Uncategorized

ബ്രിക്സ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന്; ചൈന ആതിഥേയത്വം വഹിക്കും

ബ്രിക്സ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഓൺലൈൻ ആയി നടക്കുന്ന യോഗത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പങ്കെടുക്കും. ചൈനയാണ് യോഗത്തിനു ആതിഥേയത്വം വഹിക്കുന്നത്.

റഷ്യ യുക്രൈൻ യുദ്ധത്തിനു ശേഷമുള്ള ബ്രിക്സിന്റെ ആദ്യ യോഗമാണിത്. കൊവിഡ് മഹാമാരിക്ക് ശേഷം സാമ്പത്തിക രംഗത്തെ തിരിച്ചു വരവാണ് യോഗത്തിന്റ മുഖ്യ അജണ്ട എന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അറിയിച്ചു.

അടുത്ത മാസം നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായാണ് യോഗം.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, റഷ്യയുടെ സെർജി ലാവ്‌റോവ്, ബ്രസീലിന്റെ കാർലോസ് ആൽബർട്ടോ ഫ്രാൻസ്, ദക്ഷിണാഫ്രിക്കയുടെ നലേദി പാണ്ടർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

അഞ്ച് രാജ്യങ്ങളും “ബ്രിക്സ് പ്ലസ് ഡയലോഗിൽ” പങ്കെടുക്കുമെന്നും വികസ്വര രാജ്യങ്ങൾക്ക് ആഗോള ഭരണത്തിൽ കൂടുതൽ പ്രാധാന്യം നൽകുന്നതിനുള്ള ഐക്യദാർഢ്യ സന്ദേശം നൽകുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു.