World

‘കുട്ടികളെ യുദ്ധ തടവുകാരാക്കുന്ന ഏക രാജ്യം’; ഇസ്രയേലിനെതിരായ ജിജി ഹദീദിന്റെ പോസ്റ്റ് വിവാദം

ഇസ്രയേലിനെതിരായ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ അമേരിക്കൻ സൂപ്പർ മോഡൽ ജിജി ഹദീദിന് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് താരം. ഒക്ടോബർ 7ന് ഹമാസിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുന്നതിനും വർഷങ്ങൾക്ക് മുൻപ് ഇസ്രയേൽ പലസ്തീനികളെ വധിച്ചും, പീഡിപ്പിച്ചും, കടത്തിക്കൊണ്ടുപോയും ദ്രോഹിച്ചിട്ടുണ്ടെന്ന് ജിജി ഹദീദ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. കുട്ടികളെ യുദ്ധ തടവുകാരാക്കുന്ന ലോകത്തെ ഏക രാജ്യമാണ് ഇസ്രയേലെന്നും ജിജി ഹദീദ് തുറന്നടിച്ചിരുന്നു. മരണപ്പെട്ട പലസ്തീനികളുടെ അവയവങ്ങൾ അവരുടെ അനുവാദമില്ലാതെ ഇസ്രയേൽ എടുക്കാറുണ്ടെന്നും ജിജി ഹദീദ് […]

Kerala

പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; സമസ്തയുടെ പ്രാര്‍ത്ഥനാ സമ്മേളനം ഇന്ന്

പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി സമസ്തയുടെ പ്രാര്‍ത്ഥനാ സമ്മേളനം ഇന്ന്. വൈകീട്ട് 3.30ന് ജില്ലാ തലത്തിലാണ് പ്രാര്‍ത്ഥനാ സംഗമം നടക്കുന്നത്. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന പരിപാടി സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം,എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തുടങ്ങിയവര്‍ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പങ്കെടുക്കും. സമസ്തയുടെ കീഴിലുള്ള പള്ളികളില്‍ കഴിഞ്ഞ വെള്ളിയാഴ്ച പലസ്തീന്‍ […]

HEAD LINES World

ഗാസയിലെ ജനങ്ങൾക്ക് നേരിയ ആശ്വാസം; ഭക്ഷണവും മരുന്നും വെള്ളവുമായി 20 ട്രക്കുകളെ റഫാ അതിർത്തി വഴി കടത്തി വിടും

തുടർച്ചയായി ബോംബുകളും മിസൈലുകളും വീഴുന്ന ഗാസയിലേക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിക്കാൻ അനുമതി. ഭക്ഷണവും മരുന്നും വെള്ളവുമായി 20 ട്രക്കുകളെ റഫാ അതിർത്തി വഴി കടത്തു വിടും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ ചർച്ചയിലാണ് തീരുമാനം. എന്നാൽ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് 20 ട്രക്കുകളിലെ സഹായം മതിയാവില്ലെന്നുറപ്പാണ്. ( Egypt president agrees to open the Rafah crossing ) ബന്ദികളെ മോചിപ്പിക്കാതെ ഇസ്രയേൽ വഴി സഹായം കടത്തിവിടില്ലെന്ന് […]

HEAD LINES World

നേരിട്ടെത്തി ഇസ്രയേലിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച് ജോ ബൈഡൻ

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിലെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ബൈഡനെ ടെൽ അവീവ് വിമാനത്താവളത്തിൽ സ്വീകരിച്ചു. ജോ ബൈഡൻ ഇസ്രയേലിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ ഹമാസ് ഐഎസിനേക്കാൾ അപകടകാരികളാണെന്ന് ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഐസിന്റെ പാത പിന്തുടരുകയാണ് ഹമാസെന്നും അദ്ദേഹം ആരോപിച്ചു. ഇസ്രയേലിലെത്തിയ ബൈഡൻ മറ്റു നേതാക്കളുമായി ചർച്ച ചെയ്ത് മാനുഷികമായ പിന്തുണ ഗാസയ്ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് സെക്യൂരിറ്റി കൗൺസിൽ കോഓഡിനേറ്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ജോൺ കിർബി അറിയിച്ചു. പ്രാദേശിക […]

World

പലസ്തീനികളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് ഇസ്രയേലിലെ തൊഴില്‍ സ്ഥാപനങ്ങള്‍

യുദ്ധം കനക്കുന്ന പശ്ചിമേഷ്യയില്‍ നിന്ന് ഒട്ടും ആശ്വാസാവഹമല്ലാത്ത വാര്‍ത്തകളാണ് ഓരോ ദിവസവും എത്തുന്നത്. കര, നാവിക ആക്രമണത്തിന് ഇസ്രയേല്‍ തയ്യാറെടുക്കുന്നതിനിടെ ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പലസ്തീനികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ തുടങ്ങിയിരിക്കുകയാണ് അധികൃതര്‍. രണ്ട് വര്‍ഷത്തിലേറെയായി ഇസ്രയേലിലെ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു നൗറയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത വാര്‍ത്ത അല്‍ ജസീറയാണ് റിപ്പോര്‍ട്ട് ചെയ്തത്.(Palestinians in Israel suspended from jobs over war) യുദ്ധഭൂമിയാണെങ്കിലും ആശുപത്രി സേവനമായതിനാല്‍ പതിവ് പോലെ ജോലിക്കെത്തിയതായിരുന്നു […]

Kerala

ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനത്തിലെത്തിയത് 33 മലയാളികൾ

ന്യൂഡൽഹി: ഓപ്പറേഷൻ അജയുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം എ.ഐ 140( AI140)ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 235 പേരുടെ യാത്രാ സംഘത്തിൽ 33 മലയാളികളാണുള്ളത്. കോട്ടയം പാമ്പാടി സ്വദേശി അലൻ സാം തോമസ്, ആലപ്പുഴ പൂങ്കാവ് സ്വദേശി അനീന ലാൽ , മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഉമേഷ് കരിപ്പാത്ത് പള്ളിക്കണ്ടി, ഇടുക്കി അടിമാലി സ്വദേശി കാവ്യ വിദ്യാധരൻ, ആലപ്പുഴ കലവൂർ സ്വദേശി അർജുൻ പ്രകാശ്, കൊല്ലം മങ്ങാട് സ്വദേശി ആനി […]

Gulf World

പലസ്തീൻ ജനതയ്ക്ക് രണ്ട് കോടി ഡോളർ; അടിയന്തര സഹായവുമായി യുഎഇ

പലസ്തീനിലെ ജനതയ്ക്ക് സഹായവുമായി യുഎഇ. രണ്ട് കോടി ഡോളർ സഹായം എത്തിക്കാൻ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിർദേശം നൽകി. പലസ്തീനിൽ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഐക്യരാഷ്ട്രസഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യൂ.എ വഴിയാണ് സഹായം എത്തിക്കുക.(uae president sheikh mohamed orders urgent help for palestinians) പ്രതിസന്ധി ഘട്ടങ്ങളിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്ന സമൂഹങ്ങൾക്ക് ​അടിയന്തിര ആശ്വാസം പകരുകയെന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ്​ സഹായമെത്തിക്കുന്നതെന്ന്​ യു.എ.ഇ വാർത്താ ഏജൻസി […]

Kerala Latest news World

‘സിപിഐഎമ്മും കോൺഗ്രസും ലീഗുകാരുമാണ് ഹമാസ് അനുകൂലികളെ കേരളത്തിൽ ഇളക്കിവിടുന്നത്’; കെ സുരേന്ദ്രൻ

സിപിഐഎമ്മും രമേശ് ചെന്നിത്തലയും സതീശനുമടക്കമുള്ള കോൺഗ്രസ് നേതാക്കളും ലീഗുകാരുമാണ് ഹമാസ് അനുകൂലികളെ കേരളത്തിൽ ഇളക്കിവിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് ഇസ്രായേലിനോടുള്ള വിരോധം കാരണമെന്നു കരുതാനാവില്ല. ഉള്ളിലെ ഇന്ത്യാ വിരോധമാണ് നുരഞ്ഞു പൊന്തുന്നത്.(K Surendran on hamas israel attack) പിന്നെ ഹിന്ദുക്കളോടും കൃസ്ത്യാനികളോടുമുള്ള തീരാ പകയുമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യ എന്നും ഭീകരതയ്ക്കെതിരെ. ഇസ്രായേലിനൊപ്പം. കമ്യൂണിസ്റ്റുകളും കേരളത്തിലെ കോൺഗ്രസുകാരും ലീഗും ഹമാസിനൊപ്പം ഭീകരവാദികളോടൊപ്പമെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിക്കുന്നു. Read Also: […]

HEAD LINES World

‘ജെറാൾഡ് ഫോഡ്’ അത്യാധുനിക ആയുധങ്ങളുമായി എറ്റവും വലിയ അമേരിക്കയുടെ സൈനീക കപ്പൽ ഇസ്രയേൽ തീരത്ത്

യുദ്ധം തുടരുന്നതിനിടെ അമേരിക്കയുടെ ആദ്യ സൈനീക കപ്പൽ ഇസ്രയേൽ തീരത്ത്. കിഴക്കൻ മെഡിറ്ററേനിയൻ കടലിലാണ് ആണവശേഷിയുള്ള വിമാനവാഹിനി കപ്പൽ ജെറാൾഡ് ഫോഡുള്ളത്. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേലിന് പൂർണ പിന്തുണ നൽകുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിരുന്നു. വലിയ സൈനിക സംവിധാനം കപ്പലിൽ ഉണ്ടാകും. സ്ഥിതിഗതികൾ വിലയിരുത്താൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് ഇസ്രയേലിലേക്ക് തിരിക്കും.(Americas Gerald ford in Israel) പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള സൈനിക സഹകരണമാണ് ഇതെന്ന് ഇസ്രയേൽ പ്രതിരോധ സേന വക്താവ് […]

HEAD LINES World

ഇസ്രയേൽ-ഹമാസ് ആക്രമണം; അമേരിക്കയിൽ 11 പൗരന്മാർ കൊല്ലപ്പെട്ടെന്ന് ജോ ബൈഡൻ

ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ 11 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുഎസ് പൗരന്മാർ എത്ര പേർ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴും കൃത്യമായ കണക്കില്ല. ഇക്കാര്യത്തിൽ ആശയവിനിമയം നടക്കുകയാണെന്നും ഇസ്രയേലുമായി പ്രവർത്തിച്ച് വേണ്ടത് ചെയ്യാൻ ബൈഡൻ തന്റെ ടീമിന് നിർദ്ദേശം നൽകിയിട്ടുണ്ട്.(Jo Biden says 11 us citizens killed in hamas attack) സ്വദേശത്തായാലും വിദേശത്തായാലും അമേരിക്കൻ പൗരന്മാരുടെ സുരക്ഷയാണ് തനിക്ക് മുൻ‌ഗണനയെന്ന് ബൈഡൻ പറയുന്നു. അതിനാൽ വരും ദിവസങ്ങളിൽ മുൻകരുതലുകൾ എടുക്കുകയും […]