World

യമനിലെ ഹൂതികള്‍ക്ക് സൗദിയില്‍ നിന്നു സഹായം നല്കിയവരുടെ പട്ടികയില്‍ ഇന്ത്യക്കാരും

യമനിലെ ഹൂതികള്‍ക്ക് സൗദിയില്‍ നിന്നു സഹായം നല്കിയവരുടെ പട്ടികയില്‍ ഇന്ത്യക്കാരും. സൗദി പുറത്തുവിട്ട പട്ടികയില്‍ 2 ഇന്ത്യക്കാരാണ് ഉള്ളത്. 15 സ്ഥാപനങ്ങളും ലിസ്റ്റിലുണ്ട്.

യമനിലെ ഹൂതി ഭീകരവാദികള്‍ക്ക് സൗദിയില്‍ നിന്ന് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്കിയ 10 വ്യക്തികളുടെയും 15 സ്ഥാപനങ്ങളുടെയും പെരുവിവരങ്ങളാണ് ദേശീയ സുരക്ഷാ വിഭാഗം പുറത്തു വിട്ടത്. ചിരഞ്ജീവ് കുമാര്‍ സിങ്, മനോജ് സബര്‍വാള്‍ എന്നിവരാണ് ഇന്ത്യക്കാര്‍. ഇവരെക്കുറിച്ച മറ്റ് വിവരങള്‍ ലഭ്യമായിട്ടില്ല.

ഇന്ത്യക്കാര്‍ക്ക് പുറമെ 3 പേര്‍ യമനികളും, 2 സിറിയന്‍ പൌരന്‍മാരും, ഗ്രീസ്, സൊമാലിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് പട്ടികയില്‍ ഉള്ളത്. സഹായം നല്കിയ 15 കമ്പനികളില്‍ കൂടുതലും ഷിപ്പിംഗ്, മണി എക്സ്ചേഞ്ച്, ട്രേഡിങ് സ്ഥാപനങ്ങളാണ്. ഈ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളും ആസ്തികളും മരവിപ്പിച്ചതായി സുരക്ഷാ വിഭാഗം അറിയിച്ചു. ഇവരുമായി ഒരു ഇടപ്പാടും ആരും നടത്തരുതെന്നും, ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.