Kerala Technology

മണിക്കൂറുകളോളം വരി നിന്ന് ആപ്പിൾ ആരാധകർ; ഐഫോണ്‍ 15 വിൽപന തുടങ്ങി

ഐഫോണ്‍ സ്മാര്‍ട്‌ഫോണ്‍ പരമ്പര പുറത്തിറക്കുന്ന ഐഫോണ്‍ 15 സീരീസിന്റെയും മറ്റ് ഉപകരണങ്ങളുടെയും വില്‍പന ആരംഭിച്ചു. ആദ്യ ദിവസം തന്നെ ഫോൺ സ്വന്തമാക്കാനുള്ള ആവേശത്തിലാണ് ആപ്പിള്‍ ആരാധകര്‍. മുംബൈയിലെ ആപ്പിളിന്റെ ഓഫിഷ്യല്‍ സ്റ്റോറിന് മുന്നില്‍ ഉപഭോക്താക്കളുടെ വന്‍ നിരയാണുള്ളതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയിലെ ബികെസിയില്‍ തുടക്കമിട്ട ഇന്ത്യയിലെ ആദ്യ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ആദ്യ ഐഫോണ്‍ 15 സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് പലരും. ഇവിടെ മിക്കവാറും 17 മണിക്കൂറോളം വരി നില്‍ക്കുകയാണ്. മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നും ഫോൺ […]

Latest news Technology

നിരവധി ഫീച്ചറുകളുമായി ഐഒഎസ് 17 അവതരിപ്പിച്ച് ആപ്പിള്‍

ആപ്പിള്‍ ഐഫോണുകളിലേക്കായുള്ള ഐഒഎസ് 17 സ്റ്റേബിള്‍ വേര്‍ഷന്‍ ആപ്പിള്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് ആപ്പിള്‍ ഐഒഎസ് 17 അവതരിപ്പിച്ചത്. എല്ലാ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കും ഇപ്പോള്‍ ഈ സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഒരു കൂട്ടം പുതിയ ഫീച്ചറുകളുമായാണ് ഐഒഎസ് 17 എത്തിയിരിക്കുന്നത്. നിലവില്‍ ഇത് ഡെവലപ്പര്‍മാര്‍ക്ക് മാത്രമായാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇതിന്റെ പബ്ലിക് ബീറ്റ ജൂലായില്‍ അവതരിപ്പിക്കും. സ്റ്റേബിള്‍ വേര്‍ഷന്‍ ഒക്ടോബറോടുകൂടി എത്തിക്കും. ഫോണ്‍, ഫേസ്ടൈം, മെസേജസ് ആപ്പുകളിലാണ് സുപ്രധാനമായ ചില […]

HEAD LINES Kerala Latest news Technology

വിരലുകള്‍ രണ്ടു തവണ ഞൊടിച്ചാല്‍ മതി എന്തും നടക്കും; ആപ്പിള്‍ വാച്ച് 9ലെ ഡബിള്‍ ടാപ്പ് ഫീച്ചര്‍

ഐഫോണ്‍ 15 സീരീസ് ലോഞ്ചിങ്ങിലാണ് വാച്ച് 9, അള്‍ട്രാ 2 എന്നീ വാച്ചുകളും ആപ്പിള്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇറക്കിയ സ്മാര്‍ട്ട് വാച്ചിന്റെ പുതിയ അപ്‌ഡേഷന്‍ എന്ന നിലയിലാണ് ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് 9 അവതരിപ്പിച്ചത്. പുതിയ S9 ചിപ്സെറ്റിനൊപ്പം ആണ് ആപ്പിള്‍ പുതിയ വാച്ച് സീരീസ് 9 അവതരിപ്പിച്ചത്. ഡബിള്‍ ടാപ്പ് ഫീച്ചറാണ് വാച്ചിന്റെ ശ്രദ്ധേയമായ സവിശേഷത. ഫോണ്‍ വിളിക്കുക, കട്ട് ആക്കുക, അലറാം ഓഫ് ആക്കുക തുടങ്ങി നിരവധി ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വാച്ചിനെ സഹായിക്കുന്ന […]

Business

കൊവിഡ് ലക്ഷണങ്ങളുള്ള ആപ്പിൾ ജീവനക്കാർക്ക് 5 ദിവസത്തെ അവധി; അൺലിമിറ്റഡ് സിക്ക് ലീവ് പോളിസി അവസാനിപ്പിക്കാനൊരുങ്ങി ആപ്പിൾ

കൊവിഡ് കേസുകൾ കുറഞ്ഞതോടെ മിക്ക രാജ്യങ്ങളിലെയും കമ്പനികൾ തങ്ങളുടെ കൊവിഡ് നയങ്ങളിൽ ഇളവ് വരുത്തുകയാണ്. കമ്പനിയിൽ ചില കൊവിഡ് നയങ്ങൾ പിൻവലിച്ചിരിക്കുകയാണ് ആപ്പിൾ. ഓഫീസ് പരിസരത്ത് പ്രവേശിക്കുന്നതിന് ജീവനക്കാർക്ക് ഉണ്ടായിരുന്ന കൊവിഡ് ടെസ്റ്റ് ഒഴിവാക്കുകയും ചെയ്തു. കൊവിഡ് രൂക്ഷമായ സമയത്ത് ആപ്പിൾ ജീവനക്കാർക്കുള്ള പരിശോധന വേഗത്തിലാക്കുകയും എല്ലാ വാക്സിൻ ഡോസുകളും എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. കൊവിഡ് ലക്ഷണങ്ങൾ അനുഭവപ്പെടുന്ന ജീവനക്കാർക്ക് അൺലിമിറ്റഡ് സിക്ക് ലീവും അനുവദിച്ചിരുന്നു. എന്നാൽ കൊവിഡ് നയങ്ങളിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് […]

World

ആപ്പിളിനേയും പിന്തള്ളി; ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയായ സൗദി അരാംകോ ഇനി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി. ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനെ പിന്തള്ളയാണ് വിപണിയില്‍ ഏറ്റവും മൂല്യമുള്ള കമ്പനിയായി അരാംകോ മാറിയത്. സൗദി അരാംകോ ഓഹരികള്‍ 45.95 സൗദി റിയാല്‍ (12.25 ഡോളര്‍) എന്ന നിരക്കിലേക്ക് ഇന്ന് കുതിക്കുകയായിരുന്നു. ഇതോടെ അരാംകോയുടെ വിപണി മൂല്യം 9.19 ട്രില്യണ്‍ റിയാലിലെത്തി. ഈ വര്‍ഷം ജനുവരി 2 മുതല്‍ അരാംകോയുടെ ഓഹരി മൂല്യത്തില്‍ ഏകദേശം 30 ശതമാനത്തിന്റെ വളര്‍ച്ചയാണ് […]

Technology

ഡിമാന്റ് കുറഞ്ഞു; ഐ ഫോണ്‍ ഉല്‍പാദനം ചുരുക്കാനൊരുങ്ങി ആപ്പിള്‍

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റേയും വിലക്കയറ്റത്തിന്റേയും പശ്ചാത്തലത്തില്‍ ഡിമാന്റ് സമ്മര്‍ദം നേരിടുന്നതിനാല്‍ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മാണം വെട്ടിച്ചുരുക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത പാദത്തില്‍ ഐഫോണ്‍ SE ഉല്‍പാദനം 20 ശതമാനം കുറയ്ക്കാനാണ് ആപ്പിളിന്റെ തീരുമാനം. മുന്‍പ് പദ്ധതിയിട്ടിരുന്നതില്‍ നിന്ന് രണ്ട് മുതല്‍ 3 മില്യണ്‍ യൂണിറ്റുകള്‍ വരെ ഒഴിവാക്കും. ഡിമാന്റ് താഴ്ന്നതോടെ വയര്‍ലെസ് എയര്‍പോഡുകളുടെ ഉല്‍പാദനവും ആപ്പിള്‍ കുറയ്ക്കാനിരിക്കുകയാണ്. 10 മില്യണ്‍ യൂണിറ്റുകളുടെ ഉല്‍പ്പാദനമാണ് ആപ്പിള്‍ ഒഴിവാക്കുന്നത്. 2020ന്റെ രണ്ടാം പാദത്തില്‍ മൊത്തം ഐ ഫോണ്‍ വില്‍പ്പനയുടെ 12 […]

International

ഗൂഗിളിന് പിന്നാലെ ബൈഡന്‍റെ കുടിയേറ്റ നയത്തെ പുകഴ്ത്തി ആപ്പിളും

ഗൂഗിളിന് പിന്നാലെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയത്തെ പ്രശംസിച്ച് ഐ.ടി വമ്പന്മാരായ ആപ്പിളും. പുതിയ നയങ്ങള്‍ അമേരിക്കൻ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ കൂട്ടുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മികച്ച പ്രതിഭകള്‍ യു.എസിലേക്കെത്തുമെന്നും കമ്പനികൾ ചൂണ്ടിക്കാട്ടി. കുടിയേറ്റം, കോവിഡ്, പാരിസ് കാലാവസ്ഥാ ഉടമ്പടി എന്നീ കാര്യങ്ങള്‍ ബൈഡന്‍ സത്വരമായി നടപടി സ്വീകരിച്ചതിനെ പിന്തുണയ്ക്കുന്നുവെന്നു ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു. നീതി, ന്യായബോധം, തുടങ്ങി […]

Technology

‘ഐഫോൺ 12’ എത്തി; ആപ്പിളിന് ഇനി 5ജി യുഗം

ഫൈവ് ജി അൽട്ര വൈഡ് ബാൻഡിൽ ഡാറ്റ ഉപയോഗിക്കാം എന്നതാണ് ഐഫോൺ 12 നെ നേരത്തേയുള്ള ഐഫോൺ മോഡലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ആപ്പിൾ പുതിയ ഐഫോൺ മോഡൽ പുറത്തിറക്കി. അഞ്ചാംതലമുറ ഫീച്ചറാണ് ഐഫോൺ 12 ന്‍റെ പ്രത്യേകത. ആപ്പിളിന്റെ ആദ്യ 5G മൊബൈൽ ഫോൺ ആണിത്. ഫൈവ് ജി അൽട്ര വൈഡ് ബാൻഡിൽ ഡാറ്റ ഉപയോഗിക്കാം എന്നതാണ് ഐഫോൺ 12 നെ നേരത്തേയുള്ള ഐഫോൺ മോഡലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. നാല് വകഭേദങ്ങൾ ഈ മോഡലിനുണ്ട്. ഐഫോൺ 12 […]

Business International World

ആപ്പിള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറുന്നു; ലക്ഷ്യം 4000 കോടി ഡോളറിന്‍റെ കയറ്റുമതി

കൊറോണ വൈറസ് പ്രതിസന്ധി കാരണം, നിരവധി കമ്പനികൾ ചൈനയില്‍ നിന്ന് ഘട്ടംഘട്ടമായി പുറത്തുകടക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് ലോകം മുഴുവന്‍ മരണംവിതക്കുമ്പോള്‍, നിരവധി ആഗോള കമ്പനികൾ ചൈനയിൽ നിന്ന് കളംമാറ്റി ചവിട്ടാന്‍ ഒരുങ്ങുന്നു. ടെക് ഭീമനായ ആപ്പിളാണ് ഇതില്‍ മുന്നില്‍. ഉത്പാദന ശേഷിയുടെ അഞ്ചിലൊന്ന് ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്. ആപ്പിളിന്‍റെ മുതിർന്ന എക്സിക്യൂട്ടീവുകളും ഇന്ത്യൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ നീക്കം സംബന്ധിച്ച് […]

Technology

ആപ്പിളിന് മൂന്ന് മാസത്തിനിടെ നഷ്ടമായത് 450 ബില്യണ്‍ ഡോളര്‍

കഴിഞ്ഞ ഒക്ടോബറിന് ശേഷം ആപ്പിളിന്റെ ഓഹരിമൂല്യത്തില്‍ റെക്കോഡ് ഇടിവ്. ഫേസ്ബുക്കിന്റെ മൂല്യത്തിന് തുല്യമായ തുകയാണ് ആപ്പിളിന് നഷ്ടമായത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധത്തില്‍ ആശങ്കയുണ്ടെന്ന ആപ്പിള്‍ മേധാവി ടിം കുക്കിന്റെ കത്ത് പുറത്തുവന്നതോടെ ഈ നഷ്ടത്തിന്റെ തോത് വര്‍ധിക്കുകയും ചെയ്തു. മൂന്ന് മാസം മുമ്പ് ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ കമ്പനിയായിരുന്നു ആപ്പിള്‍. ഒക്ടോബര്‍ മൂന്നിന് ആപ്പിളിന്റെ ഓഹരി 232.07 ഡോളറിലെത്തിയശേഷം ഓഹരിമൂല്യം 142.19 ഡോളറിലേക്കാണിപ്പോള്‍ കൂപ്പുകുത്തിയിരിക്കുന്നത്. ചൈനീസ് വിപണികളില്‍ നേരിട്ട വന്‍ തിരിച്ചടിയുടെ പ്രധാന കാരണം. ഐഫോണിലെ […]