National

രാഹുൽ ഗാന്ധിക്ക് യുപി കോടതിയുടെ സമൻസ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോടതി സമൻസ്. ഉത്തർപ്രദേശ്‌ സുൽത്താൻപൂരിലെ എംപി-എംഎൽഎ കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്. ഡിസംബർ 16ന് ഹാജരാകാൻ നിർദേശം. 2018-ൽ ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ച് മോശം പരാമർശം നടത്തിയെന്ന കേസിലാണ് നടപടി. 2018ൽ ബെംഗളൂരുവിൽ നടന്ന വാർത്താ സമ്മേളനത്തിൽ അമിത് ഷാ കൊലപാതകിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. കർണാടക തെരഞ്ഞെടുപ്പിനിടെയായിരുന്നു രാഹുലിൻ്റെ പ്രസ്താവന. ബിജെപി നേതാവ് വിജയ് മിശ്രയാണ് പരാതിക്കാരൻ. രണ്ട് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുൽ ചെയ്തിരിക്കുന്നതെന്ന് മിശ്രയ്ക്ക് വേണ്ടി […]

Kerala

കോടതിയില്‍ ഇന്നും മുദ്രാവാക്യം വിളികളുമായി ഗ്രോ വാസു; കേസ് കെട്ടിച്ചമച്ചതെന്ന് വാദം; കേസില്‍ വിധി നാളെ

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറി ഉപരോധിച്ചെന്ന പൗരാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെതിരായ കേസില്‍ വിധി നാളെ. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ഗ്രോ വാസു കോടതിയില്‍ പറഞ്ഞു. ഇന്ന് ഗ്രോ വാസുവിന്റെ വാദം കേട്ട ശേഷമാണ് വിധി പറയാന്‍ നാളത്തേക്ക് മാറ്റിയത്. ഗ്രോ വാസുവും സഹപ്രവര്‍ത്തകരും സംഘം ചേര്‍ന്നതിനും, മാര്‍ഗ്ഗ തടസം സൃഷ്ടിച്ചതിനും തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. (court will say verdict tomorrow in gro vasu case) കോടതി മുന്നറിയിപ്പ് പാലിക്കാതെ മുദ്രാവാക്യം […]

National

തീസ് ഹസാരി കോടതിയിൽ അഭിഭാഷകർ തമ്മിൽ വെടിവയ്പ്പ്

ഡൽഹി തീസ് ഹസാരി കോടതി സമുച്ചയത്തിനുള്ളിൽ അഭിഭാഷകർ തമ്മിൽ ഏറ്റുമുട്ടി. അഭിഭാഷകരുടെ രണ്ട് വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരു അഭിഭാഷകൻ വായുവിലേക്ക് വെടിയുതിർത്തു. അതേസമയം വെടിവയ്പ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അഭിഭാഷകർ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. 9 റൗണ്ട് വെടിയുതിർത്തതായാണ് റിപ്പോർട്ട്. സംഭവത്തിൽ സബ്സി മണ്ഡി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏത് ആയുധം ഉപയോഗിച്ചാണ് വെടിയുതിർത്തത്, കോടതി വളപ്പിൽ എങ്ങനെ ആയുധമെത്തി, വെടിയുതിർത്തയാൾക്ക് പിസ്റ്റളിനുള്ള […]

World

പകര്‍പ്പവകാശ ലംഘനക്കേസ്: എഡ് ഷീരൻ കോപ്പിയടിച്ചിട്ടില്ലെന്ന് യുഎസ് കോടതി

ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ എഡ് ഷീരന് ആശ്വാസം. 2014-ലെ ഹിറ്റായ ‘തിങ്കിംഗ് ഔട്ട് ലൗഡ്’ എന്ന ഗാനത്തിനെതിരായുളള പകര്‍പ്പവകാശ ലംഘന കേസില്‍ അനുകൂല കോടതി വിധി. “തിങ്കിംഗ് ഔട്ട് ലൗഡിനായി” മാർവിൻ ഗേയുടെ ക്ലാസിക് “ലെറ്റ്സ് ഗെറ്റ് ഇറ്റ് ഓൺ” കോപ്പിയടിച്ചിട്ടില്ലെന്ന് മാൻഹട്ടനിലെ ഒരു ഫെഡറൽ ജൂറി കണ്ടെത്തി. (Ed Sheeran wins Thinking Out Loud copyright case) ‘തിങ്കിംഗ് ഔട്ട് ലൗഡ്’ എന്ന ഗാനം, അന്തരിച്ച അമേരിക്കന്‍ പോപ് ഗായകനായ മാര്‍വിന്‍ ഗേയുടെ ‘ലെറ്റ്‌സ് […]

World

പ്ലേറ്റിൽ നിന്ന് ഫ്രഞ്ച് ഫ്രൈസ് എടുത്തു; കാമുകനെ വാഹനമിടിപ്പിച്ച് 42കാരി

കിഴങ്ങ് ചിപ്സിൻ്റെ പേരിൽ കാമുകനെ വാഹനമിടിപ്പിച്ച് 42 വയസുകാരി. ഓസ്ട്രേലിയയിലാണ് സംഭവം. പ്ലേറ്റിൽ നിന്ന് ഒരു ഫ്രഞ്ച് ഫ്രൈ എടുത്തതിൻ്റെ പേരിൽ തന്നെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്ന് കാമുകൻ മാത്യു ഫിൻ പറഞ്ഞതായി 9ന്യൂസ് റിപ്പോർട്ട് ചെയ്തു. അഡലെയ്ഡ് മജിസ്ട്രേറ്റ് കോടതിയിലാണ് മാത്യു ഫിൻ കാമുകി ഷാർലറ്റ് ഹാരിസണെതിരെ മൊഴിനൽകിയത്. ഫെബ്രുവരി 26ന് ഷാർലറ്റിൻ്റെ പാത്രത്തിൽ താൻ നിന്ന് ചിപ്സ് എടുത്തുകഴിച്ചു. തുടർന്ന് ഷാർലറ്റ് തന്നോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ തന്നെ വാഹനമിടിപ്പിച്ച് കൊല്ലാൻ ഷാർലറ്റ് […]

Kerala

ഡിംപിളിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം; അഡ്വ. അഫ്‌സലിനോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞ് ആളൂര്‍; ഇത് ചന്തയല്ലെന്ന് കോടതി

കൊച്ചിയില്‍ മോഡലിനെ കാറില്‍ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഡിംപിളിനുവേണ്ടി ഹാജരായ രണ്ട് അഭിഭാഷകര്‍ തമ്മില്‍ കോടതിയില്‍ വാക്കേറ്റം. ഡിംപിളിനുവേണ്ടി അഡ്വ. അഫ്‌സലും അഡ്വ. ആളൂരുമാണ് കോടതിയില്‍ ഹാജരായത്. വാദം ആരംഭിച്ചതോടെ ഇവര്‍ തമ്മില്‍ തര്‍ക്കമായി. അഡ്വ. അഫ്‌സലിനോട് അഡ്വ ആളൂര്‍ ഇറങ്ങിപ്പോരാന്‍ പറയുന്ന നിലയുണ്ടായി. ബഹളവും തര്‍ക്കവും മുറുകിയതോടെ ഇത് കോടതി മുറിയാണെന്നും ചന്തയല്ലെന്നും മജിസ്‌ട്രേറ്റ് രണ്ട് അഭിഭാഷകരേയും ഓര്‍മിപ്പിച്ചു.  തന്റെ വക്കാലത്ത് അഫ്‌സലിനെയാണ് ഏല്‍പ്പിച്ചതെന്നാണ് ഡിംപിള്‍ പറയുന്നത്. മോഡലിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ […]

Kerala

പട്ടാമ്പി ഹർഷാദ് കൊലപാതകം; പ്രതി ഹക്കീമിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് അപേക്ഷ സമർപ്പിക്കും

പട്ടാമ്പി കൊപ്പം ഹർഷാദ് കൊലപാതകത്തിൽ പ്രതി ഹക്കീമിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. പട്ടാമ്പി കോടതിയിൽ കൊപ്പം പൊലീസാണ് അപേക്ഷ സമർപ്പിക്കുക. അതേസമയം, മരിച്ച ഹർഷാദിൻ്റെ കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് കാണിച്ച് ഹർഷാദിൻ്റെ പിതാവ് പൊലീസിൽ പരാതി നൽകി. കസ്റ്റഡിൽ ലഭിച്ച ശേഷം പ്രതിയിൽ നിന്ന് കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയും. കൂടാതെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പും നടത്തും. കൊലപാതകത്തിൽ കൂട്ടുപ്രതികൾ ഉണ്ടോ എന്ന […]

Kerala

അട്ടപ്പാടി മധുകൊലക്കേസ്; മജിസ്റ്റീയിൽ അന്വേഷണ റിപ്പോർട്ട് വിളിച്ചുവരുത്തണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ഇന്ന് വാദം

അട്ടപ്പാടി മധുകൊലക്കേസിലെ മജിസ്റ്റീയിൽ അന്വേഷണ റിപ്പോർട്ട് വിളിച്ചുവരുത്തണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ഇന്ന് മണ്ണാർക്കാട് വിചാരണക്കോടതിയിൽ വാദം നടക്കും. മണ്ണാർക്കാട് മുൻ ജുഡീഷ്യൽ ഫസ്റ്റക്ലാസ് മജിസ്ട്രേറ്റ് ആയിരുന്ന എം. രമേശൻ, ഒറ്റപ്പാലം സബ് കളക്ടർ ആയിരുന്ന ജെറോമിക് ജോർജ് എന്നിവർ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് കേസ് രേഖയ്ക്ക് ഒപ്പം വേണം എന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. കോടതിയുടെ സമയം കളയാനേ ഹർജി ഉപകരിക്കൂ എന്ന് പ്രതിഭാഗം കഴിഞ്ഞ ദിവസം കേസ് എടുത്തപ്പോൾ വ്യക്തമാക്കിയിരുന്നു. എവിഡൻഷ്യറി വാല്യു ഉള്ള റിപ്പോർട്ട് കേസ് […]

Kerala

ഇലന്തൂരിലെ നരബലി; മൂന്ന് പ്രതികളും റിമാൻഡിൽ, ലൈല വനിതാ ജയിലിലേക്ക്

ഇലന്തൂരിലെ നരബലി കേസിൽ മൂന്ന് പ്രതികളെയും ഈമാസം 26 വരെ റിമാൻഡ് ചെയ്തു. ഷാഫിയെയും ഭഗവൽ സിങ്ങിനെയും ജില്ലാ ജയിലിലാണ് പാർപ്പിക്കുന്നത്. മൂന്നാം പ്രതി ലൈലയെ വനിതാ ജയിലിലേക്ക് കൊണ്ടുപോകും. റിമാൻഡ് റിപ്പോർട്ട് 24ന് ലഭിച്ചു. പ്രതികൾ തുടർന്നും കുറ്റകൃത്യം ചെയ്യാൻ സാധ്യതയെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നരബലിയെ കൂടാതെ പ്രതികൾക്ക് മറ്റേതെങ്കിലും ഉദ്ദേശമുണ്ടോയെന്ന് അന്വേഷിക്കും. ഇലന്തൂരിലെ നരബലിക്ക് പിന്നാലെ ഷാഫി കൂടുതൽ സ്ത്രീകളെ തിരുവല്ലയിൽ എത്തിക്കാൻ ശ്രമിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. 5 […]

Kerala

‘കൊച്ചണ്ണൻ സാഹിബിനായി തർക്കം; കോടതി കയറി അവകാശം അനുജന്

തിരുവനന്തപുരത്ത് അറിയപ്പെടുന്ന ഹോട്ടലായ ‘കൊച്ചണ്ണൻ സാഹിബി’ൻ്റെ പേരുമായി ബന്ധപ്പെട്ട നിയമ പോരാട്ടത്തിൽ വിജയം അനുജന്. കരമനയിൽ ഏറെക്കാലമായി പ്രവർത്തിക്കുന്ന കൊച്ചണ്ണൻ സാഹിബ് ഹോട്ടലിൻ്റെ പേരുമായി ബന്ധപ്പെട്ടാണ് അനിയൻ സഫീർ ഖാനും ജ്യേഷ്ഠൻ ഫിറോസ് ഖാനും തമ്മിൽ നിയമപോരാട്ടം നടന്നത്. മട്ടൻ വിഭവങ്ങൾക്ക് പേരുകേട്ട കടയാണ് കൊച്ചണ്ണൻ സാഹിബ്. ഇവരുടെ പിതാവ് കൊച്ചണ്ണൻ എന്നറിയപ്പെട്ടിരുന്ന പീരു മുഹമ്മദ് 1946ൽ ആരംഭിച്ച ഹോട്ടലാണ് ഇത്. പിതാവിൻ്റെ മരണശേഷം ഹോട്ടൽ മക്കളുടെ പേരിലായി. എങ്കിലും ഹോട്ടൽ നടത്തിവന്നിരുന്നത് അനിയൻ സഫീർ ആയിരുന്നു. […]