UAE

നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികൾക്ക് മുഴുവൻ അവകാശങ്ങളും നൽകണമെന്ന് യു.എ.ഇ

തൊഴിലാളികളോട് നീതിപൂർവകമായി ഇന്ത്യൻ സ്ഥാപനങ്ങൾ പെരുമാറണമെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ ജനറലും ആവശ്യപ്പെട്ടു

ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികൾക്ക് മുഴുവൻ അവകാശങ്ങളും നൽകണമെന്ന് യു.എ.ഇ അധികൃതർ. അവധിക്കാല വേതനം, സേവനകാലം പരിഗണിച്ചു നൽകുന്ന ബോണസ്, കുടിശിക ശമ്പളം എന്നിങ്ങനെ 3 തരം അവകാശങ്ങൾക്ക് തൊഴിലാളികൾക്ക് അർഹതയുണ്ടെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളോട് നീതിപൂർവകമായി ഇന്ത്യൻ സ്ഥാപനങ്ങൾ പെരുമാറണമെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ ജനറലും ആവശ്യപ്പെട്ടു