Sports

ലൗസേന്‍ ഡയമണ്ട്‌സ് ലീഗ് അത്‌ലറ്റിക്‌സ്; ചരിത്രം കുറിച്ച് നീരജ് ചോപ്ര

ലൗസേന്‍ ഡയമണ്ട്‌സ് ലീഗ് അത്‌ലറ്റിക്‌സില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് നീരജ് ചോപ്ര. ഡയമണ്ട്‌സ് ലീഗ് അത്‌ലറ്റിക്‌സില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് 24കാരനായ നീരജ് ചോപ്ര.

ആദ്യശ്രമത്തില്‍ തന്നെ 89.08 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജിന്റെ വിജയം. ഇതോടെ ഡയമണ്ട് ലീഗ് ബിഗ് ഫൈനലിലേക്കും നീരജ് ടിക്കറ്റ് കണ്ടെത്തി. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്‌ലെയ്ഷ് ആണ് രണ്ടാം സ്ഥാനത്തെത്തിയത് (85.88 മീറ്റര്‍). യുഎസിന്റെ കുര്‍ത്വ തോംപ്‌സണ്‍ 83.72 മീറ്റര്‍ ശ്രമത്തില്‍ മൂന്നാം സ്ഥാനത്തെത്തി.

നേരത്തെ അത്‌ലറ്റിക് ലോക ചാമ്പ്യന്‍ഷിപ്പില്‍ പരുക്കേറ്റ നീരജ് ചോപ്രയ്ക്ക് കോമണ്‍വെല്‍ത് ഗെയിംസില്‍ മെഡല്‍ നഷ്ടമായിരുന്നു.