World

28 ദിവസത്തിനുള്ളിൽ വെറുപ്പ് നിറഞ്ഞ ഉള്ളടക്കങ്ങൾ മാറ്റണം; ട്വിറ്ററിനു നിർദ്ദേശവുമായി ഓസ്ട്രേലിയ

28 ദിവസത്തിനുള്ളിൽ വെറുപ്പ് നിറഞ്ഞ ഉള്ളടക്കങ്ങൾ മാറ്റണമെന്ന് ട്വിറ്ററിനു നിർദ്ദേശം നൽകി ഓസ്ട്രേലിയ. ട്വിറ്ററിൽ വെറുപ്പ് നിറഞ്ഞിരിക്കുകയാണെന്നും 28 ദിവസത്തിനുള്ളിൽ ഈ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നും ഓസ്ട്രേലിയയുടെ ഇൻ്റർനെറ്റ് വാച്ച്ഡോഗ് വ്യാഴാഴ്ച നിർദ്ദേശം നൽകി.

ഓസ്ട്രേലിയയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങളിൽ മൂന്നിലൊന്ന് ശതമാനവും ട്വിറ്ററിൽ നിന്നാണെന്ന് ട്വിറ്ററിലെ മുൻ ജീവനക്കാരിയും വാച്ച് ഡോഗ് അംഗവുമായ ജൂലി ഇന്മൻ ഗ്രാൻ്റ് പറയുന്നു. 28 ദിവസത്തിനുള്ളിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നും ഇല്ലെങ്കിൽ 7,00,000 ഓസ്ട്രേലിയൻ ഡോളർ പിഴയടയ്ക്കണമെന്നും ഇന്മൻ ഗ്രാൻ്റ് ട്വിറ്ററിനോട് നിർദ്ദേശിച്ചു.