World

ഫെയ്‌സ്ബുക്കിന് നിയന്ത്രണമേർപ്പെടുത്തി റഷ്യ

ഫെയ്‌സ്ബുക്കിന് നിയന്ത്രണം ഏർപ്പെടുത്തി റഷ്യ. അമേരിക്കൻ സാമൂഹിക മാധ്യമ സ്ഥാപനമായ ഫെയ്‌സ്ബുക്ക് റഷ്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കുന്നുവെന്നും റഷ്യൻ കണ്ടെന്റുകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്നുവെന്നും കാണിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയോട് വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് റഷ്യ കത്തയച്ചിട്ടുണ്ട്. എന്നാൽ സർക്കാറിന്റെ ആവശ്യം മെറ്റ നിരസിച്ചുവെന്ന് റഷ്യ ചൂണ്ടിക്കാട്ടി.

ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്താനാണ് റഷ്യ തീരുമാനച്ചിരിക്കുന്നത്. എന്നാൽ എന്തെല്ലാം നിയന്ത്രണങ്ങളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല.റഷ്യൻ ഔദ്യോഗിക അക്കൗണ്ടുകൾക്കും സർക്കാറുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ഹാൻഡിലുകൾക്കും ഫെയ്‌സ്ബുക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്നു എന്ന് റഷ്യ ആരോപിക്കുന്നു.