World

മനുഷ്യനെ ‘മയക്കുന്ന’ ചെടി; കയറ്റുമതി പുനരാരംഭിച്ച് കെനിയ

മനുഷ്യനെ ‘മയക്കുന്ന’ ചെടി. അതാണ് ഖാത്. കഞ്ചാവ് പോലെ നമുഷ്യന് ലഹരി നൽകുന്ന ഖാത് കയറ്റുമതി കെനിയയുടെ കുത്തകയാണ്. എന്നാൽ ചില നയതന്ത്ര പ്രശ്‌നങ്ങളുടെ പേരിൽ സൊമാലിയയിലേക്കുള്ള ഖാത് കയറ്റുമതി കെനിയ നിരോധിച്ചിരുന്നു. ഇപ്പോഴിതാ ഇരു രാജ്യവും തമ്മിലുള്ള സന്ധി സംഭാഷണങ്ങൾക്ക് പിന്നാലെ കെനിയയിലേക്കുള്ള ഖാത് കയറ്റുമതി പുനരാരംഭിക്കുകയാണ് കെനിയ.

സോമാലിയയിലും എത്തിയോപിയയിലും യെമെനിലും, കെനിയയിലും ഒഴികെ മിക്കവാറും രാജ്യങ്ങളിലും നിരോധിക്കപ്പെട്ട മയക്കുമരുന്ന് ചെടിയാണ് ഖാത്. ഉത്തേജകം പോലെ പ്രവർത്തിക്കുന്ന ഖാതിന്റെ ഇല ഒന്നു രണ്ടു മണിക്കൂർ ചവച്ചാൽ ഉറക്കം കുറയുകയും നല്ല ആവേശമുണ്ടാവുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.

സൊമാലിയയും കെനിയയും അൽഖൈ്വദയ്‌ക്കെതിരെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി കൂട്ടായ പോരാട്ടത്തിലായിരുന്നു. എന്നാൽ അതിർത്തിയിലുള്ള എണ്ണപ്പാടത്തിന്റെ അവകാശവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കലുഷിതമായി. കഴിഞ്ഞ വർഷം ഒക്ടോബറിൽ സൊമാലിയയ്ക്ക് അനുകൂലമായി യുഎൻ അന്താരാഷ്ട്ര കോടതി വിധി പുറപ്പെടുവിച്ചുവെങ്കിലും ഇത് അംഗീകരിക്കാൻ കെനിയ തയാറായിരുന്നില്ല. പിന്നാലെ നീണ്ട നാൾ നടന്ന സന്ധി സംഭാഷണങ്ങൾക്കൊടുവിലാണ് ഇരു രാജ്യങ്ങളും വൈര്യം മറക്കുന്നതും ഖാത് കൈമാറ്റത്തിനോട് അനുകൂല നിലപാട് എടുക്കുന്നതും.

ഖാത് കയറ്റുമതിക്ക് പുറമെ, വീസ നിയന്ത്രണം നീക്കാനും, അതിർത്തികൾ തുറന്ന് കൊടുക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്.