World

വാഹന പരിശോധനയ്ക്ക് നിർത്തിയില്ല; 2 പേരെ ഫ്രഞ്ച് പൊലീസ് വെടിവച്ചു കൊന്നു

സെൻട്രൽ പാരീസിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് വെടിയുതിർത്തു. പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനത്തിന് നേരെയാണ് ഫ്രഞ്ച് പൊലീസ് വെടിവച്ചത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി Actu17 ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച അർദ്ധരാത്രിയോടെ പോണ്ട് ന്യൂഫ് ഏരിയയിലെ ഗതാഗത നിയന്ത്രണ പോയിന്റിലാണ് സംഭവം. പരിശോധനയ്ക്കായി വാഹനം നിർത്താൻ ഡ്രൈവറോട് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ നിർദ്ദേശം പാലിക്കുന്നതിന് പകരം ഇയാൾ ഉദ്യോഗസ്ഥർക്ക് നേരെ കാർ ഇടിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഉദ്യോഗസ്ഥരിൽ ഒരാൾ സ്വയം സംരക്ഷിക്കാൻ വെടിയുതിർത്തു.

ഡ്രൈവറും മുൻ യാത്രക്കാരനും വെടിയേറ്റ് മരിച്ചു. പിന്നിൽ ഇരുന്ന മൂന്നാമത്തെ യാത്രക്കാരനെ കൈക്ക് പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.