World

‘യുക്രൈൻ കീഴടക്കുക ലക്ഷ്യം’ : വ്‌ളാദിമിർ പുടിൻ

യുക്രൈൻ പൂർണമായും കീഴടക്കുകയാണ് ലക്ഷ്യമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. ഫ്രഞ്ച് പ്രസിഡന്റുമായി നടത്തി ഫോൺ സംഭാഷണത്തിലാണ് പുടിന്റെ പ്രതികരണം. യുക്രൈനിലേയും റഷ്യയിലേയും ജനത ഒന്നാണെന്ന് പുടിൻ പറയുന്നു. ( Aims at conquering Ukraine says Vladimir Putin )

അതേസമയം, യുക്രൈനെ പൂർണമായും പിടിച്ചടക്കുകയാണ് ലക്ഷ്യമെന്ന റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ വാക്കുകൾ ഭയപ്പെടുത്തുന്നുവെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പറഞ്ഞു. യുദ്ധത്തിന്റെ ഏറ്റവും മോശമായ ഭാഗം ഇനിയും വരാനിക്കുന്നതേ ഉള്ളൂവെന്ന തോന്നൽ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുടിനുമായി 90 മിനിറ്റുകൾ നീണ്ട ഫോൺ സംഭാഷണത്തിന് ശേഷമായിരുന്നു മാക്രോണിന്റെ പ്രസ്താവന.

യുക്രൈനെ പൂർണമായി പിടിച്ചടക്കുമെന്ന നിലപാട് അംഗീകരിക്കാനാകുന്നതല്ലെന്നും മാക്രോൺ പ്രസ്താവിച്ചു. യുക്രൈനെ നാസിവൽക്കരണത്തിന് നിന്ന് മോചിപ്പിക്കുമെന്ന വാക്കുകളാണ് പുടിൻ ഉപയോഗിച്ചതെന്നും മാക്രോൺ പറഞ്ഞു. സാധാരണക്കാർ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് പുടിനോട് അഭ്യർഥിച്ചിട്ടുണ്ട്. എന്നാൽ ജനവാസമേഖലകളെ റഷ്യൻ സൈന്യം വ്യാപകമായി ആക്രമിക്കുന്നു എന്ന ആരോപണം പുടിൻ നിഷേധിച്ചെന്നും മാക്രോൺ വ്യക്തമാക്കി.