Latest news National

‘ഇന്ത്യയുടെ നീരജ്’ ലോക അത്ലറ്റ് നോമിനേഷന്‍ പട്ടികയില്‍ ഇടംനേടി നീരജ് ചോപ്ര

നീരജ് ചോപ്ര ലോകത്തിലെ മികച്ച പുരുഷ അത്‌ലറ്റിനായുള്ള പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആദ്യമായാണ് മികച്ച അത്‌ലറ്റിനായുള്ള പുരസ്‌കാരത്തിന്റെ നോമിനേഷന്‍ പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം ഇടംപിടിക്കുന്നത്.ലോക അത്‌ലറ്റിക്‌സ് ബോഡി പ്രഖ്യാപിക്കുന്ന അവാര്‍ഡിനുള്ള 11 അംഗ ചുരുക്കപ്പട്ടികയിലാണ് നീരജ് ചോപ്ര ഇടം നേടിയത്.(neeraj chopra nominated for mens world athlete) ഷോട്ട്പുട്ട് ലോക ചാമ്പ്യന്‍ റയാന്‍ ക്രൗസറും പോള്‍വോള്‍ട്ട് താരം മോണ്ടോ ഡുപ്ലാന്റിസും 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് ചാമ്പ്യനായ മൊറോക്കന്‍ താരം സൂഫിയാന്‍ എല്‍ ബക്കാലിയും […]

Sports

ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് വെള്ളി; ഫിനിഷ് ചെയ്തത് രണ്ടാം സ്ഥാനത്ത്

സൂറിച്ചിലെ ഡയമണ്ട് ലീഗിൽ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 85.71 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞ നീരജ് വെള്ളിമെഡൽ നേടി. ചെക്ക് റിപ്പബ്ലിക്കിൻ്റെ ജാക്കൂബ് വാഡ്‌ലെഷെയ്ക്കാണ് സ്വർണം. 85.86 മീറ്റർ ദൂരമാണ് ജാക്കൂബ് കണ്ടെത്തിയത്. (Neeraj Chopra Diamond League) മോശം തുടക്കമാണ് നീരജിനു ലഭിച്ചത്. ആദ്യ ശ്രമത്തിൽ 80.79 എറിഞ്ഞ താരം പിന്നീട് തുടരെ രണ്ട് ഫൗൾ ത്രോകൾ എറിഞ്ഞു. സാധാരണയായി ആദ്യ ത്രോകളിൽ തന്നെ മികച്ച ദൂരം കണ്ടെത്താറുള്ള […]

Sports

ചരിത്രം പിറന്നു; ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരനായി. 88.17 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്റെ സ്വര്‍ണ നേട്ടം. ആദ്യശ്രമം ഫൗളായത് അല്‍പം ആശങ്കയായെങ്കിലും രണ്ടാം ശ്രമത്തില്‍ നീരജ് സ്വര്‍ണം എറിഞ്ഞിടുകയായിരുന്നു. പാക്കിസ്ഥാന്‍റെ അര്‍ഷാദ് നദീം വെള്ളിയും ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വെങ്കലവും നേടി. ഇന്ത്യയുടെ കിഷോര്‍ കുമാര്‍ ജന അഞ്ചാംസ്ഥാനത്തും ഡി.പി.മനു ആറാംസ്ഥാനത്തുമെത്തി. നാലെ ഗുണം നാനൂറ് മീറ്റര്‍ റിലേ […]

Sports

ലോസൻ ഡയമണ്ട് ലീഗ്: നീരജ് ചോപ്രയ്ക്ക് സ്വർണം

ലോസൻ ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം. ജാവലിൻത്രോയിൽ 87.66 മീറ്റർ എറിഞ്ഞിട്ട് നീരജ് ചോപ്ര ഒന്നാംസ്ഥാനം സ്വന്തമാക്കി. ജർമനിയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും താരങ്ങളെ പിന്നിലാക്കിയാണ് നീരജിന്റെ കുതിപ്പ്. 87.03 മീറ്റർ ദൂരത്തേക്ക് എറിഞ്ഞ ജർമനിയുടെ ജൂലിയൻ വെബർ രണ്ടാം സ്ഥാനവും 86.13 മീറ്റർ ദൂരത്തേക്ക് എറിഞ്ഞ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അഞ്ചാം ശ്രമത്തിലാണ് നീരജിന്റെ സ്വർണ നേട്ടം. 87.66 മീറ്ററാണ് മികച്ച ദൂരം.നീരജ് ചോപ്രയുടെ സീസണിലെ രണ്ടാമത്തെ […]

Sports

ദോഹ ഡയമണ്ട് ലീഗിൽ സ്വർണ്ണമണിഞ്ഞ് നീരജ് ചോപ്ര; എറിഞ്ഞിട്ടത് 88.67 മീറ്റർ

ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്രക്ക് സ്വർണം. ഖത്തർ സ്പോർട്സ് ക്ലബ്ബിൽ നടന്ന ടൂർണമെന്റിൽ ആദ്യ ശ്രമത്തിൽ 88.67 മീറ്റർ എറിഞ്ഞിട്ടാണ് നീരജ് ചോപ്ര സ്വർണമണിഞ്ഞത്. ആദ്യ ശ്രമത്തിൽ തന്നെ മികച്ച ദൂരം താണ്ടിയ നീരജ് ബാക്കിയുള്ള അവസരങ്ങളിൽ 90 മീറ്റർ കടക്കും എന്ന പ്രതീക്ഷയുണ്ടാക്കിയിരുന്നു . എന്നാൽ, നിലവിലെ ലോക ചാമ്പ്യനായ ആൻഡേഴ്സൺ പീറ്റേഴ്സ് 85.88 മീറ്റർ എറിഞ്ഞതോടെ മത്സരം കടുപ്പമായി. അഞ്ച് അവസരങ്ങളിലായി 88.67 മീറ്റർ, 86.04 മീറ്റർ, 85.47 മീറ്റർ, ഫൗൾ, 84.37 […]

Sports

ലൗസേന്‍ ഡയമണ്ട്‌സ് ലീഗ് അത്‌ലറ്റിക്‌സ്; ചരിത്രം കുറിച്ച് നീരജ് ചോപ്ര

ലൗസേന്‍ ഡയമണ്ട്‌സ് ലീഗ് അത്‌ലറ്റിക്‌സില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് നീരജ് ചോപ്ര. ഡയമണ്ട്‌സ് ലീഗ് അത്‌ലറ്റിക്‌സില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് 24കാരനായ നീരജ് ചോപ്ര. ആദ്യശ്രമത്തില്‍ തന്നെ 89.08 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജിന്റെ വിജയം. ഇതോടെ ഡയമണ്ട് ലീഗ് ബിഗ് ഫൈനലിലേക്കും നീരജ് ടിക്കറ്റ് കണ്ടെത്തി. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്‌ലെയ്ഷ് ആണ് രണ്ടാം സ്ഥാനത്തെത്തിയത് (85.88 മീറ്റര്‍). യുഎസിന്റെ കുര്‍ത്വ തോംപ്‌സണ്‍ 83.72 മീറ്റര്‍ ശ്രമത്തില്‍ മൂന്നാം സ്ഥാനത്തെത്തി. നേരത്തെ […]

Sports

മലയാളികള്‍ക്ക് അഭിമാനമായി എല്‍ദോസ് പോള്‍; ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപ് ഫൈനലിലേക്ക്

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം ഫൈനലില്‍. ട്രിപ്പിള്‍ ജംപില്‍ 16.68 മീറ്റര്‍ ചാടി പിറവം സ്വദേശിയായ എല്‍ദോസ് പോളാണ് ഫൈനലിലെത്തിയത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപ് ഫൈനലിലെത്തുന്ന ആദ്യ മലയാളിയാണ് എല്‍ദോസ് പോള്‍. ലോക റാങ്കിംഗില്‍ നിലവില്‍ 24-ാം സ്ഥാനത്താണ്. പിറവം സ്വദേശിയായ എല്‍ദോസ് പോള്‍ കോതമംഗലം എം എ കോളജില്‍ നിന്നാണ് ബിരുദം നേടിയത്. ഇപ്പോള്‍ അദ്ദേഹം ഇന്ത്യന്‍ നേവിയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. അതേസമയം ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ജാവ്‌ലിന്‍ […]

Sports

സ്വന്തം റെക്കോർഡ് മറികടന്ന് നീരജ് ചോപ്ര; ഡയമണ്ട് ലീഗിൽ വെള്ളി മെഡൽ

സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് മറികടന്ന് ജാവലിൽ ത്രോയിൽ ഒളിമ്പിക്സ് സ്വർണം നേടിയ നീരജ് ചോപ്ര. സ്റ്റോക്ക്‌ഹോമിൽ നടന്ന ഡയമണ്ട് ലീഗിലാണ് നീരജ് പുതിയ റെക്കോർഡ് സ്ഥാപിച്ചത്. നേരത്തെ തൻ്റെ പേരിലുണ്ടായിരുന്ന 89.30 മീറ്റർ ദൂരം മറികടന്ന നീരജ് 89.94 മീറ്റർ ദൂരം കണ്ടെത്തിൽ വെള്ളി മെഡൽ നേടി. 90.31 മീറ്റർ ദൂരം കണ്ടെത്തിയ ലോക ചാമ്പ്യൻ ആൻഡേഴ്സൺ പീറ്റേഴ്സ് സ്വർണമെഡൽ നേടി. തൻ്റെ ആദ്യ ശ്രമത്തിൽ തന്നെ നീരജ് പുതിയ റെക്കോർഡ് കുറിച്ചു. പിന്നാലെയുള്ള 5 […]

Sports

ചരിത്രം കുറച്ച് നീരജ് ചോപ്ര; ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് സ്വർണ്ണം

ടോക്യോ ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ആദ്യ രണ്ട് ശ്രമങ്ങളില്‍ മികച്ച ദൂരമാണ് നീരജ് കാഴ്ച വച്ചത്. ആദ്യശ്രമത്തില്‍ 87.03 മീറ്ററാണ് പ്രകടനം. രണ്ടാം ശ്രമത്തില്‍ ദൂരം മെച്ചപ്പെടുത്തി 87.58 മീറ്ററിലെത്തി. പ്രാഥമിക റൗണ്ടില്‍ 86.65 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് നീരജ് ഫൈനലില്‍ എത്തിയത്. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന അപൂര്‍വമായ നേട്ടമാണ് നീരജ് ഇതോടെ സ്വന്തമാക്കിയത്. ഇതോടെ, ഒളിമ്പിക്‌സ് […]

Sports

ഒളിമ്പിക്സ് പുരുഷ വിഭാ​ഗം ജാവലിൻ ത്രോ: ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ

ഒളിമ്പിക്സ് പുരുഷ വിഭാ​ഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനൽ റൗണ്ടിൽ. യോ​ഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 86.65 മീറ്റർ താണ്ടിയാണ് ഫൈനൽ ഉറപ്പിച്ചത്. നീരജ് ടോപ്രയ്ക്ക് പുറമെ, ജർമനിയുടെ വെറ്ററും ഫിൻലൻഡിന്റെ ലസ്സിയും ഫൈനലിലേക്ക് യോ​ഗ്യത നേടി. 85.64 മീറ്റർ മൂന്നാം ശ്രമത്തിലെറിഞ്ഞാണ് ലോക നമ്പർ വൺ താരമായ വെറ്റർ യോ​ഗ്യത നേടിയത്. ലസ്സി ആദ്യ ശ്രമത്തിൽ 84.50 മീറ്ററാണ് താണ്ടിയത്. ഓ​ഗസ്റ്റ് 7നാണ് ഫൈനൽ മത്സരങ്ങൾ നടക്കുക. അതേസമയം, ഷോട്ട് പുട്ട് ഫൈനലിൽ […]