Technology

സൊമാറ്റോയില്‍ പനീര്‍ മസാല ഓര്‍ഡര്‍ ചെയ്തു; കുടുംബത്തിന് ലഭിച്ചത് പ്ലാസ്റ്റിക്ക്

സൊമാറ്റോ ആപ്പ് വഴി പനീര്‍ മസാല ഓര്‍ഡര്‍ ചെയ്ത കുടുംബത്തിന് ലഭിച്ചത് പ്ലാസ്റ്റിക്ക് ഫൈബര്‍. ഔറഗാബാദിലുള്ള കുടുംബത്തിനാണ് ഭക്ഷണത്തില്‍ നിന്നും പ്ലാസ്റ്റിക്ക് ഫൈബര്‍ ലഭിച്ചത്.

‘കുട്ടികള്‍ക്ക് വേണ്ടി പനീര്‍ ചില്ലിയും, പനീര്‍ മസാലയുമാണ് ഞാന്‍ ഓര്‍ഡര്‍ ചെയ്തത്. ഓര്‍ഡര്‍ ലഭിച്ച് ഭക്ഷണം കഴിക്കാന്‍ തുടങ്ങിയ സമയത്താണ് മകള്‍ക് പനീര്‍ വളരെയധികം ഉറപ്പുള്ളതായി തോന്നിയതും പല്ല് വേദനിക്കാന്‍ തുടങ്ങിയതും. കഴിക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക്ക് അടങ്ങിയത് ബോധ്യപ്പെടുകയും ചെയ്തു’; സച്ചിന്‍ ജാംദാരെ പറഞ്ഞു.

സംഭവം മനസ്സിലാക്കിയയുടനെ തന്നെ കടയുടമയെ ബന്ധപ്പെട്ടെന്നും അവര്‍ സൊമാറ്റോ തൊഴിലാളിയുടെ ഭാഗത്ത് നിന്നുള്ള പ്രശ്നമാണെന്നും പറഞ്ഞ് പ്രശ്നത്തെ നിരുല്‍സാഹപ്പെടുത്തുകയാണ് ചെയ്തതെന്നും പറയുന്നു. ഉടനെ തന്നെ പൊലീസിനെ സമീപിക്കുകയും കേസ് ഫയല്‍ ചെയ്യുകയും ചെയ്തതായി സച്ചിന്‍ പറഞ്ഞു. എങ്ങനെയാണ് 150 രൂപക്ക് വേണ്ടി ഇവര്‍ നമ്മുടെ ശരീരം വെച്ച് കളിക്കുന്നതെന്ന് മനസ്സിലാക്കണമെന്നും സച്ചിന്‍ കുറ്റപ്പെടുത്തി.

അതെ സമയം സൊമാറ്റോ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. നിരുത്തവരാദപരമായ രീതിയില്‍ ഭക്ഷണം തയ്യാറാക്കിയ കടയെ തങ്ങളുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയതായും സൊമാറ്റോ അറിയിച്ചു.