Cricket Sports

സച്ചിന്‍റെ ആ സെഞ്ച്വറി മറക്കാന്‍ ക്രിക്കറ്റ് ലോകത്തിന് അത്ര എളുപ്പത്തില്‍ സാധിക്കില്ല

സച്ചിന്‍ തെണ്ടുല്‍ക്കറുടെ കരിയറിലെ അവിസ്മരണീയ ഇന്നിങ്സുകളിലൊന്നായിരുന്നു 1999 ലോകകപ്പില്‍ കെനിയക്കെതിരെ പിറന്നത്. അച്ഛന്‍ രമേശ് തെണ്ടുല്‍ക്കര്‍ മരിച്ച് മൂന്ന് ദിവസം പിന്നിടും മുമ്പാണ് ക്രീസിലിറങ്ങിയ സച്ചില്‍ സെഞ്ച്വറി തികച്ചത്.

ദുഖം തളം കെട്ടിയ മുഖവുമായാണ് സച്ചിന്‍ ബ്രിസ്റ്റോളിലെ കൌണ്ടി ഗ്രൌണ്ടിലിറങ്ങിയത്. ഇന്ത്യ രണ്ട് മത്സരങ്ങളും തോറ്റിരിക്കുന്ന അവസ്ഥ. അച്ഛന് വേണ്ടിയായിരുന്നു ലിറ്റില്‍ മാസ്റ്ററുടെ ആ ഇന്നിങ്സ്. 101 പന്തില്‍ 16 ബൌണ്ടറിയും 3 സിക്സറും സഹിതം 140 റണ്‍സ്. സെഞ്ച്വറി നേടിയ ശേഷം ആകാശത്തേക്ക് മുഖമുയര്‍ത്തി അത് അച്ഛന് സമര്‍പ്പിച്ച സച്ചിന്റെ ദൃശ്യങ്ങള്‍ ക്രിക്കറ്റ് ലോകം ഇന്നും മറന്നിട്ടില്ല. സച്ചിന്റെ മികവില്‍ ഇന്ത്യ നേടിയത് രണ്ട് വിക്കറ്റ് നഷ്ടത്തില്ഡ 329 റണ്‍സ്, കെനിയയെ 235 റണ്‍സില്‍ തളച്ച് 1999 ലോകകപ്പിലെ ആദ്യ ജയം.