ഗ്രീസ്മാനിലും, പുതിയ പരിശീലകന് സെറ്റിയാനിലും, ബാഴ്സ മാനേജ്മെന്റിലും മെസി അതൃപ്തി പ്രകടിപ്പിച്ചിരുന്നു
ലാ ലീഗയില്‍ റയല്‍ കിരീടമണിഞ്ഞപ്പോള്‍ തങ്ങളുടെ പരാജയത്തെക്കുറിച്ച് ബാഴ്സയുടെ സൂപ്പര്‍ താരം ലയണല്‍ മെസി പ്രകടിപ്പിക്കുകയുണ്ടായി. ഇതേ നിലയില്‍ തുടര്‍ന്നാല്‍ ചാമ്പ്യന്‍സ് ലീഗിലും പ്രതീക്ഷ വേണ്ടെന്ന് മെസി പറഞ്ഞു. ടീമിന്റെ മോശം പ്രകടനങ്ങളില്‍ താരത്തിനുള്ള അതൃപ്തി വെളിവാക്കുന്ന മറ്റൊരു സംഭവം കൂടി ഇന്നലെ ഒസാസുനക്കെതിരെ ഗോള്‍ നേടിയ ശേഷം മെസിയില്‍ നിന്നും പ്രകടമായി.
ഒന്നിനെതിരെ രണ്ട് ഗോളിന് ബാഴ്സ തോറ്റ കളിയില്‍ ഫ്രീകിക്ക് ഗോളിലൂടെയാണ് മെസി ഗോള്‍ വല കുലുക്കിയത്. ഫ്രീകിക്കിലൂടെ ഗോള്‍ വല കുലുക്കിയതിന് ശേഷമുള്ള മെസിയുടെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. മറ്റൊരു ക്യാമറ ആങ്കിളിലൂടെ നോക്കുമ്പോള്‍ മെസിയുടെ അതൃപ്തി വ്യക്തമാണ്.
ബാഴ്സയുടെ പ്രകടനത്തില്‍ മെസി അതൃപ്തി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഗ്രീസ്മാനിലും, പുതിയ പരിശീലകന് സെറ്റിയാനിലും, ബാഴ്സ മാനേജ്മെന്റിലും മെസി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതോടെ കരാര്‍ പുതുക്കാന്‍ മെസി തയ്യാറായില്ല. ഈ സീസണില്‍ 23 ഗോളുകളാണ് മെസി ലാലിഗയില്‍ നേടിയത്. 20 അസിസ്റ്റും മെസിയില്‍ നിന്ന് വന്നു.
Messi's reaction after scoring the Goal loooooooool he's pissed pic.twitter.com/4ZY0DjKQQS
— Rohit³⁴ (@MessiFC10i) July 16, 2020