World

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചവരില്‍ പ്രമുഖനായ ശാസ്ത്രജ്ഞനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് V വികസപ്പിച്ചവരില്‍ പ്രമുഖനായ ശാസ്ത്രജ്ഞനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ആേ്രന്ദ ബോടിക്കോവ് എന്ന 47 വയസുകാരനായ ശാസ്ത്രജ്ഞനെയാണ് സ്വന്തം അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെല്‍റ്റ് കഴുത്തില്‍ കുരുക്കിയാണ് ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പൊലീസെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. (The top scientist behind Russia’s Sputnik V Covid vaccine strangled to death)

മാര്‍ച്ച് രണ്ടിനാണ് ബോടിക്കോവ് കൊല്ലപ്പെടുന്നത്. ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് മാത്തമാറ്റിക്‌സില്‍ മുതിര്‍ന്ന ഗവേഷകനായിരുന്നു ബോടിക്കോവ്. ഇദ്ദേഹം ഉള്‍പ്പെടെയുള്ള 18 ഗവേഷകരാണ് പ്രശസ്തമായ സ്പുട്‌നിക് V കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചത്.

കൊലപാതകക്കേസില്‍ 29 വയസുകാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതായി റഷ്യയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കൊലപാകത്തിന് പ്രേരിപ്പിച്ച കാരണമെന്താണ് എന്ന് വ്യക്തമായിട്ടില്ല. യുദ്ധം തുടങ്ങിയതിന് ശേഷം റഷ്യയിലെ നിരവധി പ്രമുഖരെ അസ്വാഭാവികമായി മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.