അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി ഔണ്‍സിന് 1637 ഡോളര്‍ വരെ എത്തിയതിനാല്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയും ഒരു പവന് 120 രൂപയും കുറഞ്ഞു. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4670 രൂപയായി. 22 കാരറ്റ് സ്വര്‍ണം പവന് 37360 രൂപയായി.
സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന് വിപണിയില്‍ 37,480 രൂപയും ഗ്രാമിന് 4685 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്.