World

അമേരിക്കയിൽ ചെറുവിമാനം തകർന്ന് രണ്ട് പേർ മരിച്ചു

വടക്കുകിഴക്കൻ യുഎസ് സംസ്ഥാനമായ ന്യൂ ഹാംഷെയറിൽ ചെറുവിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് പേർ കൊല്ലപ്പെട്ടു. കീൻ നഗരത്തിലെ ഒരു ജനവാസ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. ഒറ്റ എഞ്ചിൻ ബീച്ച്‌ക്രാഫ്റ്റ് സിയറ വിമാനമാണ് അപകടത്തിൽ പെട്ടതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പ്രസ്താവനയിൽ അറിയിച്ചു.

https://7106fe4fdd60a859108d153ba90e71fe.safeframe.googlesyndication.com/safeframe/1-0-38/html/container.html

‘സംഭവത്തിൽ എഫ്എഎയും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം നടത്തും. NTSB അന്വേഷണത്തിന്റെ ചുമതല വഹിക്കുകയും കൂടുതൽ അപ്‌ഡേറ്റുകൾ നൽകുകയും ചെയ്യും’-ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചതായും എന്നാൽ അവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കീൻ മേയർ ജോർജ്ജ് ഹാൻസൽ ദി അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

‘ഒന്നിലധികം കുടുംബങ്ങളുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് വിമാനം വീണത്. വീഴ്ചയ്ക്ക് പിന്നാലെ വിമാനത്തിന് തീ പടർന്നു. പിന്നാലെ കെട്ടിടം കത്താൻ ആരംഭിച്ചു. തീപിടിത്തത്തെത്തുടർന്ന് എട്ട് പേരെയും അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. ഇത് വലിയ അപകടം ഒഴിവാക്കി. അപകടത്തിന്റെ കാരണം അന്വേഷണത്തിലാണ്’ – മേയർ ജോർജ്ജ് പറഞ്ഞു.