Football

ലോക ഫുട്‌ബോളിലെ ‘എട്ടാം’ അത്ഭുതം; വീണ്ടും ബാലൺ ദ് ഓറിൽ മുത്തമിട്ട് മെസി

Lionel Messi wins Men’s Ballon d’Or 2023 for record-extending eighth time: എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെയെയും പിന്തള്ളിയാണ് നേട്ടം. 2021ലാണ് ഇന്റർ മിയാമിയുടെ മെസ്സി അവസാനമായി പുരസ്‌കാരം നേടിയത്. ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ കി​രീ​ട​ത്തി​ലെ​ത്തി​ച്ച​തും ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും നേ​ട്ട​മാ​യി. 2009, 2010, 2011, 2012, 2015, 2019, 2021 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് മെ​സി ബാലൺ ദ് […]

Football Sports

‘ഇത് നാഷ്‌വില്ലിൻ്റെ പ്രതികാരം’, മെസി വന്നതിന് ശേഷമുള്ള ആദ്യ സമനിലയുമായി ഇന്റർ മിയാമി

ഇന്റർ മിയാമിയുടെ വിജയക്കുതിപ്പിന് തടയിട്ട് നാഷ്‌വിൽ എഫ്‌സി. മത്സരം ഗോൾ രഹിതമായി അവസാനിച്ചു. ലയണൽ മെസി ക്ലബ്ബിലെത്തിയതിന് ശേഷം ഇതാദ്യമായാണ് മിയാമി ജയമില്ലാതെ സമനിലയിൽ കുരുങ്ങുന്നത്. ഇന്റർ മിയാമിക്കായി മെസിയുടെ ഗോളോ അസിസ്റ്റോ ഇല്ലാത്ത ആദ്യ മത്സരം കൂടിയാണിത്. മെസിയുടെ മികവിൽ ഇന്റർ മിയാമി കഴിഞ്ഞ 9 മത്സരങ്ങളും ജയിച്ചിരുന്നു. ലീഗ്‌സ് കപ്പ് ഫൈനലില്‍ നാഷ്‌വില്ലിനെ തകര്‍ത്താണ് മെസിയും സംഘവും കപ്പുയര്‍ത്തിയത്. ഈ തോൽവിക്ക് പകരം വീട്ടാൻ തീരുമാനിച്ച് ഉറപ്പിച്ചായിരുന്നു നാഷ്‌വില്ലെ എഫ്‌സി ബൂട്ടണിഞ്ഞത്. ഡി.ആര്‍.വി പി.എന്‍.കെ […]

Football

മെസിക്ക് ലോറസ് സ്‌പോർട്‌സ്മാൻ ഓഫ് ദി ഇയർ അവാർഡ്

2023 ലെ ‘ലോറസ് സ്‌പോർട്‌സ്മാൻ ഓഫ് ദി ഇയർ’ അവാർഡ് സ്വന്തമാക്കി ലയണൽ മെസി. കിലിയൻ എംബാപ്പെ, മാക്‌സ് വെർസ്റ്റാപ്പൻ, റാഫേൽ നദാൽ എന്നിവരെയാണ് അർജന്റീനിയൻ സൂപ്പർ താരം മറികടന്നത്. കരിയറിൽ രണ്ടാം തവണയാണ് ലയണൽ മെസി ലോറസ് പുരസ്‌കാരം നേടുന്നത്. ഇതോടെ രണ്ട് തവണ ലോറസ് അവാർഡ് നേടുന്ന ഒരേയൊരു ഫുട്ബോൾ താരമായി മെസി.  ലയണൽ മെസി, കിലിയൻ എംബാപ്പെ, ടെന്നീസ് ഇതിഹാസം റാഫേൽ നാഡ, 2 തവണ ഫോർമുല 1 ലോക ചാമ്പ്യനായ മാക്സ് […]

Sports

ഉയർന്ന വേതനം; നെയ്മറെ വിൽക്കാൻ പിഎസ്ജി തയ്യാറെന്ന് റിപ്പോർട്ട്

ബ്രസീൽ സൂപ്പർ താരം നെയ്മറെ വിൽക്കാൻ പാരീസ് സെന്റ് ജെർമെയ്ൻ തയ്യാറാണെന്ന് റിപ്പോർട്ട്. നെയ്മറുടെ മാര്‍ക്കറ്റ് പ്രൈസ് കുറച്ചാണ് വില്‍പ്പനയ്ക്ക് വയ്ക്കുന്നത്. പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ക്രിസ്റ്റോഫ് ഗാൽറ്റിയറിന്റെ ടീം ആരംഭിച്ചതായി സ്പാനിഷ് മാധ്യമമായ ‘ഫിചാഹിസ്’ റിപ്പോർട്ട് ചെയ്യുന്നു. 2025 വരെ കരാറുണ്ടെങ്കിലും ഉയർന്ന വേതനമാണ് നെയ്മറുടെ വില്‍പ്പനയ്‌ക്ക് പിന്നിലെന്നാണ് ക്ലബ് പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണിലും നെയ്മറിനെ വിൽക്കാൻ പിഎസ്ജി തയ്യാറായിരുന്നു. എന്നാൽ 150 മില്യൻ യൂറോ എന്ന ഭീമൻ തുക കാരണം ആരും മുന്നോട്ടുവന്നിരുന്നില്ല. […]

Football Sports

മെസി പാരീസില്‍, വരവേല്‍ക്കാനായി വന്‍ ആരാധകസംഘമേത്തി

പാരീസ് വിമാനത്താവളത്തിലിറങ്ങിയ മെസിയെ വരവേല്‍ക്കാനായി വന്‍ ആരാധകസംഘമാണ് എത്തിയത്. മെസിയും പിഎസ്‌ജിയും തമ്മില്‍ കരാര്‍ ഒപ്പിടുന്നത് സംബന്ധിച്ച് ധാരണയിലെത്തി. വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയായശേഷം മെസിയുമായി കരാറിലെത്തിയ കാര്യം പി എസ് ജി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിനുശേഷം മെസ്സിയെ പിഎസ്ജിയുടെ ഔദ്യോഗിക ജേഴ്സിയില്‍ അവതരിപ്പിക്കും. മെസിയെ ഈഫല്‍ ഗോപുരത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് പി എസ് ജി പദ്ധതിയിടുന്നത് എന്നാണ് സൂചന.രണ്ടു വര്‍ഷത്തേക്കാകും മെസിയുമായി പി എസ് ജി കരാറിലെത്തുക. സീസണില്‍ 35 ദശലക്ഷം യൂറോ ആയിരിക്കും മെസിയുടെ പ്രതിഫലം. […]

Sports

പത്താം നമ്പർ സ്വീകരിക്കാതെ മെസ്സി

പി.എസ്.ജിയിൽ പത്താം നമ്പർ ജേഴ്സി വേണ്ടെന്ന് ലയണൽ മെസ്സി. 19 -ാം നമ്പർ ജേഴ്‌സി ധരിക്കാനാണ് മെസ്സിയുടെ തീരുമാനം. പി.എസ്.ജിയിൽ നെയ്മർ ആണ് പത്താം നമ്പർ ജേഴ്‌സി അണിയുന്നത്. അതിനിടെ, മെസിയുടെ വരവോടെ കിലയൻ എംബപ്പേ ടീം വിടുമെന്ന് അഭ്യൂഹങ്ങൾ പുറത്ത് വരുന്നുണ്ട്. (messi rejects number 10) ബാഴ്സലോണ വിട്ട ഇതിഹാസ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജി.യിൽ ചേരുമെന്ന വാർത്ത പുറത്ത് വരുന്നത് ഇന്ന് പുലർച്ചെയാണ്. ഫ്രഞ്ച് ഭീമന്മാരായ പാരീസ് സെന്റ് ജർമ്മനുമായുള്ള […]

Football Sports

ബാഴ്സലോണയിൽ മെസിയുടെ കരാർ അവസാനിച്ചു; ഇപ്പോൾ ഫ്രീ ഏജന്റ്

സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയിൽ സൂപ്പർ താരം ലയണൽ മെസിയുടെ കരാർ അവസാനിച്ചു. ജൂൺ 30നാണ് താരത്തിൻ്റെ കരാർ അവസാനിച്ചത്. ഇതോടെ മെസി ഫ്രീ ഏജൻ്റായി. താരവുമായി പുതിയ കരാർ ഒപ്പിടാൻ ക്ലബ് ശ്രമം നടത്തുകയാണ്. വരും ദിവസങ്ങളിൽ തന്നെ മെസി ബാഴ്സലോണയുമായി കരാർ നീട്ടുമെന്നാണ് സൂചന. മെസി ബാഴ്സലോണയിൽ തന്നെ തുടരുമെന്ന് ജൂൺ ആദ്യം പുറത്തുവന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. താരം ക്ലബുമായി രണ്ട് വർഷത്തെ കരാറി കൂടി ഒപ്പുവച്ചു എന്നായിരുന്നു റിപ്പോർട്ട്. 2023 വരെയാണ് […]

Football Sports

ഇനി മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും പകിട്ടില്ലാത്ത ചാമ്പ്യന്‍സ് ലീഗ്

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ലൈനപ്പ് ആയി വരുമ്പോൾ വമ്പൻ ടീമുകൾ ആയ ബാഴ്സലോണയും യുവന്റസ് പ്രീക്വാർട്ടറിൽ തന്നെ പുറത്തായി ഇരിക്കുകയാണ്. ടീമുകളുടെ ചരിത്രവും ഫുട്ബോൾ പാരമ്പര്യവും തോൽവിയുടെ കാരണങ്ങളും  ഒക്കെ മാറ്റിവച്ചാൽ ലോക ഫുട്ബോൾ ചരിത്രത്തിലെ തന്നെ  ഏറ്റവും മികച്ച താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ ടീമുകളിൽ കളിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം . ഇരുടീമുകളും പുറത്തായതോടെ കൂടി 16 വർഷങ്ങൾക്ക് ശേഷം മെസ്സിയോ റൊണാൾഡോയെ ഇല്ലാത്ത ഒരു ചാമ്പ്യൻസ് […]

Football Sports

കരാര്‍ കാലാവധിയില്‍ ഇനി ആറു മാസം മാത്രം; ഫുട്‌ബോളിലെ വന്‍ തോക്കുകള്‍ കളം മാറുമോ?

മാഡ്രിഡ്: ക്ലബ് ഫുട്‌ബോള്‍ ചരിത്രത്തെ തന്നെ മാറ്റിമറിക്കുന്ന ട്രാന്‍സ്ഫറുകള്‍ക്ക് ഈ വര്‍ഷം സാക്ഷ്യം വഹിക്കുമെന്ന് സൂചന. ലോകഫുട്‌ബോളിലെ നിരവധി സൂപ്പര്‍ താരങ്ങളുടെ കരാര്‍ കാലാവധി ഈ വര്‍ഷം മധ്യത്തോടെ അവസാനിക്കുകയാണ്. ഇതില്‍ ഒന്നാമന്‍ ബാഴ്‌സലോണന്‍ ഇതിഹാസം ലയണല്‍ മെസ്സി തന്നെ. മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീന്‍ താരം സെര്‍ജിയോ അഗ്യൂറോ, ആഴ്‌സണലിന്റെ ജര്‍മന്‍ താരം മെസ്യൂട്ട് ഓസില്‍ തുടങ്ങിയവരുടെയും കരാര്‍ ആറു മാസത്തിനകം അവസാനിക്കും. മെസ്സി എങ്ങോട്ടു പോകും? ട്രാന്‍സ്ഫര്‍ വിപണിയിലെ മില്യണ്‍ ഡോളര്‍ ചോദ്യം ഇതു തന്നെയാണ്. […]

Uncategorized

മെസിയുടെ ഈ റെക്കോര്‍ഡും തകര്‍ത്ത് എംബാപ്പെ

ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ റെക്കോര്‍ഡ് തകര്‍ത്ത് കെയ്ലിയര്‍ എംബാപ്പെ. ചാമ്പ്യന്‍സ് ലീഗില്‍ 20 ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോര്‍ഡാണ് മെസിയില്‍ നിന്നും എംബാപ്പെ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന പി.എസ്.ജി – ബസക്സ‍ഹിർ മത്സരത്തില്‍ എംബാപ്പെ രണ്ട് ഗോളുകള്‍ സ്വന്തമാക്കിയിരുന്നു. മെസിയേക്കാള്‍ ഒരു വര്‍ഷം മുമ്പ് ആണ് എംബാപ്പെ ചാമ്പ്യന്‍സ് ലീഗിലെ 20ാം ഗോള്‍ സ്വന്തമാക്കിയത്. 5-1ന് ജയിച്ച മത്സരത്തില്‍ നെയ്മര്‍ ഹാട്രിക്കും സ്വന്തമാക്കിയിരുന്നു. ഇനി മെസിയും റൊണാള്‍ഡോയും മാത്രമാണ് […]