HEAD LINES World

ഇസ്രയേൽ-ഹമാസ് ആക്രമണം; അമേരിക്കയിൽ 11 പൗരന്മാർ കൊല്ലപ്പെട്ടെന്ന് ജോ ബൈഡൻ

ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ 11 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുഎസ് പൗരന്മാർ എത്ര പേർ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴും കൃത്യമായ കണക്കില്ല. ഇക്കാര്യത്തിൽ ആശയവിനിമയം നടക്കുകയാണെന്നും ഇസ്രയേലുമായി പ്രവർത്തിച്ച് വേണ്ടത് ചെയ്യാൻ ബൈഡൻ തന്റെ ടീമിന് നിർദ്ദേശം നൽകിയിട്ടുണ്ട്.(Jo Biden says 11 us citizens killed in hamas attack)

സ്വദേശത്തായാലും വിദേശത്തായാലും അമേരിക്കൻ പൗരന്മാരുടെ സുരക്ഷയാണ് തനിക്ക് മുൻ‌ഗണനയെന്ന് ബൈഡൻ പറയുന്നു. അതിനാൽ വരും ദിവസങ്ങളിൽ മുൻകരുതലുകൾ എടുക്കുകയും പ്രാദേശിക അധികാരികളുടെ മാർഗനിർദേശം പാലിക്കുകയും ചെയ്യണമെന്ന് ഇസ്രായേലിലുള്ള അമേരിക്കൻ പൗരന്മാരോട് ബൈഡൻ അഭ്യർത്ഥിച്ചു.

ഹമാസ് ബന്ദികളാക്കിയിട്ടുള്ളവരിൽ അമേരിക്കൻ പൗരന്മാരും ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും ബൈഡൻ വ്യക്തമാക്കി. ഇസ്രയേലിൽ ഹമാസിന്റെ ആക്രമണം ഉണ്ടായ സമയം മുതൽ ഇസ്രയേലിന് പിന്തുണ നൽകിയിരുന്നു അമേരിക്ക.

വിദ്വേഷവും അക്രമവും മൂലം നിരവധി കുടുംബങ്ങൾ ഛിന്നഭിന്നമായിരിക്കുകയാണ്. ഇസ്രായേലിലുള്ള യുഎസ് പൗരന്മാർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കോൺസുലർ സേവനങ്ങൾ നൽകുന്നുണ്ടെന്നും ഇസ്രയേൽ വിടാൻ താൽപര്യപ്പെടുന്നവർക്ക് വാണിജ്യ വിമാനങ്ങൾ പരിമിതമാണെങ്കിലും അതും ലഭ്യമാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.

എന്നാൽ ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ജോബൈഡനെ പഴിചാരി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ആഗോളതലത്തിൽ അമേരിക്കയുടെ ദൗർബല്യത്തിന്റെ തെളിവാണ് ആക്രമണം. താൻ പ്രസിഡന്റ് ആയിരുന്നെങ്കിൽ ഇത്തരം ക്രൂരതകൾ സംഭവിക്കില്ലായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.