അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍. ഗ്രപ്പ് എയിലെ മൂന്നാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ അവസാന നാലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
അർധ സെഞ്ച്വറി നേടിയ ഹർണൂർ സിങ്ങിന്റേയും 43 റൺസെടുത്ത രാജ് ബാവയുടെയും മികവിലാണ് അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ അഫ്ഗാനെ തകർത്തത്. 74 പന്തിൽ നിന്ന് ഒമ്പത് ഫോറുകളുടെ അകമ്പടിയോടെയാണ് ഹർണൂർ സിങ് അർധസെഞ്ച്വറി തികച്ചത്. ഇന്ത്യക്കായി അംഗ്രിഷ് രഘുവംശിയും കൗശൽ താംബെയും 35 റൺസ് വീതം നേടി. അഫ്ഗാനിസ്ഥാന് വേണ്ടി നൂർ അഹ്‌മദ് നാല് വിക്കറ്റ് നേടി.
A 4-wicket win over Afghanistan U19 has ensured India U19’s qualification for the semi-final of #U19AsiaCup to be played on Thursday.
— BCCI (@BCCI) December 27, 2021
Details – https://t.co/dJGeSLsmuF
📸 – ACC pic.twitter.com/wiRagZf79M
ഗ്രൂപ്പ് എയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. ഒന്നാം സ്ഥാനക്കാരായ പാകിസ്താൻ നേരത്തെ സെമിയിൽ പ്രവേശിച്ചിരുന്നു. ഗ്രൂപ്പ് ബി.യിലെ ഒന്നാം സ്ഥാനക്കാരാവും സെമിയില്‍ ഇന്ത്യയെ നേരിടുക.