കോവിഡ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി വാള് സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന് മുമ്പേ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന് യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് വാള് സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 നവംബറിലാണ് ഗവേഷകര്‍ ചികിത്സ തേടിയത്. രോഗബാധിതരായ ഗവേഷകരുടെ എണ്ണം, രോഗബാധയുണ്ടായ സമയം, ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ വിവരങ്ങള്‍ തുടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന അടുത്ത ഘട്ടം അന്വേഷണത്തെക്കുറിച്ച് ആലോചിക്കാനുള്ള യോഗം നടക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ദേശീയ സുരക്ഷ കൌണ്‍സില്‍ വക്താവ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ കോവിഡിന്റെ തുടക്കം മുതല്‍ തന്നെ ബൈഡന് ഭരണകൂടത്തിന് ചൈനക്കെതിരെ നിരവധി സംശയങ്ങളുണ്ടായിരുന്നുവെന്ന് വക്താവ് വ്യക്തമാക്കി. കോവിഡിന്റെ ഉറവിടത്തെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന ലോകാരോഗ്യസംഘടനയുടെ പഠനത്തെ സംബന്ധിക്കുന്ന പ്രസ്താവനകള്‍ ഒന്നും നടത്തുന്നില്ലെന്നും നിലവില്‍ അന്വേഷണവുമായി സഹകരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡിന്റെ ഉറവിടത്തെക്കുറിച്ച ലോകാരോഗ്യ സംഘടന നടത്തുന്ന പഠനത്തില്‍ നോര്‍വെ, കാനഡ, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൊവിഡ് വൈറസ് ചൈന വുഹാനിലെ ലാബില്‍ നിര്‍മിച്ചതാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്തയെ അനുകൂലിക്കുന്ന തരത്തില്‍ കൊവിഡിനെ ചൈനീസ് വൈറസ് എന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. പകര്‍ച്ചവ്യാധിയെ രാഷ്ട്രീയവല്‍ക്കരിക്കുന്ന ട്രംപിന്റെ നടപടിയെ ചൈനയും ശക്തമായി വിമര്‍ശിച്ചിരുന്നു. കോവിഡിന്റെ പ്രഭവകേന്ദ്രം വുഹാനിലെ വൈറോളജി ലാബില്‍ നിന്നല്ലെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. വവ്വാലുകളില്‍നിന്നു മറ്റൊരു മൃഗത്തിലൂടെ മനുഷ്യരിലേക്കു വൈറസ് പകരുന്നതിനാണ് ഏറ്റവും സാധ്യതയെന്നാണ് ലോകാരോഗ്യ സംഘടന ചൈനയുമായി നടത്തിയ സംയുക്ത പഠനത്തില്‍ വ്യക്തമാക്കിയത്.
Related News
ലോക അത്ലറ്റിക് മീറ്റ് ആറാം ദിനത്തിലേക്ക്; പി.യു ചിത്ര ഇന്നിറങ്ങും
ലോക അത്ലറ്റിക് മീറ്റിന്റെ ആറാം ദിനമായ ഇന്ന് മൂന്ന് ഇനങ്ങളിലാണ് ഫൈനല്‍ നടക്കുന്നത്. 1500 മീറ്ററില്‍ മത്സരിക്കാനിറങ്ങുന്ന മലയാളി താരം പി.യു ചിത്ര മാത്രമാണ് ഇന്ന് മത്സരിക്കുന്ന ഏക ഇന്ത്യന്‍ താരം. വനിതകളുടെ 200 മീറ്ററില്‍ ഫൈനലും ഇന്നാണ്. പുരുഷന്മാരുടെ ഹാമര്‍ത്രോ, വനിതകളുടെ 200 മീറ്റര്‍, പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയിലാണ് ലോക അത്ലറ്റിക് മീറ്റിന്റെ ആറാം ദിനം മെഡല്‍ ജേതാക്കളെ നിശ്ചയിക്കുക. ഇതില്‍ 200 മീറ്റര്‍ ഫൈനലാണ് ആകര്‍ഷക ഇനം. കഴിഞ്ഞ ദിവസം നടന്ന […]
ലോകത്തെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വെള്ള ജിറാഫുകളെ വെടിവെച്ചു കൊന്നു
ലോകത്തെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വെള്ള ജിറാഫുകളെ വേട്ടക്കാര്‍ വെടിവെച്ചു കൊന്നു. വടക്കുകിഴക്കന്‍ കെനിയയിലെ പ്രത്യേക സംരക്ഷണ മേഖലയില്‍ കഴിഞ്ഞിരുന്ന മൂന്ന് ജിറാഫുകളില്‍ രണ്ടെണ്ണത്തിനെയാണ് വേട്ടക്കാര്‍ വെടിവെച്ചു കൊന്നത്. വെള്ള ജിറാഫുകളില്‍ ഇനി ലോകത്ത് ആകെ അവശേഷിക്കുന്നത് ഒരൊറ്റയെണ്ണമാണ് എന്നത് ആശങ്കയുണ്ടാക്കുന്നതാണ്. 2017ല്‍ വെള്ള ജിറാഫുകളുടെ ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെയാണ് ലോക പ്രശസ്തമാകുന്നത്. 2016 ല്‍ താന്സാനിയക്കടുത്ത് വെച്ചാണ് വെള്ള ജിറാഫുകളെ ആദ്യമായി ശ്രദ്ധിക്കുന്നത്. ലൂക്കിസം എന്ന ശാരീരിക അവസ്ഥയാണ് ഈ ജിറാഫുകളെ വെളുത്തതാക്കുന്നത്. ലൂക്കിസം സ്വഭാവമുള്ള മൃഗങ്ങള്‍ക്ക് […]
തോഷഖാന അഴിമതി കേസ്: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വര്‍ഷം തടവ്
തോഷഖാന അഴിമതി കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്രീകെ ഇൻസാഫ് പാർട്ടി തലവനുമായ ഇമ്രാൻ ഖാന് തിരിച്ചടി. കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി ജയിലിൽ കഴിയേണ്ടിവരുമെന്ന് പാക് പത്രമായ ‘ദ ഡോൺ’ റിപ്പോർട്ട് ചെയ്തു. ഇസ്ലാമാബാദിലെ വിചാരണ കോടതിയാണ് ഇമ്രാനെ 3 വർഷം തടവിന് ശിക്ഷിച്ചത്. കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് വിചാരണ കോടതി വിധി പ്രസ്താവിച്ചത്. കോടതി […]