കേന്ദ്ര സർക്കാരിനെതിരെ കേരള പ്രവാസി സംഘം രംഗത്ത്.പ്രവാസികളെ അവഗണിക്കുന്ന ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്ന് പ്രവാസി സംഘം ആരോപിച്ചു. കേരളത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുക, സമഗ്രവും സുരക്ഷിതവുമായ കുടിയേറ്റ നിയമം നടപ്പിലാക്കുക, നിർത്തലാക്കിയ പ്രവാസി കാര്യ വകുപ്പ് പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി സംഘം പാർലമെന്റ് മാർച്ച് നടത്തും. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാർച്ച് ഉദ്ഘാടനം ചെയ്യും.
Tag: Pravasi
‘സൗജന്യയാത്ര, സൗജന്യ ക്വാറന്‍റൈൻ, ഇപ്പോഴിതാ സൗജന്യ മരണവും’: പ്രവാസികളുടെ കാര്യത്തില്‍ ഇനിയും കൈമലര്‍ത്തരുതെന്ന് ജോയ് മാത്യു
കൊറോണ വൈറസിന് ബലിയാകേണ്ടി വരുന്ന പ്രവാസികളുടെ ബന്ധുക്കൾക്ക് സാമ്പത്തികമായ സഹായമോ സർക്കാർ ജോലിയോ നല്‍കണമെന്ന് ജോയ് മാത്യു പ്രവാസികളോടുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സമീപനത്തെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. ഇതുവരെ വിളമ്പിയ വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നു എന്ന് കേന്ദ്രവും സംസ്ഥാനവും അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സൗജന്യയാത്ര, സൗജന്യ ക്വാറന്‍റൈൻ, ഇപ്പോഴിതാ സൗജന്യ മരണവും എന്നുകൂടി എഴുതിച്ചേർക്കാൻ പാകത്തിലായിരിക്കുന്നു കാര്യങ്ങളെന്നും ജോയ് മാത്യു കുറ്റപ്പെടുത്തി. ചിട്ടിയും ലോട്ടറിയുമൊന്നുമല്ല ഇന്ന് ഇവർക്ക് വേണ്ടത്. കൊറോണ വൈറസിന് ബലിയാകേണ്ടി വരുന്ന പ്രവാസികളുടെ ബന്ധുക്കൾക്ക് […]
കോടതിവിധിക്ക് ഇടയിലും പ്രവാസികളോട് മുഖംതിരിച്ച് എംബസികള്‍
നയതന്ത്ര കേന്ദ്രങ്ങൾക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഒരുങ്ങുകയാണിപ്പോൾ വിവിധ പ്രവാസി കൂട്ടായ്മകൾ. ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ടുപയോഗിച്ച് നിർധന പ്രവാസികൾക്ക് സൗജന്യ ടിക്കറ്റ് നൽകണമെന്ന ഹൈകോടതി വിധി നടപ്പാക്കാൻ ഗൾഫിലെ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങൾക്ക് വിമുഖത. വിവിധ നയതന്ത്ര കേന്ദ്രങ്ങളുടെ ക്ഷേമനിധികൾക്കു കീഴിൽ വൻതുക മിച്ചം നിൽക്കെയാണ് ഈ നിലപാട്. കേന്ദ്ര സർക്കാറിൻെറ കൂടി പ്രതികരണം കണക്കിലെടുത്താണ് മെയ് 27-ന് ഹൈകോടതിയുടെ ഭാഗത്തു നിന്ന് അനുകൂല വിധി വന്നത്. ഇതിന്റെ വെളിച്ചത്തിൽ സൗജന്യ ടിക്കറ്റിനു തുക നൽകണം എന്നാവശ്യപ്പെട്ട് […]
ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് പരിശോധന: സർക്കാർ ഉത്തരവിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം
ഈ മാസം ഇരുപത് മുതൽ ചാർട്ടേഡ് വിമാനത്തിൽ വരുന്നവർ 48 മണിക്കൂറിനു മുമ്പുള്ള കോവിഡ് ടെസ്റ്റ് റിസൽട്ട് കരുതണമെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നത് ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് ജൂൺ 20 മുതൽ കോവിഡ് പരിശോധന നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം. പ്രായോഗിക ബുദ്ധിമുട്ടുകളും സാമ്പത്തിക ചെലവുകളും കാരണം ചാർട്ടേഡ് വിമാന സർവീസ് പദ്ധതിയിൽ നിന്ന് പിൻമാറാൻ സന്നദ്ധ സംഘടനകളും നിർബന്ധിതമാകും. ഈ മാസം ഇരുപത് മുതൽ ചാർട്ടേഡ് വിമാനത്തിൽ വരുന്നവർ 48 മണിക്കൂറിനു മുമ്പുള്ള […]
ആതിരയ്ക്കും നിധിനും പെണ്‍കുഞ്ഞ്: പ്രിയപ്പെട്ടവന്‍റെ വിയോഗം ഇനിയും അറിയാതെ ആതിര
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് 29 കാരനായ നിധിന്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രിയപ്പെട്ടവന്‍റെ വിയോഗം ഇനിയും അറിയാതെ, ആതിര അമ്മയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ആതിര ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.. സിസേറിയനായിരുന്നു. ഭര്‍ത്താവ് നിധിന്‍റെ വിയോഗ വാര്‍ത്ത ഇനിയും ആതിരയെ അറിയിച്ചിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് 29 കാരനായ നിധിന്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്. […]
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ത്തി; ഇനി ഹോം ക്വാറന്റൈന്‍
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ ഉണ്ടാവില്ല. പകരം ഇനി മുതല് 14 ദിവസം വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയണം. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ ഉണ്ടാവില്ല. പകരം ഇനി മുതല് 14 ദിവസം വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയണം. നേരത്തെ ഏഴുദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ കഴിയണമെന്നായിരുന്നു നിര്‍ദേശം. നേരത്തെ ഏഴ് ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റൈന്‍ അതായത് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനും ശേഷം ഇവരുടെ ടെസ്റ്റുകള്‍ നടത്തും. ഇതില്‍ പോസിറ്റീവ് ആകുന്നവര്‍ തുടര്‍ന്ന് ആശുപത്രിയിലേക്കും മറ്റുള്ളവര്‍ വീട്ടിലേക്കും […]
വരുന്നു… കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ കേരളത്തിലേക്ക്
യു.എ.ഇയിൽ നിന്നും സൗദിയിൽ നിന്നും കെ.എം.സി.സി ഏർപ്പെടുത്തിയ രണ്ട് വിമാനങ്ങൾ കൂടി നാട്ടിലേക്ക് തിരിച്ചു. വിദേശ വിമാന കമ്പനികൾക്ക് കൂടി അനുമതി നൽകിയ സാഹചര്യത്തിൽ കൂടുതൽ ചാർട്ടർ വിമാനങ്ങൾ കേരളത്തിലേക്ക്. നിരവധി സന്നദ്ധ സംഘടനകളാണ് പുതുതായി ചാർട്ടർ വിമാനങ്ങൾ പ്രഖ്യാപിച്ചത്. ജീവനക്കാരെ ഒഴിപ്പിക്കാൻ ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്താൻ നിരവധി സ്ഥാപനങ്ങളും തീരുമാനിച്ചു. വന്ദേഭാരത് മിഷൻ മുഖേനയുള്ള വിമാന സർവീസുകൾ കുറച്ചുകൊണ്ട് ചാർട്ടർ വിമാനങ്ങളുടെ എണ്ണം ഉയർത്താനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട ആയിരങ്ങളാണ് കാത്തിരിപ്പ് തുടരുന്നത്. […]
കോവിഡ്: ഗൾഫില്‍ മരിച്ച മലയാളികളുടെ എണ്ണം 168 ആയി
യുഎഇ, സൗദി, കുവൈത്ത് എന്നിവിടങ്ങളിലാണ് കൂടുതൽ മലയാളികൾ മരിച്ചത്. ഗൾഫ് നാടുകളിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 168 ആയി ഉയർന്നു. ഇന്നലെ മാത്രം എട്ട് പേരാണ് ഗള്‍ഫില്‍ മരിച്ചത്. യുഎഇ, സൗദി, കുവൈത്ത് എന്നിവിടങ്ങളിലാണ് കൂടുതൽ മലയാളികൾ മരിച്ചത്. ജിസിസി രാജ്യങ്ങളിൽ ബഹ്റൈനിൽ നിന്ന് മാത്രമാണ് കോവിഡ് മൂലമുള്ള മലയാളികളുടെ മരണം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്തത്. ഗൾഫിൽ മലയാളികൾക്കിടയിൽ കോവിഡ് മരണ നിരക്ക് കൂടുന്നത് പ്രവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. പത്തനംതിട്ട വല്ലന എരുമക്കാട് കിഴക്കേക്കര […]
വൈകിട്ട് ബഡായി ബംഗ്ലാവ് നടത്തുന്ന മുഖ്യമന്ത്രി പ്രവാസികളെ അപമാനിക്കുന്നു: ചെന്നിത്തല
സർക്കാർ പ്രവാസികളോട് കാണിക്കുന്നത് ക്രൂരതയാണെന്ന് രമേശ് ചെന്നിത്തല പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ ഫീസ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ യുഡിഎഫിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധം. യുഡിഎഫ് എംപിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലും കളക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് ധര്‍ണ. പ്രവാസികളെ അപമാനിക്കുന്ന മുഖ്യമന്ത്രി പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ പരിഗണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ പ്രവാസികളോട് കാണിക്കുന്നത് ക്രൂരതയാണ്. സർക്കാർ ധിക്കാരത്തോടെയാണ് പ്രവർത്തിക്കുന്നത്. വൈകിട്ട് ബഡായി ബംഗ്ലാവ് നടത്തുന്ന മുഖ്യമന്ത്രി പ്രവാസികളെ അപമാനിക്കുകയാണ്. വിദേശത്ത് മരിച്ചവർക്ക് സർക്കാർ ഒരു സഹായവും […]
പ്രവാസികളുടെ ക്വാറന്‍റൈന്‍ ഫീസ് ഇടാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു; യു.ഡി.എഫ് പ്രതിഷേധം ഇന്ന്
സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരൊഴികെ കേരളത്തിലെത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈന്‍ ഫീസ് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട് പ്രവാസികളുടെ ക്വാറന്‍റൈന്‍ ഫീസ് ഇടാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. ക്വാറന്‍റൈന്‍ ഫീസ് സംബന്ധിച്ച ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല. ക്വാറന്‍റൈന്‍ വിഷയത്തിലെ യു.ഡി.എഫ് പ്രതിഷേധം ഇന്ന്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരൊഴികെ കേരളത്തിലെത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈന്‍ ഫീസ് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ആരൊക്കെ നല്‍കണം എന്നത് സംബന്ധിച്ച വ്യക്തത വരുത്തി സര്‍ക്കാര്‍ ഉത്തരവ് വന്നാലെ അത് പ്രാവര്‍ത്തികമാകൂ. ഇളവ് നല്‍കേണ്ടവരെ തെരഞ്ഞെടുക്കേണ്ട മാനദണ്ഡം തയാറാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നുവെന്നാണ് […]