World

കോവിഡ് 19: ഇറ്റലിയില്‍ മരണസംഖ്യ കൂടുന്നു; ഇന്നലെ മാത്രം മരിച്ചത് 168 പേര്‍

ലോകത്താകെ ഇതുവരെ മരിച്ചത് 4270 പേര്‍; 1,10,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4269 ആയി. 1,10,000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനക്ക് പുറമേ കോവിഡ് 19 പടരുന്ന ഇറ്റലിയില്‍ മരണസംഖ്യ 631 ആയി.

ചൈനയില്‍ കോവിഡ് 19 പുതിയ കേസുകളുടെ എണ്ണം കുറയുമ്പോള്‍ ഇറ്റലിയില്‍ മരണസംഖ്യയും കേസുകളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇറ്റലിയില്‍ ഇന്നലെ മാത്രം 168 പേരാണ് രോഗം ബാധിച്ച് മരിച്ചത്.ഇറാനിലും സമാനമായ സാഹചര്യമാണ്.

ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്ത 24 മണിക്കൂറാണ് കടന്നു പോകുന്നത്. 54 മരണം ഇതിനകം ഇറാനില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 463 ആയി. കൊറോണ ഏറ്റവുമധികം ദുരന്തം വിതച്ച വുഹാനില്‍ ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ് സന്ദര്‍ശനം നടത്തി. ഫ്രാന്‍സില്‍ വൈറസ് ബാധയേറ്റ് 33 പേര്‍ മരിച്ചു. ജര്‍മ്മനിയില്‍ ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഓസ്‍ട്രിയ, പോളണ്ട് വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസ് പൂര്‍ണമായും നിര്‍ത്തലാക്കി.