World

ഗാസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം

പലസ്തീനിലെ ഗാസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം. ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രത്യാക്രമണം. അൽ അക്‌സാ പള്ളിയിലുണ്ടായ ആക്രമണമാണ് പുതിയ സംഘർഷങ്ങൾക്ക് പിന്നിൽ.

‘ഗാസ സ്ട്രിപ്പിൽ നിന്ന് ഇസ്രായേലി ടെറിടറിയിലേക്ക് ഒരു റോക്കറ്റ് പതിച്ചിരുന്നു. എന്നാൽ അയേൺ ഡോം എയർ ഡിഫൻസ് സിസ്റ്റം ശ്രമം തകർത്തു’- ഇസ്രായേലി മിലിട്ടറി പുറത്തിറക്കിയ പ്രസ്താവന പറയുന്നു. മണിക്കൂറുകൾക്ക് പിന്നാലെ ഇസ്രായേലി വ്യോമ സേന ഹമാസ് ആയുധ നിർമാണ കേന്ദ്രം ലക്ഷ്യംവച്ച് വ്യോമാക്രമണം നടത്തി.

എന്നാൽ ഹമാസിന്റെ ആന്റി-എയർക്രാഫ്റ്റ് ഡിഫന്ഡസ് സംവിധാനം ഉപയോഗിച്ച് ശ്രമം തകർത്തുവെന്നും നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഗാസ വ്യക്തമാക്കി.