ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ എഡ് ഷീരന് ആശ്വാസം. 2014-ലെ ഹിറ്റായ ‘തിങ്കിംഗ് ഔട്ട് ലൗഡ്’ എന്ന ഗാനത്തിനെതിരായുളള പകര്‍പ്പവകാശ ലംഘന കേസില്‍ അനുകൂല കോടതി വിധി. “തിങ്കിംഗ് ഔട്ട് ലൗഡിനായി” മാർവിൻ ഗേയുടെ ക്ലാസിക് “ലെറ്റ്സ് ഗെറ്റ് ഇറ്റ് ഓൺ” കോപ്പിയടിച്ചിട്ടില്ലെന്ന് മാൻഹട്ടനിലെ ഒരു ഫെഡറൽ ജൂറി കണ്ടെത്തി. (Ed Sheeran wins Thinking Out Loud copyright case)
‘തിങ്കിംഗ് ഔട്ട് ലൗഡ്’ എന്ന ഗാനം, അന്തരിച്ച അമേരിക്കന്‍ പോപ് ഗായകനായ മാര്‍വിന്‍ ഗേയുടെ ‘ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണ്‍’ എന്ന ഗാനത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്നാണ് എഡ് ഷീരനെതിരെയുള്ള ആരോപണം. ‘ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണി’ന്റെ സഹരചയിതാവായ എഡ് ടൗണ്‍സെന്‍ഡിന്റെ എസ്റ്റേറ്റാണ് പോപ് താരത്തിനെതിരെ കേസ് കൊടുത്തത്.
എഡ് ഷീരന്‍ പകർപ്പവകാശ ലംഘനമാണു നടത്തിയതെന്ന് കാതറിന്‍ പരാതിയിൽ പറയുന്നു. 100 മില്യൻ ഡോളർ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തനിക്കെതിരായ ആരോപണങ്ങള്‍ അപമാനകരമാണെന്നും തിങ്കിംഗ് ഔട്ട് ലൗഡില്‍ ഉപയോഗിച്ചിരിക്കുന്ന കോർഡുകള്‍ നിരവധി ഗാനങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളതാണെന്നും എഡ് ഷീരന്‍ പ്രതികരിച്ചു. തന്റെ ഗാനം മാര്‍വിന്‍ ഗേയുടെ ‘ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണിന്റെ പകര്‍പ്പാണെന്ന് ജഡ്ജിമാര്‍ തീരുമാനിച്ചാല്‍ താന്‍ പാട്ടു പാടുന്നത് തന്നെ നിര്‍ത്തുമെന്നുമെന്നും എഡ് ഷീരന്‍ പ്രഖ്യാപിച്ചിരുന്നു.