Technology

വെറുതെ തട്ടികളിച്ച ‘ചിരട്ട’യല്ല ഇനി; ആമസോണ്‍ വരെ വില്‍പ്പന നടത്തുന്ന നാച്വറല്‍ ഷെല്‍ കപ്പ്!

നമ്മള്‍ വീട്ടില്‍ തേങ്ങ ചിരവി കഴിഞ്ഞാല്‍ അടുപ്പിലിടുകയും അല്ലെങ്കില്‍ അതിനുമപ്പുറം വീട്ടിലെ തവിയായും ഉപയോഗിക്കുന്ന ചിരട്ട ഇനി മുതല്‍ ഇന്റര്‍ നാഷണലാണ്. ഇനി ഓരോ തവണ വീട്ടുമുറ്റത്ത് വെറുതെ കിടക്കുമ്പോഴും നമ്മള്‍ ഇതിന്റെ മൂല്യം ഓര്‍ക്കുന്ന രൂപത്തിലാണ് ചിരട്ടയുടെ ആമസോണിലെ എന്‍ട്രി. 3000 രൂപ വിലയീടാക്കുന്ന ചിരട്ട ഇപ്പാേള്‍ 55 ശതമാനം ഡിസ്കൗണ്ടോടെ 1365 രൂപക്ക് ഇനി ആമസോണില്‍ സ്വന്തമാക്കാം.

‘നാച്വറല്‍ ഷെല്‍ കപ്പ്’ എന്ന പേരിലാണ് ആമസോണ്‍ ചിരട്ട വില്‍ക്കുന്നത്. നാലര ഔണ്‍സ് വലിപ്പമുള്ള ചിരട്ടക്ക് പൊട്ടലോ പോറലോ ഭാവിയിലുണ്ടാകാമെന്ന അറിയിപ്പോട് കൂടിയാണ് വില്‍പ്പന നടത്തുന്നത്. ‘ഹെഡ്റെഷ് ഇന്ത്യ’ എന്ന കമ്പനിയാണ് ചിരട്ട ആമസോണില്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നത്. യു.എസ്-യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും എത്തിക്കുന്ന ചിരട്ട 10 തൊട്ട് 15 ദിവസങ്ങള്‍ കൊണ്ട് ഓര്‍ഡര്‍ ചെയ്യുന്ന ഇന്ത്യയിലെ ഉപഭോക്താക്കളുടെ കൈവശം ലഭിക്കും. നിരവധി പേരാണ് ഇതിനോടകം തന്നെ ചിരട്ട ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് റിവ്യൂകള്‍ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഓര്‍ഡര്‍ ചെയ്ത ചിലര്‍ പരാതികളും സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ആമസോണ്‍ വഴി ചിരട്ട ഓര്‍ഡര്‍ ചെയ്യേണ്ടവര്‍ക്കും കണ്ണ് തള്ളേണ്ടവര്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യാം.

കാണാന്‍ ഭീതിയുളവാക്കുന്നെന്ന കാരണം പറഞ്ഞ് ആശുപത്രി അധികൃതര്‍ ജനിച്ച കുഞ്ഞിനെ കാണാന്‍ മുസ്‍ലിം കുടുംബത്തെ അനുവദിച്ചില്ല. അമേരിക്കയിലെ വിര്‍ജീനിയ ആശുപത്രിയിലാണ് അധികൃതര്‍ മോശമായി മുസ്‍ലിം കുടുംബത്തോട് പെരുമാറിയത്.

‘നിങ്ങളെ ഇവിടെ ആർക്കും കാണേണ്ടതില്ല നിങ്ങളെ കാണാൻ ഭീതിയുളവാക്കുന്നു’ എന്ന് ആക്രോശിച്ചു കൊണ്ടാണ് ജനിച്ച കുഞ്ഞിന്റെ പിതൃ സഹോദരിയായ അര്‍വ സഹറിനെ ആശുപത്രി അധികൃതര്‍ തടഞ്ഞു വെച്ചത്. ‘ഞാന്‍ പേടിച്ചു പോയി, അയാള്‍ ശരിക്കും അങ്ങനെ പറഞ്ഞോ എന്ന് വരെ ചിന്തിച്ചു’; അര്‍വ സഹര്‍ പേടിയോടെ തന്നെ സംഭവം ഓര്‍ത്തെടുത്തു. സ്ത്രീകളായ തങ്ങള്‍ നിഖാബാണ് ധരിച്ചിരുന്നതെന്നും അതാണ് ഇങ്ങനെയൊരു ദുരനുഭവത്തിന് കാരണമെന്ന് വിശ്വസിക്കുന്നതായി കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിന് ശേഷം പിറകിലെ കോണിപടി വഴി കുഞ്ഞിനെ കാണാന്‍ ശ്രമിച്ച പിതാവിനെ സെക്യൂരിറ്റി തടയുകയും ഹെഡ് നേഴ്സിനെ വിളിക്കുകയും ചെയ്തതായി കുടുംബം കുറ്റപ്പെടുത്തുന്നു. യഥാര്‍ത്ഥ വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ മാതാവിനെ ഭീഷണിപ്പെടുത്തിയതായും പരാതിയിലൂടെ കുടുംബം പറയുന്നു. ‘മിണ്ടി പോകരുത്, അല്ലെങ്കില്‍ ഇവിടുന്ന് ഇറക്കിവിടും’ എന്ന രൂപത്തിലാണ് ആശുപത്രി അധികൃതര്‍ സംസാരിച്ചത്. നിങ്ങളെ ഇവിടെ ആര്‍ക്കും ആവശ്യമില്ല എന്ന് രോഷത്തോടെ പറഞ്ഞ ഹെഡ് നേഴ്സ് ഉടനെ പൊലീസിനെ വിളിച്ചതായും പരാതിയില്‍ കുടുംബം ആരോപിക്കുന്നുണ്ട്. സത്യാവസ്ഥ പൊലീസിനോട് പറഞ്ഞ കുടുംബത്തെ അവര്‍ സഹായിച്ചെന്നും ആശുപത്രിക്കെതിരെ പരാതി എഴുതി നല്‍കിയെന്നും കുടുംബം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.