്ടെങ്ങിന് രാജിവെച്ചിറങ്ങേണ്ടി വന്നത്. ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതിൽ വീഴ്ച വന്നു എന്ന ആക്ഷേപത്തെ തുടർന്ന് ഇന്നലെ ഹോം സെക്രട്ടറി സുവെല്ല […]