Technology

5G ലേലത്തില്‍ തീരുമാനമായിട്ടില്ലെന്ന് ടെലികോം സെക്രട്ടറി

5G ടെക്നോളജിക്കായുള്ള ലേലം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദര്‍രാജന്‍. പൂര്‍ണമായും ഇന്ത്യന്‍ ടെക്നോളജിയില്‍ 5G നടപ്പിലാക്കാന്‍ കഴിയിലെന്നും ടെലികോം സെക്രട്ടറി പറഞ്ഞു. പാലക്കാട് കഞ്ചിക്കോട് ഐ.ടി.ഐ ടെലികോം സെക്രട്ടറി സന്ദര്‍ശിച്ചു.

5G ടെക്നോളജി സംബന്ധിച്ച് കാര്യങ്ങളില്‍ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്ന് ടെലികോം സെക്രട്ടറി വ്യക്തമാക്കി. ലോകത്തുടനീളം ടെക്നോളജിയില്‍ മാറ്റം വരുമ്പോള്‍ ഇന്ത്യന്‍ ടെക്നോളജി മാത്രം വെച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല. രാജ്യത്തെ ഐ.ടി.ഐകള്‍ ലാഭത്തിലാണെന്നും അരുണ സുന്ദര്‍രാജന്‍ പറഞ്ഞു.

ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്ന റോക്കറ്റുകള്‍ക്ക് ആവശ്യമായ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്ന പ്രധാന ഏജന്‍സിയാണ് കഞ്ചിക്കോട് ഐ.ടി.ഐ. റോക്കറ്റുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഗുണനിലവാര പരിശോധനയും കഞ്ചിക്കോട് ഐ.ടി.ഐയില്‍ നടന്നുവരുന്നുണ്ട്.